1 GBP = 91.30 INR                       

BREAKING NEWS

ഒസിഐ കാര്‍ഡുള്ളവര്‍ക്ക് പുതിയ നിയമത്തിലും ആധാര്‍ അനുവദിക്കില്ല; പ്രവാസികളെ ഉള്‍പ്പെടുത്തി ആധാര്‍ നി യമം പരിഷ്‌കരിച്ചപ്പോഴും ബ്രിട്ടീഷ് മലയാളികള്‍ക്കു നിരാശ

Britishmalayali
kz´wteJI³

പ്രവാസികള്‍ക്ക് ഉടന്‍ ആധാര്‍ ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ നിയമപരിഷ്‌ക്കരണം. പ്രവാസികളെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പുതിയ ആധാര്‍ നിയമം ബ്രിട്ടീഷ് മലയാളികള്‍ക്ക് നിരാശ നല്‍കുന്നതാണ്. ബ്രിട്ടീഷ് പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴുളളതു പോലെ തന്നെ തുടര്‍ന്നും ആധാര്‍ അനുവദിക്കില്ല. ഇതോടെയാണ്, ആധാര്‍ നിയമ പരിഷ്‌ക്കരണം ബ്രിട്ടീഷ് മലയാളികള്‍ക്ക് നിരാശ നല്‍കുന്നതായി മാറിയത്. 

അതേസമയം, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇനി ഉടനടി ആധാറിന് അപേക്ഷിക്കാം. പ്രവാസികള്‍ക്കിനി ആധാര്‍ ലഭിക്കാന്‍ തുടര്‍ച്ചയായി 180 ദിവസം നാട്ടില്‍ തങ്ങേണ്ട അവസ്ഥ ഉണ്ടാകില്ല. ഇത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.

തുടര്‍ച്ചയായി 182 ദിവസം ഇന്ത്യയില്‍ തങ്ങുന്നവരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് അനുവദിക്കൂ എന്നായിരുന്നു നിലവിലെ നിയമം. ഇത് പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശംവയ്ക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്റ് ആയി പരിഗണിച്ച് ആധാര്‍ കാര്‍ഡ് നല്‍കുമെന്നതാണ് പുതിയ വ്യവസ്ഥ.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഉത്തരവ് പറയുന്നു. പാസ്പോര്‍ട്ടിനു പുറമെ താമസ രേഖ, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം നല്‍കേണ്ടത്. പാസ്പോര്‍ട്ട് ഇല്ലാത്ത സാഹചര്യത്തില്‍ താമസ രേഖയുടെ പുറത്ത് ആധാര്‍ കാര്‍ഡ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

ആറ് മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നാല്‍ വിസയുടെ കാലാവധി കഴിയുമെന്നതിനാല്‍ പ്രവാസികള്‍ക്ക് നിലവില്‍ ആധാര്‍ എടുക്കുക അപ്രായോഗികമായിരുന്നു. ഫോണ്‍ കണക്ഷന്‍ മുതല്‍ മക്കളുടെ വിദ്യാഭ്യാസം വരെയുള്ള നിരവധി കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡിന്റെ പേരില്‍ പ്രവാസികള്‍ പ്രയാസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്കും കാത്തിരിപ്പില്ലാതെ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളെല്ലാം ഒരുങ്ങിയതായും എത്രയും പെട്ടെന്ന് ഇത് നടപ്പില്‍ വരുത്തുമെന്നും യുനീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷണ്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ നികുതി റിട്ടേണിനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനാവും.

അതേസമയം ആധാര്‍ കാര്‍ഡ് ലഭ്യമാകാന്‍ നാട്ടിലെത്തേണ്ടുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ഒഴിവാക്കാന്‍ നാട്ടിലെ ആധാര്‍ കേന്ദ്രങ്ങള്‍ക്കു പുറമെ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏര്‍െപ്പടുത്തണമെന്ന ആവശ്യം ശക്തമായി പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. പാസ്പോര്‍ട്ട് ഇഷ്യു ചെയ്യുന്ന അതേ മാതൃകയാണ് ആധാര്‍ കാര്‍ഡിന്റെ കാര്യത്തിലും. ഗള്‍ഫ് നയതന്ത്ര കേന്ദ്രങ്ങളില്‍ ഈ സൗകര്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും.

നിലവില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അടക്കം ആധാര്‍ നിര്‍ബന്ധമാണ്. മുതല്‍ 50,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകളില്‍ പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പരിഷ്‌ക്കരണം കൊണ്ടുവന്നിരുന്നു. ഇതെല്ലാം കൂടിയായപ്പോള്‍ പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമായും നേടിയെടുക്കേണ്ട അവസ്ഥ വന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടിലെത്തിയാല്‍ ഉടനെ തന്നെ ആധാര്‍ കാര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category