1 GBP = 92.20 INR                       

BREAKING NEWS

പാവപ്പെട്ട നഴ്സിംഗ് കുട്ടികള്‍ക്ക് ഫീസ് നല്‍കാന്‍ ഷാജന്‍ സ്‌കറിയയും ആകാശത്ത് നിന്നും ചാടും; മൂന്നു ദിവസത്തെ ഫണ്ട് ശേഖരണവുമായി മറുനാടന്‍ എഡിറ്റര്‍ യുകെയിലെത്തി

Britishmalayali
kz´wteJI³

കാശ ചാട്ടത്തിനു രണ്ടി ദിവസം മാത്രം അവശേഷിക്കവെ ആവേശം തീര്‍ക്കാന്‍ ദൗത്യം ഏറ്റെടുത്ത് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും. ബ്രിട്ടീഷ് മലയാളിയുടെ ഫൗണ്ടിംഗ് എഡിറ്ററും ബ്രിട്ടീഷ് മലയാളി ചാരിറ്റ് ഫൗണ്ടേഷന്റെ ഫൗണ്ടിംഗ് ചെയര്‍മാനുമായ ഷാജന്‍ സ്‌കറിയ അവസാന നിമിഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. നൂറോളം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് 37 പേര്‍ ആകാശ ചാട്ടത്തിന് ഒരുങ്ങുന്നത്. ഈമാസം 28നു ശനിയാഴ്ച സാലിസ്ബറിയിലെ നേത്രാവന്‍ എയര്‍ ഫീല്‍ഡില്‍ വച്ചാണ് സ്‌കൈ ഡൈവിങ്ങ് നടക്കുക.

പേര് രജിസ്റ്റര്‍ ചെയ്തു ഫണ്ട് ശേഖരണം ആരംഭിച്ച രണ്ടു പേര്‍ പിന്‍മാറിയതോടെ പങ്കെടുക്കുന്നവരുടെ എണ്ണം 35 ആയി കുറഞ്ഞിരുന്നു. ഷാജന്‍ കൂടി ചേര്‍ന്നതോടെ 36 ലേക്ക് ഉയരും: ''നഴ്‌സിങ് പഠന സഹായത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 2000 കടക്കുകയും ആകെ ലഭിച്ച ഫണ്ട് കുറയുകയും ചെയ്തതോടെ പരമാവധി ഫണ്ട് ശേഖരിക്കേണ്ട ബാധ്യത എനിക്കു കൂടി ഉണ്ട് എന്നു തോന്നുക ആയിരുന്നു. അതുകൊണ്ടാണ് ഇതുവരെ ഒരു ഫാന്റസി പാര്‍ക്കിന്റെ റൈഡില്‍ നിന്നും നിരങ്ങാന്‍ പോലും ശ്രമിച്ചിട്ടില്ലാതിരുന്നിട്ടും ഈ തീരുമാനം എടുത്തത്. എന്റെ സുഹൃത്തുക്കള്‍ എന്നെ സഹായിക്കുമെന്നാണ് കരുതുന്നത്'' ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ തുടക്കക്കാരന്‍ കൂടിയായ ഷാജന്‍ ബ്രിട്ടീഷ് മലയോളിയോടു പറഞ്ഞു.
പാവപ്പെട്ട നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ധന സഹായം എന്ന നിലയിലാണ് സ്‌കൈ ഡൈവിങ്ങ് നടത്താന്‍ ചാരിറ്റ് ഫൗണ്ടേഷന്‍ ഇറങ്ങിയത്. നൂറു പേര്‍ക്ക് ഒരു വര്‍ഷത്തെ ഫീസ് എന്നതായിരുന്നു ആലോചന. എങ്കിലും അപേക്ഷകള്‍ ഇതിനോടകം രണ്ടായിരം കടന്നു. ഇപ്പോഴും പുതിയ അപേക്ഷകള്‍ വന്നു കൊണ്ടിരിക്കുകയാണ്. 100 പേര്‍ക്ക് എന്നതു മാറ്റി കഴിയുന്നത്രയും പേര്‍ക്ക് പതിനായിരം രൂപ വീതം കൊടുക്കണം എന്ന ആശയവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ട്രസ്റ്റികള്‍ ഇതു സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളില്‍ എടുക്കും. ഈ സാഹചര്യത്തില്‍ പരമാവധി ഫണ്ടിംഗ് ബൂസ്റ്റ് ഉണ്ടാക്കാനാണ് ഷാജന്റെ നീക്കം.

ഷാജന്‍ സ്‌കറിയയുടെ തീരുമാനത്തെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നിങ്ങള്‍ക്കു കാശു നല്‍കാം. ഗിഫ്റ്റ് എയ്ഡിനു സമ്മതിച്ചിരിക്കുന്നുവെന്ന് ടിക്ക് ചെയ്യാന്‍ മറക്കരുത്. നിങ്ങല്‍ നല്‍കുന്ന പൗണ്ടിന്റെ 25 ശതമാനം കൂടി ഗിഫ്റ്റ് എയ്ഡായി ലഭിക്കും. സ്‌കൈ ഡൈവിംഗ് ഫീസ് ഒഴിച്ച് ഇതില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും നഴ്‌സിംഗ് സഹായനിധിയിലേക്ക് നല്‍കും. നിങ്ങളുടെ എളിയ സംഭാവന ചുവടെ കൊടുത്തിരിക്കുന്ന വിര്‍ജിന്‍ മണി ലിങ്ക് വഴി നല്‍കുക.
 
മറുനാടന്‍ മലയാളി, മറുനാടന്‍ ടിവി എന്നിവയുടെ ചുമതല വഹിക്കുന്ന ഷാജന്‍ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ചേര്‍ന്നത്. സ്‌കൈ ഡൈവിംഗില്‍ പങ്കെടുത്ത ശേഷം പിറ്റേന്നു തന്നെ നാട്ടിലേക്ക് മടങ്ങും. ഷാജനെ കൂടാതെ പ്രശസ്ത സിനിമ - ടിവി താരമായ കലാഭവന്‍ ദിലീപും ആകാശച്ചാട്ടം നടത്തുന്നുണ്ട്. ഷാജന്റെ ഭാര്യ ബോബി അലോഷ്യസ് കസ്റ്റംസ് ഓഫീസറും മുന്‍ ഒളിമ്പ്യനുമാണ്. മൂന്നു മക്കളാണ് ഷാജനുള്ളത്. സ്റ്റെഫാന്‍ ഹോം, ഗംഗോത്രി, ഋത്വിക്.

ബ്രിട്ടനു പുറത്തുള്ളവര്‍ക്ക് മറുനാടന്‍ മലയാളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആവാസിലൂടെ നല്‍കാം. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM PATTOM
Reference Number: Sky38SS
അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസും വോസ്‌ടെകും ഫേണ്‍വാലി ഗ്രൂപ്പുമാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി സ്‌കൈ ഡൈവിംഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും മോര്‍ട്ട്ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. യുകെ മലയാളികള്‍ സൗത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങുകയും ഉള്ള വീടുകള്‍ റീമോര്‍ട്ട്ഗേജ് ചെയ്യുകയും രണ്ടാം വീടു വാങ്ങുകയും ചെയ്യുമ്പോള്‍ ഏറ്റവും സഹായകമാകുന്നത് അലൈഡിന്റെ സൗജന്യമായ ഉപദേശം തന്നെയാണ്.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോസ്റ്റെക്ക് ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ആണ് എന്‍എച്ച്എസ് അംഗീകരിച്ചിരിക്കുന്ന വളരെ കുറച്ചു പ്രമുഖ നഴ്സിങ് റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ ഒന്നാണ് വോസ്റ്റെക്ക്. ജോയാസ്, സെബാസ്റ്റ്യന്‍ എന്നീ രണ്ട് മലയാളികളാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന് സമീപമാണ് ഇവരുടെ ഓഫീസ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സി ഇന്നേവരെ പരാതികള്‍ക്കു ഇടം നല്‍കാതെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. നിങ്ങള്‍ക്കു ജോലി മാറാനോ ഏജന്‍സി വഴി ജോലി ചെയ്യാനോ, നിങ്ങളുടെ ബന്ധുക്കള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയുണ്ടോ എന്നു അന്വേഷിക്കാനോ വോസ്റ്റെക്കുമായി ബന്ധപ്പെടാവുന്നതാണ്. -[email protected] 

ഇടുക്കി ജില്ലയില്‍ മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന, വനത്തിനുള്ളിലെ പറുദീസാ എന്നറിയപെടുന്ന, മലകളാല്‍ ചുറ്റ പെട്ട പച്ചപ്പിന്റെ മേലങ്കിയണഞ്ഞ മാങ്കുളത്തു സ്വന്തമായി ഒരു വില്ല എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഫേണ്‍ വാലി ഗ്രൂപ്പിന്റെ വില്ലാ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ബുക്കിങ്ങും തുടരുന്നു. മൂന്നു മുതല്‍ ആറു സെന്റ് വരെയുള്ള സ്ഥലത്താണ് തികച്ചും നിയമവിധേയമായി വില്ലകള്‍ നിര്‍മ്മിക്കുന്നത്.

സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category