1 GBP = 91.00 INR                       

BREAKING NEWS

കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം മാത്രം പോരാ; ഓരോ മണ്ഡലത്തിലേയും കാലാവസ്ഥയനുസരിച്ച് നിങ്ങള്‍ ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചതാവണം; ഈഴവനായാല്‍ വട്ടിയൂര്‍ക്കാവിലും നായരായാല്‍ കോന്നിയിലും ഹിന്ദുവായാല്‍ അരൂരിലും ലത്തീന്‍ കത്തോലിക്കന്‍ അല്ലെങ്കില്‍ എറണാകുളത്തും സീറ്റ് കിട്ടുകയില്ല; എന്തൊരു ദുരവസ്ഥയാണ് നമ്മുടെ നാടിന്റേത്..

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളില്‍ ഈ അടുത്ത മാസം 21ാം തീയതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 24ന് ഫലം അറിയാം ആരായിരിക്കും സ്ഥാനാര്‍ത്ഥികള്‍ എന്ന ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ ആയിരിക്കും ഇടതുപക്ഷം നിര്‍ത്തുന്ന അഞ്ചിടങ്ങളില്‍ എങ്കില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നാലിടത്ത് കോണ്‍ഗ്രസും ഒരിടത്തും ലീഗുമായിരിക്കും. എന്‍ഡിഎ സംബന്ധിച്ചിടത്തോളം തീരുമാനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്രയും നല്ലതു തന്നെ.

എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ ഒക്കെ സ്ഥാനാര്‍ത്ഥിയുടെ മികവിന്റെ പേരിലോ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പേരിലോ അല്ല. നേരെ മറിച്ച് അവന്റെ സമുദായത്തിന്റെയും ജാതിയുടെയും പേരിലാണെന്നത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. തിരുവനന്തപുരത്തിന്റെ മേയര്‍ പ്രശാന്തിനെ ഇഷ്ടമില്ലാത്താവര്‍ ആരും തിരുവനന്തപുരത്തില്ല. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നുപോലെ പറയുന്നു പ്രശാന്തായിരിക്കണം വട്ടിയൂര്‍ക്കാവിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെന്ന്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാമത് എത്തിയ സിപിഎമ്മിനെ സംബന്ധിച്ച് വട്ടിയൂര്‍ക്കാവ് ഒരു പ്രസിറ്റീജ് മണ്ഡലമെ അല്ല. അവിടെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരിക്കുമ്പോള്‍ ജയിക്കാനുള്ള സാധ്യത പോലും സിപിഎം കാണുന്നില്ല. അതുകൊണ്ടു തന്നെ മികച്ച മേയര്‍ എന്നു പേരെടുത്ത പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന വാദം ഉയരുമ്പോള്‍ പ്രത്യേകിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അത് അവര്‍ക്ക് ചെയ്തുകൂടെ. പക്ഷേ ചെയ്യുകയില്ല പ്രശാന്ത് ആയിരിക്കില്ല വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി. കാരണം പ്രശാന്ത് ജനിച്ചത് ഒരു ഈഴവനായിട്ടാണ്.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മാത്രമല്ല സിപിഎമ്മും പരിഗണിക്കുന്നത് സമുദായമാണ്. അവിടെ നായര്‍ സമുദായത്തില്‍ ജനിച്ച ഒരു വ്യക്തിയെ മാത്രമെ മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥിയാക്കു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ജാതിയും മതവും ഇല്ലാ എന്നു പറയുന്നത് വാക്കുകളില്‍ മാത്രമാണ്. ഒരു തര്‍ക്കവും വേണ്ട സിപിഎമ്മിനും അവിടെ നായര്‍ അല്ലാത്ത ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള രാഷട്രീയ സാഹചര്യമില്ല. കൂടുതല്‍ കാണാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category