1 GBP = 91.20 INR                       

BREAKING NEWS

നരേന്ദ്ര മോദിക്കായി അമേരിക്ക റെഡ് കാര്‍പ്പറ്റു വിരിച്ച് പൂച്ചെണ്ട് നല്‍കിയപ്പോള്‍; അതേ ദിവസം എത്തിയ ഇമ്രാന്‍ ഖാന് നല്‍കിയത് പുല്ലുവില; അമേരിക്കയില്‍ മോദി താരമായപ്പോള്‍ ഒറ്റപ്പെട്ട് പാക്ക് പ്രധാനമന്ത്രി; ഹൗദി മോദിക്ക് പിന്നാലെ തലവന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിലെ താരതമ്യവുമായി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ അമേരിക്കയിലെത്തുന്നുണ്ട്.കാശ്മീര്‍ വിഷയത്തിലെ പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ഇന്ത്യ പാക് സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കവേ ഇരു രാഷ്ട്ര നേതാക്കളുടെയും അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറുകയാണ്. അതേസമയം ഹൗദി മോദിയെന്ന പരിപാടിയില്‍ മോദി അമേരിക്കയില്‍ ആകെ പ്രകമ്പനം തീര്‍ത്തിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരേ ദിവസമാണ് അമേരിക്കയിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലടക്കം ഇരു രാഷ്ട്ര നേതാക്കളെയും അമേരിക്ക വരവേറ്റതിന്റെ താരതമ്യമാണ് നടക്കുന്നത്.അമേരിക്കയിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ ട്രംപ് ഭരണകൂടം ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഐക്യരാഷ്ട്രസഭയുടെ പാക്കിസ്ഥാന്‍ പ്രതിനിധി മലീഹ ലോഡിയാണ് മുഖ്യമായും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്.

മലീഹയെ കൂടാതെ അമേരിക്കയിലെ പാക് എംബസിയിലേതടക്കം ചില ഉദ്യോഗസ്ഥരും എത്തിയിരുന്നു. അതേ സമയം അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി വിമാനത്താവളത്തില്‍ ചുവന്ന പരവതാനി നിവര്‍ത്തിയപ്പോള്‍ സ്വീകരിക്കാനായി ട്രംപ് ഭരണകൂടത്തിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രാലയത്തിലെ ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഇദ്ദേഹത്തെ കൂടാതെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായ കെന്നത്ത് ജസ്റ്ററും എത്തിയിരുന്നു. അതേസമയം ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് ഹൂസ്റ്റണില്‍ നടന്ന ആവേശ്വജ്ജ്വലമായ ഹൗഡി മോദി ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് പങ്കെടുത്തതും ശ്രദ്ധേയമായി.

മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രസംഗം ആരംഭിച്ച ട്രംപ്, അമേരിക്കയുടെ വിശ്വസ്തനായ സുഹൃത്തെന്നാണ് മോദിയെ വിശേഷിപ്പിച്ചത്.ഇന്ത്യയെയും പ്രധാനമന്ത്രിയേയും വാനോളം പുകഴ്ത്തിയാണ് ട്രംപ് വേദി പങ്കിട്ടത്. മോദിയോടൊപ്പം വേദിപങ്കിടാനായത് മഹത്തായ കാര്യമാണ്. ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്ന മഹാനായ നേതാവാണ് മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 300 മില്യണ്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തി. ഇന്ത്യ അമേരിക്ക ബന്ധം മുമ്പുണ്ടായിരുന്നതിനെക്കാളേറെ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പ്രസംഗിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category