1 GBP = 93.75 INR                       

BREAKING NEWS

യുകെയില്‍ നഴ്‌സാകാന്‍ ഇനി ഐഇഎല്‍റ്റിഎസും ടോഫെലും ഒന്നും വേണ്ടെന്ന വാര്‍ത്തയുടെ വാസ്തവം എന്ത്? ഇനി ഒരു യോഗ്യതയും ഇല്ലാതെ നഴ്‌സുമാര്‍ക്ക് ബ്രിട്ടനിലേക്ക് പ്രവഹിക്കാം എന്നു പറയുന്നത് ശരിയാണോ? ഒക്ടോബര്‍ ഒന്നു മുതല്‍ എന്ത് പരിഷ്‌കാരമാണ് നടപ്പിലാക്കുന്നത്? ഈ റിപ്പോര്‍ട്ട് വായിക്കൂ

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ദന്തഡോക്ടര്‍മാര്‍, മിഡ് വൈഫുമാര്‍ എന്നിവര്‍ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷകളായ ടോഫെല്‍, ഐ.ഇ.എല്‍.ടി.എസ്. എന്നിവ ജയിക്കണമെന്ന നിബന്ധന നിര്‍ത്തലാക്കിയോ? ഇനി മുതല്‍ ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) ജയിച്ചാല്‍ മതിയാകുമോ? കഴിഞ്ഞ കുറേ ദിവസമായി ബ്രിട്ടീഷ് മലയാളിയുടെയും മറുനാടന്‍ മലയാളിയുടെയും ഓഫീസില്‍ എത്തിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ചോദ്യങ്ങളില്‍ ചിലതാണ് ഇത്. ഇങ്ങനെ ഒരു സംശയം ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കുണ്ടായത് മാതൃഭൂമി പത്രവും ടൈംസ് ഓഫ് ഇന്ത്യയും പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടാണ്. ഈ മാധ്യമങ്ങള്‍ മാത്രമല്ല മറ്റു മാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചിരുന്നു.

ഈ വാര്‍ത്ത അര്‍ത്ഥസത്യം മാത്രമാണ് എന്നും നഴ്സായോ ഡോക്ടറായോ ജോലി ചെയ്യാന്‍ നിലവിലുള്ള നിയമങ്ങളില്‍ ഒരു ഇളവും വരുത്തിയിട്ടില്ല എന്നതുമാണ് സത്യം. വാര്‍ത്തയുടെ നിജ സ്ഥിതി അറിയാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയമായ ഹോം ഓഫീസ് നഴ്സുമാരുടെ റഗുലര്‍ അതോറിറ്റിയായ നഴ്സിങ് ആന്റ് മിഡ്വൈഫറി കൗണ്‍സില്‍ എന്നിവയിലും ബന്ധപ്പെട്ട ശേഷമാണ് ഇങ്ങനെ ഒരു സ്ഥിരീകരണം നല്‍കുന്നത്. നിലവില്‍ ഉള്ളത് പോലെ തന്നെ ഐഇഎല്‍ടിഎസ് മൂന്നു വിഷയങ്ങള്‍ 7 ബാന്‍ഡും (സ്പീക്കിങ്ങ്, റീഡിങ്ങ്, ലിസണിങ്ങ്), ഒരു വിഷയത്തില്‍ 6. 5 ബാന്‍ഡ് (റൈറ്റിങ്ങ്) നേടുകയോ ഒഇറ്റി വിഷയങ്ങളിലും ബി ബാന്‍ഡ് നേടുകയോ ചെയ്താല്‍ മാത്രമേ യുകെയില്‍ നഴ്സായി ജോലി ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ പോലും കഴിയൂ. അതില്ലാത്തവര്‍ക്ക് ജോലി ലഭിക്കും എന്ന് ആരു പറഞ്ഞാലും അതു തട്ടിപ്പാണ്.

അപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യക്കും മാതൃഭൂമിക്കും തെറ്റുപറ്റിയോ?
തീര്‍ച്ചയായും അവര്‍ക്ക് തെറ്റു പറ്റിയെന്ന് പറയേണ്ടി വരും. ഡല്‍ഹിയില്‍ ഉള്ള ഏതോ ഒരു ഒഇടി ട്രെയിനിങ് സെന്ററിനെ ക്വോട്ട് ചെയ്താണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത എഴുതിയത്. ഒരു പക്ഷെ ഏതെങ്കിലും ഒരു വാര്‍ത്ത ഏജന്‍സി ആ സെന്ററിനെ ക്വോട്ട് ചെയ്ത് എഴുതിയതുകൊണ്ടാവും വാര്‍ത്ത എല്ലായിടത്തും വന്നത്. ആ ഏജന്‍സി ബുദ്ധിപരമായാണ് പറഞ്ഞത്. പക്ഷെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തെറ്റു പറ്റിയെന്ന് മാത്രം. അവര്‍ പറഞ്ഞത് ഇനി മുതല്‍ ഒഇടി മാത്രം മതി രണ്ടു പരീക്ഷ വേണ്ട എന്നാണ്. അത് ശരിയാണ് താനും. ഇതുവരെ രണ്ടു പരീക്ഷകള്‍ വേണമായിരുന്നു. ഒന്നു ഒഇഎല്‍ടിഎസ് അല്ലെങ്കില്‍ ഒഇടി, രണ്ട് യുകെവിഐ പരീക്ഷ. ഇതില്‍ യുകെവിഐ പരീക്ഷ റദ്ദ് ചെയ്തു. ഐഇഎല്‍ടിഎസോ ഒഇടിയോ ഉണ്ടെങ്കില്‍ വേറെ പരീക്ഷകള്‍ വേണ്ട.
എന്നാല്‍ ഇതേക്കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെയും മാതൃഭൂമിയുടെയും വിശദീകരണങ്ങളില്‍ പിശക് പറ്റിയെന്ന് മാത്രം. റദ്ദ് ചെയ്ത യുകെവിഐ പരീക്ഷ ഒരു തമാശ പരീക്ഷ ആയിരുന്നു. ഇതു പാസ്സാകാന്‍ 4. 5 സ്‌കോര്‍ മതി. രസമതല്ല. അത് എഴുതണമെങ്കില്‍ ഐഇഎല്‍ടിസ് 7 അല്ലെങ്കില്‍ ഒഇടി ബി ഗ്രേഡ് പരീക്ഷ നേരത്തെ പാസ്സാകണമെന്നതാണ്. ഇങ്ങനെ ഒരു പരീക്ഷ പാസ്സാകുന്നവര്‍ക്ക് ഐഇഎല്‍ടിഎസ് 4.5 വീണ്ടും നേടാന്‍ ഒരു പ്രയാസവുമില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പിള്ളേര്‍ക്ക് പോലും ഇതു ലഭിക്കും. അതു കൊണ്ട് ഈ പരീക്ഷ ഒരു പ്രഹസനമായതിനാല്‍ ആണ് റദ്ദ് ചെയ്തത്. അതു കൊണ്ട് തന്നെ ഈ പരീക്ഷ റദ്ദു ചെയ്തുകൊണ്ട് യുകെയിലേക്ക് നഴ്സാകാനോ ഡോക്ടറാകാനോ എളുപ്പമാവില്ല.
ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് നിലവില്‍ ഉള്ള നിയമം അനുസരിച്ച് എല്ലാവരും ഒഇടി പാസ്സാകണം. അതിന് പുറമെ ഐഇഎല്‍ടിഎസ് കൂടി പാസ്സാകണം. അത് റദ്ദ് ചെയ്തു. എന്തായാലും എഴുതേണ്ട ഒഇടി മാത്രം എഴുതിയാല്‍ മതിയെന്നാണ്. അത് നൂറു ശതമാനം തെറ്റാണ്. ഒഇടി അല്ലെങ്കില്‍ ഐഇഎല്‍ടിഎസ് ഇതില്‍ ഏതെങ്കിലും ഒന്നു പാസ്സായാല്‍ മതിയാവും. ഒഴിവാക്കുന്നത് യുകെവിഐ പരീക്ഷ മാത്രമാണ്.

യുകെയില്‍ നഴ്സാകാന്‍ എന്ത് ചെയ്യണം?
യുകെയില്‍ നഴ്സാകാന്‍ ആദ്യം വേണ്ടത് ഐഇഎല്‍ടിഎസ് അല്ലെങ്കില്‍ ഒഇടി പാസ്സാവുകയാണ്. ഇതു പാസ്സായ ശേഷം എന്തെങ്കിലും ഒരു യുകെ സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ നഴ്സിങ് ഹോമില്‍ നിന്നും ഓഫര്‍ ലെറ്റര്‍ കൈപ്പറ്റണം. അതിന് ശേഷം നാട്ടില്‍ സിബിറ്റി എന്നൊരു കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷ ഉണ്ട്. ഏതാണ്ട് മൂന്നു മാസം മുതല്‍ ആറു മാസം വരെ നീണ്ടു നില്‍ക്കുന്ന നടപടി ക്രമങ്ങള്‍ പലതുണ്ട് ചെയ്യാന്‍. എല്ലാത്തിന്റെയും അടിസ്ഥാനം ഐഇഎല്‍ടിഎസ് അല്ലെങ്കില്‍ ഒഇടി ആണ്. അത് പാസ്സായാല്‍ 99 ശതമാനം കടമ്പകള്‍ കഴിഞ്ഞു.

ഐഇഎല്‍ടിഎസോ ഒഇടിയോ ഇല്ലാതെ നഴ്സാകം എന്ന് ആരെങ്കിലും പറഞ്ഞാല്‍ തട്ടിപ്പാണ്. വിശ്വസിക്കരുത്. ഏതാണ്ട് 50, 000 നഴ്സുമാരുടെ ഒഴിവുള്ളതിനാല്‍ ഇതു പാസ്സാകുന്നവര്‍ക്ക് ജോലി ഉറപ്പാണ്. ഒരു കാരണവശാലും ഏജന്‍സികള്‍ക്ക് അഞ്ചു നയാ പൈസ പോലും കൊടുക്കരുത്. റിക്രൂട്ട് ചെയ്യുന്ന നിരവധി അംഗീകൃത ഏജന്‍സികള്‍ ഉണ്ട്. അവര്‍ നിങ്ങളുടെ വിമാന ടിക്കറ്റ്, മൂന്നു മാസത്തെ താമസം തുടങ്ങിയ സകല ചെലവുകളും ഏറ്റെടുക്കും. അത്തരം ഒരു ഏജന്‍സിയുടെ വിവരങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്. പൂര്‍ണ്ണമായും സൗജന്യമായി നഴ്സുമാരെ നിയമിക്കുന്ന ഏജന്‍സിയാണ്. നിങ്ങളുടെ മൂന്നു മാസത്തെ താമസവും വിമാന ടിക്കറ്റും ഇവര്‍ നല്‍കും.

നിങ്ങളുടെ സംശയങ്ങളും ഇവരോടു ചോദിക്കാം: [email protected]o.uk

പുതുതായി എത്തുന്നവര്‍ പൗരത്വം അപേക്ഷിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ഇംഗ്ലീഷ് സംബന്ധിച്ച കടുപ്പിച്ച പരീക്ഷ വേണ്ടതുള്ളൂ എന്ന പ്രായോഗിക നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആവശ്യമില്ലാത്ത നിയമങ്ങള്‍ എടുത്തു കളയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഒരുക്കുകയാണ് പ്രഥമ കടമയെന്നും ആരോഗ്യ മന്ത്രി ക്രിസ് സ്‌കിഡ്മോറും പറയുന്നു. ഭാവിയിലേക്ക് ആവശ്യമായ ജീവനക്കാരെ സൃഷ്ടിക്കുകയാണ് ഉദ്ധേശമെന്നും അദ്ദേഹം തുടരുന്നു.

ഒക്ടോബര്‍ ഏഴുമുതല്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനവും എന്‍ എം സി ആരംഭിക്കുകയാണ്. ഇതോടെ യുകെയിലേക്കു വരാന്‍ അപേക്ഷിക്കുന്നവര്‍ക്കു നടപടികള്‍ എവിടെ വരെയായി എന്ന് ലോകത്തെവിടെ നിന്നും പരിശോധിക്കുകയും ചെയ്യാം. എന്‍എംസി നടത്തുന്ന ടെസ്റ്റിന്റെ ഫീസ് 90 പൗണ്ടില്‍ നിന്നും 83 ആയി കുറയ്ക്കാനും തീരുമാനമായി. മാറ്റങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാകും എന്നാണ് പ്രതീക്ഷയെന്നു എന്‍എംസി റിക്രൂട്ട്മെന്റ് ഡയറക്ടര്‍ എമ്മ ബ്രോഡ്‌ബെന്‍ഡും വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category