1 GBP = 91.20 INR                       

BREAKING NEWS

ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; ഇരുവരുടേയും തര്‍ക്കം ഭയന്ന് പുറത്തിറങ്ങിയ മരുമകള്‍ കണ്ടത് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത്; വാക്ക് തര്‍ക്കത്തിനൊടുവില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ദാരുണാന്ത്യം

Britishmalayali
kz´wteJI³

കൊല്ലം: വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു. പെരിനാട് കോട്ടയ്ക്കകം നഗര്‍ പള്ളിയമ്പില്‍ കായല്‍ വാരത്ത് വീട്ടില്‍ ഓട്ടോ ഡ്രൈവറായ ശ്രീകണ്ഠന്‍ നായരാണ് കശുഅണ്ടി തൊഴിലാളിയായ ഭാര്യ ലതികയെ കൊലപ്പെടുത്തിയശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായ സമയത്ത് മരുമകള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ അക്രമം ഭയന്ന് വീടിന് പുറത്തേക്ക് പോയി.

അല്‍പസമയത്തിന് ശേഷം ലതികയുടെ നിലവിളി കേട്ടാണ് മരുമകള്‍ തിരികെ എത്തിയത്. ഉടന്‍ തന്നെ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരാന്‍ തുടങ്ങി. ഇവരുടെ നിലവിളി കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തുമ്പോള്‍ അടുക്കളയില്‍ തീ കൊളുത്തിയ നിലയിലായിരുന്നു ശ്രീകണ്ഠന്‍ നായര്‍. തുടര്‍ന്ന് നോക്കിയപ്പോഴാണ് ലതിക കുത്തേറ്റ് അവശ നിലയില്‍ കിടക്കുന്നത് കണ്ടത്. ലതികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് ശ്രീകണ്ഠന്‍ നായരുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അടുക്കളയിലെ സാധനങ്ങളും കിടപ്പുമുറിയിലെ കട്ടിലും മേശയും ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെട്രോള്‍ ഒഴിച്ചാണ് ശ്രീകണ്ഠന്‍നായര്‍ തീ കൊളുത്തിയത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ലതികയുടെ മൃതദേഹവും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category