1 GBP = 93.00 INR                       

BREAKING NEWS

ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങാന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; ഓക്ലന്‍ഡിലെ ഏകദിന മത്സരത്തില്‍ ഓപ്പണിങ്ങിന് വേണ്ടി അപേക്ഷിച്ചത് അധികൃതരോട്; പരാജയപ്പെടുകയാണെങ്കില്‍ ഇതും ചോദിച്ച് പിന്നീട് വരില്ലെന്നും പറഞ്ഞത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍; തോല്‍വി ഭയന്ന് പിന്മാറരുതെന്നും താരത്തിന്റെ ഉപദേശം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഓപ്പണിങ് ബാറ്റ്സ്മാനായി കളിക്കാനിറങ്ങാന്‍ താന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സമൂഹമാധ്യമ വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വീഡിയോ പങ്കുവച്ചാണ് സച്ചിന്‍ തന്റെ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്. 1994ല്‍ ന്യൂസിലാന്‍ഡിനെതിരെ ഓക് ലന്‍ഡില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി അനുവദിക്കണമെന്ന് താന്‍ അധികൃതരോട് അപേക്ഷിച്ചു. പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് ഈ ആവശ്യവുമായി വരില്ലെന്നും താന്‍ പറഞ്ഞു. അങ്ങനെ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ 49 പന്തില്‍ നിന്ന് 82 റണ്‍സ് നേടി പിന്നീട് തനിക്ക് യാചിക്കേണ്ടി വന്നിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.

തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാല്‍, ആക്രമിച്ച് മുന്നേറി കളിക്കുകയായിരുന്നു സച്ചിന്‍ സ്വീകരിച്ച രീതി. അതു കൊണ്ട് തന്നെയാണ് ഓപ്പണിങ്ങിന് വേണ്ടി യാചിച്ചത്. പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഓപ്പണറായി ഇറങ്ങിയ ആദ്യ അഞ്ച് മത്സരങ്ങളില്‍ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സച്ചിന്റെ പ്രകടനം. അതിന് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്ററിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഏകദിനത്തില്‍ 49 സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന് പക്ഷേ തന്റെ ആദ്യ സെഞ്ച്വറി നേടാന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1994ല്‍ ഓസ്ട്രേലിയക്കെതിരെയാണ് സച്ചിന്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടുന്നത്. 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റണ്‍സെടുത്ത് എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനായാണ് സച്ചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്. 100 സെഞ്ച്വറിയും താരം നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category