1 GBP = 96.00 INR                       

BREAKING NEWS

നാലു മാസം കൊണ്ട് കുറച്ചത് 26 കിലോ; ഗംഭീര മേക്കോവറില്‍ അതീവ സുന്ദരിയായി ഞെട്ടിച്ച് സാനിയ മിര്‍സ; കോര്‍ട്ടിലെ വിസ്മയങ്ങള്‍ക്ക് കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

Britishmalayali
kz´wteJI³

നാലുമാസം കൊണ്ട് ശരീരഭാരം 26 കിലോ കുറച്ച് ആരാധകരെ ഞെട്ടിച്ച് ടെന്നീസ് താരം സാനിയ മിര്‍സ. കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ചാണ് ശാരീരിക ക്ഷമത വീണ്ടെടുത്തതെന്ന് സാനിയ പറയുന്നു.സാനിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇഷാന് ജന്മം നല്‍കിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം. കഠിനപ്രയ്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സാനിയ മിര്‍സ പറയുന്നു. എനിക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും ഇത് എളുപ്പമാണ് എന്ന ഉപദേശത്തോടെ ജിമ്മില്‍ സാനിയ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ മിര്‍സ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇഷാന് ജന്മം നല്‍കിയത്.

അമ്മയായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ടു നിന്ന താരം വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്താനുള്ള തീവ്ര പരിശ്രമമാണ് നടത്തുന്നത്. വയറും കാലിന്റെ മസിലുകളും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. ഇഷാന് ഇപ്പോള്‍ ഒരു വയസാണ് പ്രായം. ശരീര ഭാരം കുറയ്ക്കുന്നതിനെ കുറിച്ചെല്ലാം ആളുകള്‍ നിരന്തരം ചോദിച്ചിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഇതുപോലെ കഴിയുമെന്നും ഒന്നോ രണ്ടോ മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവച്ചാല്‍ നല്ല മാറ്റമുണ്ടാകുമെന്ന് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും സാനിയ മിര്‍സ വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category