1 GBP = 93.50 INR                       

BREAKING NEWS

ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ കോലിക്ക് തിരിച്ചടിയായി ഒരു ഡീമെറിറ്റ് പോയിന്റും; ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ തോളുകൊണ്ട് ഇടിച്ച കുറ്റം ഇന്ത്യന്‍ നായകന്‍ സമ്മതിച്ചതോടെ ഔദ്യോഗിക ഹിയറിങ് ഒഴിവാക്കി; ഒരു ഡീമെറിറ്റ് പോയിന്റ് കൂടിയായാല്‍ താരത്തിന് വിലക്കുണ്ടാകുക ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ലിമിറ്റഡ് ഓവര്‍ മല്‍സരങ്ങളില്‍ നിന്നോ

Britishmalayali
kz´wteJI³

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മല്‍സരത്തില്‍ മോശം പെരുമാറ്റത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ചുമത്തിയതോടെ 2016 സെപ്റ്റംബറില്‍ ഐസിസി പെരുമാറ്റച്ചട്ടം പുതുക്കിയ ശേഷം കോലിയുടെ പേരില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റുകളായി. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ബ്യൂറന്‍ ഹെന്‍ഡ്രിക്സിനെ തോളുകൊണ്ട് ഇടിച്ചതിനാണ് താക്കീതിനു പുറമെ കോലിയുടെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഹെന്‍ഡ്രിക്സ് എറിഞ്ഞ അഞ്ചാം ഓവറിനിനിടെ റണ്ണിനായി ഓടുമ്പോഴാണ് കോലി താരത്തെ മനഃപൂര്‍വം തോളുകൊണ്ട് ഇടിച്ചത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഹെന്‍ഡ്രിക്സായിരുന്നു മത്സരത്തിലെ താരം. മല്‍സരത്തില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 11ന് ഇന്ത്യയ്ക്കൊപ്പമെത്തുകയും ചെയ്തു. ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കോലിക്കെതിരെ ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തിയത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലും മോശമായ പെരുമാറ്റത്തിന് കോലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു. രണ്ടു വര്‍ഷത്തിനിടെ നാലു ഡീമെറിറ്റ് പോയിന്റ് ആയാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ലിമിറ്റഡ് ഓവര്‍ മല്‍സരങ്ങളില്‍ നിന്നോ വിലക്ക് വരും.

കോലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന്‍ ഡീമെറിറ്റ് പോയിന്റ് ചുമത്തുകയായിരുന്നു. ഫീല്‍ഡ് അംപയര്‍മാരായ നിതിന്‍ മേനോന്‍, സി.കെ. നന്ദന്‍, തേഡ് അംപയര്‍ അനില്‍ ചൗധരി, ഫോര്‍ത്ത് ഒഫീഷ്യല്‍ സി.ഷംസുദ്ദീന്‍ എന്നിവരാണ് ഇന്ത്യന്‍ നായകനെതിരെ ലെവല്‍ വണ്‍ കുറ്റം ചുമത്തിയത്. കോലി ഐസിസി പെരുമാറ്റച്ചട്ടം ലെവല്‍ ഒന്നിന്റെ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യാന്തര മല്‍സരത്തിനിടെ സഹതാരം, സപ്പോര്‍ട്ട് സ്റ്റാഫ്, അംപയര്‍, മാച്ച് റഫറി തുടങ്ങി ആരുടെയെങ്കിലും (കാണികള്‍ ഉള്‍പ്പെടെ) ദേഹത്ത് അപകടകരമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വിലക്കുന്നതാണ് ഈ നിയമം.

2018ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ആദ്യമായി കോലിക്ക് ഡീമെറിറ്റ് പോയിന്റ് ലഭിച്ചത്. മല്‍സരത്തിന്റെ മൂന്നാം ദിനം കളിക്കളത്തില്‍ രോഷത്തോടെ പെരുമാറിയതിനായിരുന്നു ശിക്ഷ. അംപയറോടു മോശമായി പെരുമാറിയതിനും നിലത്തേക്കു പന്ത് അരിശത്തോടെ വലിച്ചെറിഞ്ഞതിനും മാച്ച് ഫീയുടെ 25% പിഴയാണ് ഐസിസി അച്ചടക്ക സമിതി വിധിച്ചത്.

ഇതിനു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും നല്‍കി. മഴയില്‍ കുതിര്‍ന്ന ഔട്ട് ഫീല്‍ഡിനെക്കുറിച്ചു കോഹ്ലി അംപയര്‍ മൈക്കല്‍ ഗൗവിനോടു പരാതിപ്പെട്ടിടത്താണു തുടക്കം. പരാതി ആവര്‍ത്തിച്ചിട്ടും ഇതു പരിഗണിക്കാതെ വന്നപ്പോഴാണു രോഷത്തോടെ പന്ത് നിലത്തേക്കു വലിച്ചെറിഞ്ഞത്.

ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അഫ്ഗാന്‍ മത്സരത്തിനിടെയാണ് കോലിക്ക് രണ്ടാമതും ഡീമെറിറ്റ് പോയിന്റ് ലഭിച്ച സംഭവം അരങ്ങേറിയത്. മല്‍സരത്തിനിടെ അമിതമായി അപ്പീല്‍ നടത്തിയതിനാണ് ഇക്കുറി കോലി പിടിക്കപ്പെട്ടത്. അംപയര്‍മാരായ അലിം ദാര്‍, റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്ത് എന്നിവര്‍ക്കു നേരെ കളിക്കിടെ പലവട്ടം കോലി അപ്പീല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ നായകന് മാച്ച് ഫീയുടെ 25% പിഴ വിധിച്ചു ഐസിസി, ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category