1 GBP = 92.00 INR                       

BREAKING NEWS

പണ്ഡിറ്റുകളെ കാശ്മീരിലേക്ക് തിരികെ എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത മോദിയെ അമേരിക്കയിലെ പണ്ഡിറ്റുകള്‍ സ്വീകരിച്ചത് വൈകാരികമായി; സര്‍ക്കാരിനോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് മോദിയുടെ കൈയില്‍ മുത്തി; പുതിയ കാശ്മീര്‍ നിര്‍മ്മിക്കുമെന്നും പണ്ഡിറ്റ് സംഘത്തിന് മോദിയുടെ ഉറപ്പ്; കാശ്മീരിലെ തീവ്രവാദികള്‍ പിറന്ന നാട്ടില്‍ നിന്നും ആട്ടിയകറ്റപ്പെട്ട പണ്ഡിറ്റുകള്‍ക്ക് പ്രധാനമന്ത്രി നല്‍കിയത് പുതു പ്രതീക്ഷ

Britishmalayali
kz´wteJI³

ഹൂസ്റ്റണ്‍: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 സര്‍ക്കാര്‍ എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കും എന്നതാണ്. ഇതോടെ, പണ്ഡിറ്റ് സമൂഹം കേന്ദ്രസര്‍ക്കാറില്‍ വലിയ പ്രതീക്ഷ വെക്കുന്നു. നാനൂറിലേറെ കുടുംബങ്ങള്‍ ഇതിനോടകം കാശ്മീരിലേക്ക് കുടിയേറി താമസിച്ചു കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ മോദിയെ കണ്ട് വൈകാരികമായ പ്രതികരണമാണ് അമേരിക്കയിലേക്ക് കുടിയേറിയ പണ്ഡിറ്റുകള്‍ നടത്തിയത്. ഒരു പുതിയ കാശ്മീര്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ഹൂസ്റ്റണിലും അദ്ദേഹം ആവര്‍ത്തിച്ചു.

ഹൂസ്റ്റണില്‍ മോദിയെ കാണാനെത്തിയ 17അംഗ കാശ്മീരി പണ്ഡിറ്റ് സംഘത്തോടാണ് ഇക്കാര്യം മോദി വീണ്ടും പറഞ്ഞത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പണ്ഡിറ്റുകള്‍ മോദിയെ കാണാനെത്തിയത്. സര്‍ക്കാരിനോട് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് സംഘം മോദിയെ അറിയിച്ചു.

കാശ്മീരിലേക്ക് പണ്ഡിറ്റുകള്‍ക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്നും ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഒരു ദൗത്യസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം അവര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. പണ്ഡിറ്റുകള്‍ വളരെ വൈകാരികമായാണ് മോദിയുമായി സംസാരിച്ചതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മോദി അവരുടെ കൈകളില്‍ പിടിക്കുന്നതും സംഘത്തിലെ ഒരാള്‍ അദ്ദേഹത്തിന്റെ കൈകളില്‍ മുത്തമിടുന്നതും കാണാം.

ആഹ്ലാദത്തോടെയാണ് മോദി നിവേദനം സ്വീകരിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രതിനിധി സംഘത്തോടൊപ്പം മോദി ഒരു സംസ്‌കൃതശ്ലോകം ചൊല്ലുകയുംചെയ്തു. ''നമസ്തേ ശാരദാദേവി കാശ്മീരാ പുര വാസിനീ'' (കാശ്മീരപുരത്തില്‍ വസിക്കുന്ന ശാരദാദേവിക്ക് വന്ദനം) എന്നു തുടങ്ങുന്ന ശ്ലോകമാണ് ചൊല്ലിയത്. കാശ്മീരി പണ്ഡിറ്റുകളുമായി മോദി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യയുടെയും ഓരോ ഇന്ത്യക്കാരുടെയും വികസനത്തിനു അവരൊന്നടങ്കം പിന്തുണ അറിയിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

കാശ്മീരില്‍ വിഘടനവാദം 1990കളില്‍ ശക്തിപ്രാപിച്ച വേളയിലാണ് കാശ്മീരി പണ്ഡിറ്റുകള്‍ നാടുവിടേണ്ട അവസ്ഥ ഉണ്ടായത്. അതിന്റെ പരിണിത ഫലം ഏകദേശം മൂന്ന് ലക്ഷം കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീരില്‍നിന്ന് അപ്രത്യക്ഷരായി എന്നതാണ്. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുന്ന പണ്ഡിറ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍, ജീവിതം എന്നത്, മിക്കവാറും രണ്ടടിയില്‍ ഒതുങ്ങേണ്ടുന്ന അവസ്ഥയുണ്ടായി.
.
തീവ്രവാദികളെ ഭയന്ന് നാടുവിടേണ്ടി വന്ന പണ്ഡിറ്റുകളില്‍ ചിലര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയത് അടുത്തിടെയാണ് പണ്ഡിറ്റുകള്‍ തിരിച്ചെത്തിയപ്പോള്‍ ആവേശപൂര്‍വ്വമാണ് അവരെ സ്വീകരിക്കാന്‍ കാശ്മീരികള്‍ തയ്യാറായത്. മുസ്ലീങ്ങള്‍ അടക്കമുള്ളവര്‍ പണ്ഡിറ്റുകളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

ഇപ്പോള്‍ കാശ്മീര്‍ ശാന്തമാകുന്ന മുറയ്ക്ക് കൂടുതല്‍ പണ്ഡിറ്റുകളെ കാശ്മീരിലേക്ക് പുനരധിവസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കാശ്മീര്‍ താഴ്വവരയില്‍ പണ്ഡിറ്റുകള്‍ക്കായി പ്രത്യേകം ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇങ്ങനെ സൗകര്യം ഒരുക്കുുമെങ്കല്‍ 419 കുടുംബങ്ങള്‍ കാശ്മീരിലേക്ക് ചേക്കേറാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 1990നുണ്ടായ ലഹളയെ തുടര്‍ന്ന് ജമ്മുവിലേക്കും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും പണ്ഡിറ്റുകള്‍ ചേക്കേറിയിരുന്നു. മൂന്ന് ലക്ഷത്തോളം പണ്ഡിറ്റുകള്‍ ഇങ്ങനെ പലായനം ചെയ്യുകയുണ്ടായി. ഇവരെ മടക്കി കൊണ്ടുവരികയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇക്കാര്യത്തില്‍ കേന്ദ്രം അയഞ്ഞ സമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതേസമയം ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമിത്ഷാ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണുള്ളത്. കാശമീര്‍ താഴ് വരയില്‍ തന്നെ അവര്‍ക്ക് ടൗണ്‍ഷിപ്പുണ്ടാക്കിയ സുരക്ഷ അടക്കം നല്‍കുന്ന വിധത്തിലേക്ക് മാറ്റുമെന്നാണ് കേന്ദ്ര നിലപാട്. കാശ്മീരി പണ്ഡിറ്റ് അഭയാര്‍ത്ഥി കുടുംബത്തിന് 13,000 രൂപ മാസം സഹായം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category