1 GBP = 93.60 INR                       

BREAKING NEWS

കേരളത്തിലെ ജനറല്‍ നഴ്സിങ് പഠിച്ച് വിദേശത്ത് ജോലി നേടാമെന്ന മോഹം അവസാനിക്കുന്നു; യുഎഇയില്‍ നഴ്സിങ് ജോലിയുടെ യോഗ്യതാ മാനദണ്ഡം ബിരുദമായി മാറ്റുന്നതോടെ ജനറല്‍ നഴ്സിങ് ഡിപ്ലോമയുമായി ജോലി ചെയ്തിരുന്നവര്‍ക്ക് തൊഴില്‍ നഷ്ടം; ജോലി നഷ്ടപ്പെട്ട മലയാളി നഴ്സുമാര്‍ കടുത്ത ആശങ്കയില്‍; കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകും; 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്സുമാര്‍ക്ക് മാത്രമേ യുഎഇയില്‍ ജോലി ചെയ്യാനാകുകയുള്ളൂ

Britishmalayali
kz´wteJI³

ഷാര്‍ജ: കേരളത്തില്‍ നഴ്സിങ് പഠനം നടത്തുന്ന ഓരോരുത്തരുടെയും മനസിലുള്ള പ്രധാന ആഗ്രഹം വിദേശത്ത് മികച്ച ശമ്പളത്തോടെ ജോലി നേടുക എന്നതാണ്. കേരളത്തില്‍ നിന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ച ശേഷം ജനറല്‍ നഴ്സിങ് ഡിപ്ലോമ സ്വന്തമാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്നവര്‍ മലയാളി നഴ്സുമാരുടെ അംബാസിഡര്‍മാരായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ സുവര്‍ണ കാലത്തിന്റെ അസ്തമയമാണ് ഇപ്പോള്‍. യുഎഇയില്‍ നഴ്സിങ് ജോലിയില്‍ നിന്നും ജനറല്‍ നഴ്സുമാരെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുന്നത് പതിവായിരിക്കയാണ് ഇപ്പോള്‍. മതിയായ യോഗ്യത ഇല്ലെന്ന് കാണിച്ചാണ് യുഎഇയില്‍ നൂറുകണക്കിന് നഴ്സിങ് ഡിപ്ലോമ നഴ്സുമാരെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിരവധിപേര്‍ തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലായി.

ബിഎസ്സി നഴ്സിങ് ഡിഗ്രിക്കാര്‍ക്കൊപ്പം യോഗ്യതയില്ലെന്ന സാങ്കേതികത്വമാണ് ജനറല്‍ നഴ്സിങ് പാസായവര്‍ക്ക് വെല്ലുവിളി ആകുന്നത്. യുഎഇയിലെ 90 ശതമാനം ഡിപ്ലോമ നഴ്സുമാര്‍ക്കും ജോലി നഷ്ടമായി കഴിഞ്ഞു. നവംബര്‍ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവര്‍ക്കു കൂടി തൊഴില്‍ നഷ്ടപ്പെടുമെന്നു നഴ്സുമാര്‍ ആശങ്കയോടെ പറയുന്നു. അടുത്തവര്‍ഷം നഴ്സിങ് ജോലി ഈ രംഗത്തു ബിരുദമുള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്താനാണ് യുഎഇ സര്‍ക്കാറിന്റെ നീക്കം. ഇത് കേരളത്തില്‍ നിന്നുള്ള മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യമായി.

കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്ലസ് ടു പഠിച്ച ശേഷം മൂന്നര വര്‍ഷത്തെ ജനറല്‍ നഴ്സിങ് ഡിപ്ലോമ കരസ്ഥമാക്കി യുഎഇയില്‍ എത്തിയ നഴ്സുമാരില്‍ ഭൂരിഭാഗവും 15 വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. 2016 മുതല്‍ 250ലേറെ പേര്‍ ഫുജൈറയിലെ ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ തുല്യതാ കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ കോഴ്സിന് ശേഷം 2018ല്‍ ആദ്യ ബാച്ച് പുറത്തിറങ്ങി. ഈ സര്‍ട്ടിഫിക്കറ്റിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട് എന്നായിരുന്നു യൂണിവേഴ്സിറ്റി അധികൃതര്‍ നഴ്സുമാരോട് പ്രവേശന സമയത്ത് പറഞ്ഞിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഇതുപയോഗച്ച് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന ഉറപ്പും ലഭിച്ചെങ്കിലും ഇതും പാഴാകുകയായിരുന്നു.

ഈ കോഴ്സ് പഠിക്കുന്നതിനായി 50,000 ദിര്‍ഹത്തോളം ഫീസ് നല്‍കി രണ്ട് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി നേടിയ സര്‍ട്ടിഫിക്കറ്റുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് അതിന് അംഗീകാരമില്ലെന്ന് നഴ്സുമാര്‍ അറിയുന്നത്. യൂണിവേഴ്സിറ്റിക്ക് അംഗീകാരമില്ലാത്തതാണ് തിരസ്‌കാരത്തിന് കാരണമെന്നു മന്ത്രാലയം അധികൃതരും അറിയിച്ചതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് നഴ്സുമാര്‍.

ഇതിനിടെ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി കോയമ്പത്തൂര്‍ സ്വദേശികളായ മാനേജ്മെന്റ് അധികൃതര്‍ യുഎഇ വിടുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കില്ലെങ്കില്‍ തങ്ങളുടെ പണമെങ്കിലും തിരിച്ചു കിട്ടണമെന്നാണ് നഴ്സുമാരുടെ ഇപ്പോഴത്തെ ആവശ്യം. ആഴ്ചയില്‍ മൂന്ന് ദിവസമായിരുന്നു ഇവിടെ ക്ലാസുകള്‍ നടത്തിയിരുന്നത്. ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്ത് ക്ലാസില്‍ സംബന്ധിക്കാം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ഡിപ്ലോമാ നഴ്സുമാര്‍ ഇവിടെ ചേര്‍ന്ന് പഠിച്ചിരുന്നു. പലരും ജോലി ഏതുവിധേനയും നിലനിര്‍ത്താന്‍ വേണ്ടിയാണ് പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠി്ച്ചത്. ഇതാകട്ടെ വഞ്ചനയില്‍ കലാശിക്കുകയും ചെയ്തു.

അതേസമയം, യുഎഇയിലെ അക്രഡിറ്റഡ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചു നേടുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടില്ല. കേരളാ നഴ്സിങ് കൗണ്‍സിലിനെ മാത്രമേ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അജ്മാന്‍ ഷെയ്ഖ് ഖലീഫാ ആശുപത്രിയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട കോട്ടയം കുമരകം സ്വദേശിനി ഷിലാ ജസ്റ്റിന്‍ പറയുന്നു. മഹാരാഷ്ട്രാ നഴ്സിങ് കൗണ്‍സിലിന് കീഴില്‍ പഠിച്ചു നേടിയ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 2002ലായിരുന്നു ഷില ഷെയ്ഖ് ഖലീഫാ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

നഴ്സിങ്ങില്‍ അടിസ്ഥാന യോഗ്യത ബിഎസ്സി ആണെന്ന് യുഎഇ ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയതോടെ 2018ല്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പ്രോഗ്രാമിന് ചേര്‍ന്നതായിരുന്നു ഷിലു. ഇതു പൂര്‍ത്തിയാക്കി തുല്യതാ സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചെങ്കിലും തിരസ്‌കരിക്കപ്പെടുകയായിരുന്നു. അതേസമയം തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന യുഎഇയിലെ നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കി. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരുടെ പക്കല്‍ വിഷയം എത്തിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ജനറല്‍ നഴ്സുമാര്‍ എന്നറിയപ്പെടുന്ന യുഎഇയിലെ 90 ശതമാനം ഡിപ്ലോമാ നഴ്സുമാര്‍ക്കും ഇതിനകം ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. നവംബര്‍ 30 ആകുമ്പോഴേയ്ക്കും ബാക്കിയുള്ളവര്‍ കൂടി ജോലിയില്‍ നിന്ന് ഒഴിവാകും. ഇവരെല്ലാം ഇനിയെന്ത് ചെയ്യണമെന്നറിയാതെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. 2020 ആകുമ്പോഴേയ്ക്കും ബിഎസ്സിക്കാരായ നഴ്സുമാര്‍ക്ക് മാത്രമേ യുഎഇയില്‍ ജോലി ചെയ്യാനാകുകയുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സുമാരായി ജോലിക്കു കയറി നാട്ടിലേക്ക് സമ്പാദ്യം അയക്കുന്ന നിരവധി മലയാളി പെണ്‍കുട്ടികളുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് ഭാവിയില്‍ കാത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category