1 GBP = 92.00 INR                       

BREAKING NEWS

എന്തുകൊണ്ട് നിങ്ങള്‍ ഇതുവരെ ഫ്‌ളാറ്റ് പൊളിച്ചില്ല? ഇനി എത്ര സമയം കൂടി നിങ്ങള്‍ക്ക് തരണം; മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; കേരളത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര; വെറുതെ അല്ല കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നും കോടതി; പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് അറിയില്ലേ എന്നും ചോദ്യം; മരട് വിഷയത്തില്‍ ചീഫ് സെക്രട്ടറിക്ക് ശകാരവര്‍ഷം

Britishmalayali
kz´wteJI³

ഡല്‍ഹി: മരട് ഫ്ളാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശകാരവര്‍ഷവുമായി സുപ്രീം കോടതി. മരടില്‍ പൊളിച്ച് നീക്കണം എന്ന കോടതി പറഞ്ഞ ഫ്ളാറ്റുകള്‍ ഇനിയും പൊളിച്ച് മാറ്റത്ത കേരളത്തിന്റെ നിലപാട് ഞെട്ടലുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കേരളത്തിലെ എല്ലാ നിയലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പറഞ്ഞു. ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്കൊണ്ടാണ് കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്ന രണ്ട് വര്‍ഷം അടുപ്പിച്ചുണ്ടായ പ്രളയത്തെ ചൂണ്ടി കോടതി പറഞ്ഞു. പ്രളയത്തില്‍ എത്രപേര്‍ മരിച്ചു എന്ന് ഓര്‍മ്മയില്ലേ എന്നാണ് കോടതി ചോദിച്ചത്. കേരളത്തിനായി രാജ്യം മുഴുവന്‍ ഒരുമിച്ച് നിന്നതാണ് എന്ന് മറക്കരുത് എന്നും ജസ്റ്റിസ് പറഞ്ഞു.

മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിശദമായ ഉത്തരവ് ഇറക്കുമെന്നും കോടതി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞു. മരട് ഫളാറ്റ് പൊളിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നു പറഞ്ഞ ദിവസമാണ് തിങ്കളാഴ്ചയെന്നതിനാല്‍ എന്തുസംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണു രാജ്യം. ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര തെല്ലും വിട്ടുവീഴ്ച ചെയ്യാതെ വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. എ്ന്നാല്‍ വെള്ളിയാഴ്ച കോടതി ഉത്തരവ് വന്ന ശേഷമാണ് തുടര്‍ നടപടി തീരുമാനിക്കുക എന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചത്.

കേസ് പരിഗണിച്ച ഉടന്‍ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയില്‍ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടല്‍ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്.

''ഈ ഫ്ളാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കില്‍ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല'', എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഇന്ന് തന്നെ കേസില്‍ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര തീരുമാനിച്ചത്. എന്നാല്‍ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ അഭ്യര്‍ത്ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കാതിരിക്കുകയും അതിനെതിരേ ആരും കോടതിയലക്ഷ്യഹര്‍ജി നല്‍കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ പരിഗണിച്ച കേസായിരുന്നു. കാടതിയുത്തരവിനെതിരായ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായെന്നു തോന്നുന്നെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നതായി ചീഫ് സെക്രട്ടറി ഈമാസം 20-നു സത്യവാങ്മൂലം നല്‍കിയിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സ്വീകരിച്ച നടപടികളും അതിനു നേരിടേണ്ടിവരുന്ന വെല്ലുവിളികളും അതില്‍ വിശദീകരിച്ചു. പൊളിക്കാന്‍ ടെന്‍ഡര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ 15 ഏജന്‍സികള്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്നും

അതില്‍നിന്നു തിരഞ്ഞെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതുപരിഗണിച്ച്, ഉത്തരവു നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമോ അതോ ചീഫ് സെക്രട്ടറിക്കെതിരേ നടപടിക്കു തുനിയുമോ എന്നത് അറിയാന്‍ ഇനി വെള്ളിയാഴ്ച വരെ കാത്തിരിക്കണം.നേരിട്ടു ഹാജരാകുന്നതില്‍നിന്നുതന്നെ ഒഴിവാക്കണമെന്ന് സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി അപേക്ഷിച്ചിരുന്നു. എന്നാല്‍, കോടതിക്ക് അനിഷ്ടമുണ്ടായേക്കുമെന്നതിനാല്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാവുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category