1 GBP = 93.50 INR                       

BREAKING NEWS

പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കലിപ്പ് തീര്‍ക്കാന്‍ ലോക ഇലവനിലുള്ളവരുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ മനഃപൂര്‍വ്വം താരത്തിന്റെ പേര് പറയാതെ ഫിഫയും; പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് കരുതി വരാതിരുന്നതെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

മിലാന്‍: ഫിഫ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന് പുസ്തകം വായിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയില്‍ രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന് അതൃപ്തി. കലിപ്പ് തീര്‍ക്കാന്‍ ലോക ഇലവനിലെ താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ഫിഫ അധികൃതര്‍ മനഃപൂര്‍വം വിട്ടുകളയുകയും ചെയ്തു. ലോക ഇലവനിലേക്ക് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പേര് അവതാരക വിട്ടു കളഞ്ഞു. ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം നേടിയ ലയണല്‍ മെസ്സി ഉള്‍പ്പെടെ ഫിഫ ലോക ഇലവനിലെ മറ്റ് 10 അംഗങ്ങളും പുരസ്‌കാര ദാന ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോ മാത്രം മാറി നിന്നു. പുരസ്‌കാര സാധ്യത ഇല്ലെന്നുള്ള ഉറപ്പിലാണ് വരാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മിലാനിലെ പ്രശസ്തമായ ലാ സ്‌കാല ഓപ്പറ ഹാളില്‍ കഴിഞ്ഞ ദിവസമാണ് ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇറ്റാലിയന്‍ ലീഗില്‍ യുവെന്റസിന്റെ താരമായ റൊണാള്‍ഡോ, പുരസ്‌കാരദാനത്തിന് വേദിയായ മിലാനില്‍നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയാണ് താമസിക്കുന്നത്. ഫിഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയില്‍ ലയണല്‍ മെസ്സി, ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ദെയ്ക് എന്നിവര്‍ക്കൊപ്പം ക്രിസ്റ്റ്യാനോയും ഇടംപിടിച്ചിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മെസ്സി ഒന്നാമതെത്തി. വാന്‍ദെയ്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ക്രിസ്റ്റ്യാനോ മൂന്നാമതായി.

ചടങ്ങില്‍ പങ്കെടുക്കാത്തതിനു പുറമെ പുസ്തകം വായിച്ചിരിക്കുന്ന ഫോട്ടോ ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഫോട്ടോയ്ക്കൊപ്പം 'പ്രഫഷനലിനെ അമച്വറില്‍ നിന്ന് വേര്‍തിരിക്കുന്ന രണ്ട് പ്രത്യേകതകളാണ് ക്ഷമയും സ്ഥിരോത്സാഹവും. ഇന്ന് വലുതായിട്ടുള്ളതെല്ലാം ചെറിയ നിലയില്‍ ആരംഭിച്ചവയാണ്. നിങ്ങള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയില്ല, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. രാത്രി കഴിഞ്ഞാല്‍ എപ്പോഴും പ്രഭാതം വരുന്നുവെന്ന കാര്യം ഓര്‍മിക്കുക'.

അതേസമയം, ഇത്തവണ പുരസ്‌കാരം നേടിയതോടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്ബോളര്‍ പുരസ്‌കാരം നേടുന്ന താരമായി മെസ്സി മാറി. അഞ്ചുവീതം തവണ ജേതാക്കളായ മെസ്സിയും റൊണാള്‍ഡോയും ഇതുവരെ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. തുടര്‍ന്നാണ് മെസ്സിക്ക് പുരസ്‌കാരം ലഭിച്ചതോടെ മുന്നിലെത്തിയത്. അതേസമയം മികച്ച് താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങില്‍ മെസ്സി തന്റെ രണ്ടാം വോട്ട് റൊണാള്‍ഡോയ്ക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു.

സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാങ്കി ഡി യോങ് എന്നീ ക്രമത്തിലാണ് മെസ്സി വോട്ടു രേഖപ്പെടുത്തിയത്. ചുരുക്കപ്പട്ടികയിലെ മൂന്നാമനായ വാന്‍ദെയ്ക് ആകട്ടെ ലയണല്‍ മെസ്സി, മുഹമ്മദ് സലാ, സാദിയോ മാനെ എന്ന ക്രമത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. അതേസമയം, റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും വോട്ടു ചെയ്തില്ല. മാത്തിസ് ഡി ലിറ്റ്, ഫ്രാങ്കി ഡി യോങ്, കിലിയന്‍ എംബപെ എന്നിവര്‍ക്കായിരുന്നു റൊണാള്‍ഡോ വോട്ട് നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category