1 GBP = 91.00 INR                       

BREAKING NEWS

വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നിയന്ത്രിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി പറയുമ്പോള്‍ ഭയപ്പെടുന്നത് ആര്? സോഷ്യല്‍ മീഡിയ ട്രോളുകളെ നിയന്ത്രിക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ? തനിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം എഴുതുന്നത് ആരെന്ന് അറിയാന്‍ ഇരയ്ക്ക് അവകാശമില്ലേ? സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യത്തിന് മേല്‍ സുപ്രീംകോടതി കൈ വയ്ക്കുകയാണോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ ഇന്ന് സുപ്രീം കോടതി നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം കൊണ്ടും വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ വാദം നടന്നുകൊണ്ടിരിക്കെ അതിന്റെ ഭാഗമായിട്ടാണ് ജസ്റ്റിസ് ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് ഇടപെടല്‍ നടത്തിയത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമോ എന്ന വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി നടക്കുന്ന വിചാരണക്കിടിയിലാണ് സുപ്രീം കോടതി ജഡ്ജിമാര്‍ ഈ അഭിപ്രായം പറഞ്ഞത്.

അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം അതിന്റെ സകല അതിര്‍ വരമ്പുകളും ലംഘിക്കുന്നു. ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വ്യാജ വാര്‍ത്ത എഴുതുന്നതിനും ഒരാളെ പരിഹസിക്കുന്നതിനുമൊക്കെയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുമ്പോള്‍ അത് ആരാണ് അതിന് ഉത്തരവാദി എന്ന കണ്ടെത്തുന്നതിനുള്ള അവകാശം ഇരയാകുന്നവര്‍ക്ക് ഇല്ലെ എന്നതാണ് അദ്ദേഹം സുപ്രധാന ചോദ്യമായി ചോദിച്ചത്. മൂന്നാഴ്ചക്കകം കേന്ദ്രസര്‍ക്കാരിനോട് ഈ വിഷയത്തില്‍ നിലപാടെടുക്കാനും ഒരു ഗൈഡ് ലൈന്‍ പുറത്തിറക്കാനും പറഞ്ഞിരിക്കുന്നു.

അതായത് സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ചില നിയമ നിര്‍മ്മാണം നടത്തണമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ഉടന്‍ തന്നെ ഒരു തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. സുപ്രീം കോടതിയുടെ മുന്നില്‍ പക്ഷേ ആകെയുള്ളത് ആധാറുമായി ബന്ധിപ്പിക്കണമോ വേണ്ടയോ എന്നുള്ള ചോദ്യമാണ്. അതിന് ഉത്തരം നല്‍കേണ്ട ബാധ്യത മാത്രമെ സുപ്രീം കോടതിക്ക് ഉള്ളു. എന്നാല്‍ ആ കേസിനിടയ്ക്ക് സുപ്രീംകോടതി നടത്തിക്കൊണ്ടിരിക്കുന്ന നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

സുപ്രീം കോടതിയുടെ ജഡ്ജിമാര്‍ കൃത്യമായ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. നാം എന്തിന് ഇന്റര്‍നെറ്റിനെക്കുറിച്ച് വേവലാതിപ്പെടണം. രാജ്യത്തെക്കുറിച്ചാണ് വേവലാതി വേണ്ടത്. ഓണ്‍ലൈന്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്ഭവ സ്ഥാനം കണ്ടെത്തുന്നതിന് സാങ്കേതിക വിദ്യയില്ലെന്നു പറഞ്ഞ് നമുക്ക് ഒഴിയാനാവില്ല. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് സാങ്കേതിക വിദ്യയുണ്ടെങ്കില്‍ അത് തടയുന്നതിന് നമുക്ക് സാങ്കേതിക വിദ്യ വേണ്ടതാണ്. ഭരണകൂടത്തിന് സ്വയം ട്രോളില്‍ നിന്ന രക്ഷനേടാനാവും. വ്യക്തികള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങളില്‍ എന്തു ചെയ്യും? കൂടുതല്‍ കാണാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category