1 GBP = 92.00 INR                       

BREAKING NEWS

പാമ്പിന്റെ പല്ലിനേക്കാള്‍ വിഷം കൂടിയതാണ് മനുഷ്യന്റെ ദുഷിച്ച നാക്കെന്നു ഗീതാ പഠന ക്ലാസ്; മനുഷ്യന്റെ തെറ്റായ ചിന്തയിലും പ്രവര്‍ത്തിയിലും ചാന്ദ്രാകര്‍ഷണത്തിനു പ്രധാന പങ്കെന്നും സൂചന

Britishmalayali
kz´wteJI³

കവന്‍ട്രി: മനുഷ്യന്റെ നാക്കും പാമ്പിന്റെ നാക്കും തമ്മിലുള്ള പ്രധാന വത്യസം എന്ത്  പൗര്‍ണമി നാളില്‍ എന്തുകൊണ്ടാണ് മനുഷ്യരും മൃഗങ്ങളും കടലും കൂടുതല്‍ സജീവമാകുന്നത്? മനുഷ്യന്റെ ശരീരവും മനസും ആധ്യാല്മിക ചിന്തയും ചാന്ദ്രോപഗ്രഹവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നുണ്ടോ? നര്‍ത്തകര്‍ എന്തിനായിരിക്കും സൂര്യ, ചന്ദ്ര ബിംബമുള്ള കിരീടം തലയില്‍ ചൂടുന്നത്? സോളാര്‍ എനര്‍ജിയും ലൂണാര്‍ എനര്‍ജിയും മനുഷ്യരെ സ്വാധീനിക്കുന്നുണ്ടോ? കടല്‍ പോലെ ഒഴുകിയെത്തിയ ചോദ്യങ്ങളില്‍ മുങ്ങിക്കുളിച്ചു കവന്‍ട്രി ഹിന്ദു സമാജത്തിലെ ബാലികാബാലന്മാര്‍ അറിവിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള സഞ്ചാരമാണ് ഇന്നലെ ബാലവേദിയില്‍ അരങ്ങേറിയത്.

കവന്‍ട്രി ഹിന്ദു സമാജത്തിന്റെ പ്രതിമാസമുള്ള ഭജന്‍ സത്സംഗത്തിലാണ് ഭഗവദ് ഗീത പഠന ക്ളാസിലും ഹിന്ദു വിശ്വാസം ശാസ്ത്രീയ സത്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന വിഷയത്തിലും പൊതു ചര്‍ച്ച അരങ്ങേറിയത്. മിക്ക ചോദ്യങ്ങളിലും കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ ശരിയുത്തരവുമായി എത്തിയതും കൗതുകമായി. എല്ലാ മാസവും നടക്കുന്ന ഭജന്‍ സത്സംഘത്തോടൊപ്പം ഭഗവത് ഗീത ക്ളാസ് ജെ എല്‍ ആര്‍ ജീവനക്കാരന്‍ അജികുമാറിന്റെ നെത്ര്വതത്തിലാണ്  സംഘടിപ്പിക്കുന്നത്. 

ഭഗവദ് ഗീത മൂന്നാം അധ്യായം പരിചയപ്പെടുത്തുന്ന പഠന ക്ളാസിലാണ് മധുരമായ സംസാരം ശീലിക്കേണ്ടതിന്റെ ആവശ്യകത സോദാഹരണം വെളിപ്പെടുത്തിയത് . ഭഗവന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്ന ഉപദേശത്തില്‍ അര്‍ജ്ജുനനറെ സംശയ നിവാരണമായിട്ടാണ് സംസാര ശുദ്ധിയെ കുറിച്ച് ഭഗവദ് ഗീത പറയുന്നത്. മനുഷ്യന്റെ നാക്കും പാമ്പിന്റെ നാക്കും തമ്മില്‍ ഉള്ള വത്യസം എന്തെന്ന ചോദ്യത്തിന് ആശയ ഗാംഭീരം നിറഞ്ഞ മറുപടിയാണ് കുട്ടികള്‍ നല്‍കിയത്.

പാമ്പിന്റെ വിഷം പല്ലിലും അതിനേക്കാള്‍ രൂക്ഷമായ വിഷം മനുഷ്യന്റെ ദുഷിച്ച നാക്കിലും ഉണ്ടെന്നു എട്ടാംക്ലസുകാരി അമൃത വിവരിച്ചപ്പോള്‍ സദസ്സിലെ മുതിര്‍ന്നവര്‍ക്ക് പോലും അതിന്റെ പൊരുള്‍ പുതിയ അറിവായി മാറി. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ നന്നായി ശ്രമിക്കണമെന്നും മനസ്സിന്റെ ശുദ്ധിയും നല്ല വാക്കുകള്‍ നാവില്‍ നിന്നും പുറത്തുവരാന്‍ ആവശ്യമാണെന്നും ക്ളാസ് നയിച്ച അജികുമാര്‍ വിവരിച്ചു. 

ഇക്കാലത്തു കുട്ടികളെ കൂടുതലും മോശം അര്‍ത്ഥമുള്ള വാക്കുകള്‍ സ്വാധീനിക്കുന്നതും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഉള്ള അവസരം കുറയുന്നത് സമാജത്തിലെ ബാലവേദി പോലെയുള്ള സാഹചര്യത്തിലൂടെ മറികടക്കണമെന്നും മുതിര്‍ന്നവര്‍ കുട്ടികളെ ഉപദേശിച്ചു  മറ്റുള്ളവര്‍ എന്ത് പറയും, ചിന്തിക്കും എന്നാലോചിക്കാതെ സത്കര്‍മ്മത്തില്‍ ഏര്‍പ്പെടണമെന്നാണ് പ്രസ്തുത അധ്യായത്തില്‍ ഗീത പഠനം ഓര്‍മ്മിപ്പിക്കുന്നതിനും വ്യക്തമാക്കപ്പെട്ടു. അതിനിടെ അടുത്ത കാലത്തു ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ വാര്‍ത്തകളില്‍ നിറഞ്ഞ സാഹചര്യത്തില്‍ ചന്ദ്രോപഗ്രഹം എങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നു, ആധ്യാല്മികമായി ചാന്ദ്ര ഗ്രഹം ഹിന്ദു വിശ്വാസത്തില്‍ എത്ര മാത്രം സ്വാധീന ശക്തിയാണെന്നും പഠന വിഷയമായി. പൂര്‍വിക കാലം മുതല്‍ തന്നെ ചന്ദ്ര ഗ്രഹത്തെ നവഗ്രഹങ്ങളുമായി ബന്ധപ്പെടുത്തിയ ഹൈന്ദവ വിശ്വാസം അനുസരിച്ചു  ചന്ദ്ര ഗ്രഹത്തിന് മനുഷ്യ ശരീരത്തിലും മനസിലും ആധ്യാല്മിക ചിന്തകളിലും കടുത്ത സ്വാധീനം ചെലുത്താന്‍ കഴിയുന്നത് കൊണ്ടാണെന്നു ശാസ്ത്രീയ അറിവുകളുടെ പിന്‍ബലത്തോടെ ചര്‍ച്ചയില്‍ വെളിവാക്കപ്പെട്ടു. 

ചന്ദ്ര ഗ്രഹം അതിന്റെ ഭ്രമണ ദിശയില്‍ ഓരോ  തരത്തിലാണ് മനുഷ്യ ശരീരത്തെ സ്വാധീനിക്കുന്നത്. ഇക്കാരണത്താലാണ് പൗര്‍ണമി ദിനങ്ങളില്‍ മാനസിക വിഭ്രന്തി ഉള്ളവര്‍ കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നതും അക്രമത്തിലേക്ക് വഴി മാറുന്നതും. ഇതേക്കുറിച്ചു സ്‌കോട്‌ലന്‍ഡ് യാര്‍ഡ് നടത്തിയ പഠനത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും പൗര്‍ണമി ദിനങ്ങളില്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചന്ദ്ര ഗ്രഹത്തിന്റെ സ്വാധീനം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ഊര്‍ജ്ജമാണ് ഇതിനു കാരണമായി മാറുന്നതെന്ന നിരീക്ഷണമാണ് ആധുനിക മനഃശാസ്ത്രം പങ്കിടുന്നത്. ഇതിന്റെ തിരിച്ചറിവ് എന്ന വിധമാണ് ഹിന്ദു വിശ്വാസത്തില്‍ മനസിനെ അച്ചടക്കത്തോടെ നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടത്തുന്നത്.

ഒട്ടുമിക്ക പ്രധാന ഹൈന്ദവ ആഘോഷങ്ങളും ഈ ദിനവുമായി ബന്ധപ്പെടുത്തി ആചരിക്കുന്നതും മനസിന്റെ നെഗറ്റീവ് എനര്‍ജിക് തടയിട്ടു പോസിറ്റീവ് ചിന്തകള്‍ക്ക് കരണമാകാന്‍ കൂടിയാകാം എന്ന ആശയവും പഠിതാക്കള്‍ പങ്കുവച്ചു . നൃത്തം ചെയ്യുമ്പോള്‍ ഭരതനാട്യ നര്‍ത്തകര്‍ സൂര്യ, ചന്ദ്ര കിരീടം ധരിക്കുന്നത് ശരീരത്തില്‍ ഊര്‍ജത്തിന്റെ ബാലന്‍സിങ്ങിനു വേണ്ടിയാണെന്നും  വര്ഷങ്ങളായി നൃത്ത അഭ്യാസം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടിയതും പലര്‍ക്കും പുതിയ അറിവായി. 

കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്ന ശ്ലോക പഠനം ഉള്‍പ്പെടെയുള്ള ചടങ്ങുകളോടെയാണ് ഭജന്‍ സത്സംഗം പൂര്‍ത്തിയായത്. അടുത്ത ഭജന്‍ സത്സംഗം ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടു ഒക്ടോബര്‍ 27 നു റഗ്ബിയില്‍ നടത്തുമെന്ന് സമാജം കോ ഓഡിനേറ്റര്‍ കെ ദിനേശ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category