1 GBP = 93.20 INR                       

BREAKING NEWS

മരടിലെ ഫ്ളാറ്റുടമകളെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇറക്കിയത് ലാവലിനിലെ പിണറായിയുടെ രക്ഷകനെ; മിനിറ്റുകള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാല്‍വെ വാദിച്ചിട്ടും ഉത്തരവു നടപ്പിലാക്കാത്ത ചീഫ് സെക്രട്ടറിക്ക് വയറുനിറച്ചു കിട്ടി; സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതി പലപ്പോഴും തടഞ്ഞു; കേസിന്റെ പല വശങ്ങളും സാല്‍വേയ്ക്ക് അറിയില്ലെന്ന് കോടതിയുടെ നിരീക്ഷണം; ആകെ കേട്ടത് ഉത്തരവ് ഇന്ന് ഇറക്കരുതെന്ന അഭ്യര്‍ത്ഥന മാത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നിയമംലംഘിച്ച് മരടില്‍ ഫ്ളാറ്റ് പണിത ഉടമകളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ കളത്തിലിറക്കിയത് മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ. കുല്‍ഭൂഷന്‍ യാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ പോലും ഇന്ത്യക്ക് വേണ്ടി വാദിച്ച അഡ്വ. ഹരീഷ് സാല്‍വെയാണ്. എന്നാല്‍, ഹരീഷ് സാല്‍വെ വാദിച്ചിട്ടും കേസില്‍ കേരളാ ചീഫ് സെക്രട്ടറിക്ക് കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. അത് മാത്രമല്ല, പലപ്പോഴും അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചപ്പോഴും കോടതി തടയുകയാണ് ചെയ്തത്. പല വശങ്ങളും സാല്‍വെയ്ക്ക് അറിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് കേസില് കടുത്ത വിമര്‍ശനം നടത്തിയത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയില്‍ ഹാജരായ ഘട്ടത്തിലാണഅ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാകന്‍ ഹരീഷ് സാല്‍വെയുടെ സഹായം േസര്‍ക്കാര്‍ തേടിയത്. ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ടോം ജോസും നിര്‍ദേശിച്ചിരുന്നു. കേസില്‍ നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്മാറിയതിനെ തുടര്‍ന്നാണ് ഹരീഷ് സാല്‍വെയെ സര്‍ക്കാര്‍ സമീപിച്ചത്. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്നതും ഹരീഷ് സാല്‍വെയാണ്.

കോടതിയില്‍ വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകുന്നത് ഗുണംചെയ്യുമെന്നാണ് ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിരുന്നു. അദ്ദേഹം ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കേസില്‍നിന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്മാറിയതിനെ തുടര്‍ന്നാണ് ഹരീഷ് സാല്‍വെയെ സര്‍ക്കാര്‍ സമീപിച്ചത്. അതേസമയം ചീഫ് സെക്രട്ടറിക്ക് കടുത്ത ശകാരമാണ് കോടതിയില്‍ നിന്നും സാല്‍വെ ഹാജരായിട്ടും കേള്‍ക്കേണ്ടി വന്നത്.

മരട് കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനവും ശകാരവും. നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തി. കേസില്‍ വിശദമായ ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ഇത് സത്യവാങ്മൂലത്തില്‍ വ്യക്തമാണ്. കേരളത്തിലുണ്ടായ പ്രളയത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി സംസ്ഥാനത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നല്‍കി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ശകാരം.

കേസ് പരിഗണിച്ച ഉടന്‍ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയില്‍ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടല്‍ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്.

''ഈ ഫ്ളാറ്റിലുള്ള 343 കുടുംബങ്ങളെയെങ്കിലും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കില്‍ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവിറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല'', എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഇന്ന് തന്നെ കേസില്‍ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര തീരുമാനിച്ചത്. എന്നാല്‍ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ അഭ്യര്‍ത്ഥിച്ചു. ഇത് പരിഗണിച്ചാണ് വിശദമായ ഉത്തരവ് വെള്ളിയാഴ്ച്ച പുറപ്പെടുവിക്കാമെന്ന് അദ്ദേഹം പറഞ്ഞത്.

സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂ. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കേരളാ ഹൗസിലെത്തിയപ്പോള്‍ പ്രതികരിച്ചു. അതേസമയം നിയമലംഘനം നടത്തിയ ഫ്ളാറ്റ് പൊളിക്കുക മാത്രമാണ് അടുത്ത പോംവഴിയെന്ന് മന്ത്രി എ സി മൊയ്തീന്‍ വിധിയോട് പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category