1 GBP = 91.20 INR                       

BREAKING NEWS

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യാ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു സുരക്ഷാ വിഭാഗം; വിമാന യാത്രയില്‍ ഞെട്ടിക്കുന്ന അനുഭവം നേരിട്ടത് 172 യാത്രക്കാര്‍; വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ നിന്നും വിജയവാഡയിലേക്ക് പറന്ന വിമാനവും ആകാശച്ചുഴിയില്‍ വീണു; ടര്‍ബുലന്‍സിന് ഇടയാക്കിയത് ഇടിവെട്ടേറ്റത്

Britishmalayali
kz´wteJI³

കൊച്ചി: തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യാ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു എയര്‍ഇന്ത്യാ സുരക്ഷാ വിഭാഗം. 21ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്ക് പറന്ന വിമാനമാണ് ആകാശച്ചുഴിയില്‍പെട്ടത്. ഇതേസമയം 172 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിഭ്രാന്തരായ യാത്രക്കാര്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്ന സമയങ്ങളിലൂടെയാണ് കടന്നു പോയത്.

വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതുമൂലം തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനവും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. അന്ന് ജീവനക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു.

ഡല്‍ഹി- വിജയവാഡ സര്‍വീസ് നടത്തുന്ന എഐ-467 ആയിരുന്നു ചുഴിയില്‍പ്പെട്ടത്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനവും അപകടത്തില്‍ പെടുന്നത്. ഇടിവെട്ടേറ്റതായിരുന്നു ഡല്‍ഹി വിജയവാഡ വിമാനത്തിന്റെ ടര്‍ബുലന്‍സിന് കാരണം. അപകടത്തില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നുമില്ലെങ്കിലും വിമാനത്തിന്റ ക്യാബിന്‍ ക്രൂവിന് പരിക്കുകളേറ്റിരുന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിത യാത്രാമാര്‍ഗമാണ് വിമാനങ്ങള്‍ എന്നു പറയുമ്പോഴും ആകാശച്ചുഴിയില്‍ വീഴുന്ന സംഭവങ്ങള്‍ യാത്രക്കാരെ ശരിക്കും പരിഭ്രാന്തരാക്കാറുണ്ട്. അത്തരത്തിലൊരു സംഭവങ്ങളാണ് രണ്ടിടങ്ങളിലും നടന്നത്. വിജയവാഡ വിമാനത്തിന് സംഭവിച്ച കേടുപാടുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category