1 GBP = 91.20 INR                       

BREAKING NEWS

അമേരിക്കയെ ഇളക്കി മറിച്ച 'ഹൗഡി മോദി' പരിപാടിക്ക് ശേഷം നരേന്ദ്ര മോദിയുടെ അടുത്ത സന്ദര്‍ശനം സൗദി അറേബ്യയിലേക്ക്; ഒക്ടോബര്‍ 27, 28 തിയതികളില്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കും; റിയാദിലെ എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും; സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട്; ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള സന്ദര്‍ശനം നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവസരമായി കണ്ട് മുഹമ്മദ് ബിന്‍ സല്‍മാനും

Britishmalayali
kz´wteJI³

ജിദ്ദ: അമേരിക്കയില്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ഒരു വിദേശ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമായിരുന്നു ഹൗഡി മോദി ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ മോദി ഷോ ആയി മാറിയ പരിപാടിക്ക് ശേഷം മോദി അടുത്തതായി പോകുന്നത് സൗദി അറേബ്യയിലേക്ക്. ഒക്ടോബര്‍ മാസം 27, 28 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

റിയാദിലെ എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് ഒരുങ്ങുന്നത്. പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇന്ത്യ, സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് സന്ദര്‍ശനം. നിരവധി വ്യാപാര കരാറുകള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പുതിയ വ്യാപാര കരാറുകളില്‍ ഇന്ത്യയും സൗദിയും ഒപ്പുവെക്കും. മോദിയുടെ വരവിനായി സൗദിയില്‍ വിപുലമായ സജ്ജീകരണമാണ് ഒരുക്കാന്‍ പോകുന്നത്. 2016 ല്‍ നരേന്ദ്ര മോദി സൗദി സന്ദര്‍ശിച്ചിരുന്നു. ഒക്ടോബറിലെ സന്ദര്‍ശന വിവരം ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

അതേസമയം സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് സൗദി നല്‍കിവരുന്ന എണ്ണയുടെ അളവില്‍ ഭീമമായ കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലേക്ക് എണ്ണ വിതരണം സുഗമമാക്കുന്നതിനും, സൗദിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിലാകും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, സാമ്പത്തിക സഹകരണം കൂടുതല്‍ വിപുലീകരിക്കുക എന്നീ കാര്യങ്ങളിലാണ് പ്രധാന ശ്രദ്ധ.

പുതിയ വ്യാപാര കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഒപ്പുവെച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശിക്കുന്ന കാര്യം ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സൗദി അരാംകോയ്ക്ക് നേര ഹൂതി വിമതര്‍ നടത്തിയ ആക്രമണം മൂലം ഇന്ത്യക്ക് എണ്ണ ഇറക്കുമതിയില്‍ ഭീമമായ ചെലവാണ് അധികരിച്ചിട്ടുള്ളത്. എണ്ണ ഇറക്കുമതിച്ചെലവ് അധികരിച്ചാല്‍ വ്യാപാരകമ്മി പിടിച്ചുനിര്‍ത്തുക അത്ര എളുപ്പമല്ല. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ എണ്ണ വില പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൂടിയാണ് മോദിയുടെ സന്ദര്‍ശനം.

അതേസമയം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് മോദിയും സൗദി സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. കശ്മീര്‍ വിഷയം തന്നെയായിരുന്നു ഇമ്രാന്‍ ഖാന്റെ സൗദി സന്ദര്‍ശനത്തിന്റെയും പ്രധാന വിഷയം. ഈ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് ആവര്‍ത്തിക്കാനും സന്ദര്‍ശനത്തില്‍ മോദി ലക്ഷ്യമിടുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്ന് ചര്‍ച്ചയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയുടെ 2016ലെ സൗദി സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് അമീര്‍ മുഹമ്മദ് ഇന്ത്യച സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന രംഗങ്ങളില്‍ ഒരുമിച്ച് മുന്നേറാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശന പരിപാടികള്‍. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായ നീണ്ടകാലത്തെ ഉറ്റ സൗഹൃദമാണുള്ളതെന്നും രാജ്യങ്ങള്‍ തമ്മിലെ ഗുണഭോക്തൃ സഹകരണ പങ്കാളിത്തത്തിന് പുറമെ ജനങ്ങള്‍ തമ്മിലും ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമായി മാറിയിരിക്കുകയാണെന്നും സൗദി അന്ന് വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category