1 GBP = 92.50 INR                       

BREAKING NEWS

കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെല്ലാം ലൗ ജിഹാദിന് ഇരകളാകുന്നുവോ? 4000 പെണ്‍കുട്ടികള്‍ മതം മാറിയതിനു പിന്നില്‍ ഇസ്ലാമിക മതം മാറ്റ ലോബിയോ? ഒരിക്കല്‍ കേരളത്തെ പിടിച്ചു കുലുക്കിയ ലൗ ജിഹാദ് വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ഓര്‍ത്തിരിക്കേണ്ടത്..

Britishmalayali
kz´wteJI³

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളം ലൗ ജിഹാദിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവും ചലച്ചിത്രകാരനുമായ അലി അക്ബര്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഈ ചര്‍ച്ചയുടെ തുടക്കം. സോഷ്യല്‍ മീഡിയായിലെ മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് ചര്‍ച്ചയായി. സാധാരണ ഗതിക്ക് ഹിന്ദു പെണ്‍കുട്ടികളുടെ ദുര്‍വിധിയെ കുറിച്ചുള്ള വിലാപങ്ങള്‍ ഹിന്ദു സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും ഒഴുകി നടക്കുന്നതെങ്കില്‍ ഇക്കുറിയും അതിന് നേതൃത്വം കൊടുക്കുന്നത് ഹിന്ദു സംഘടനകളും ഹിന്ദു നേതാക്കളും ആണെങ്കിലും ഇരകളുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് എന്ന പ്രത്യേകതയുണ്ട്.

അതുകൊണ്ടു തന്നെ ക്രൈസ്തവ സംഘടനകള്‍ ഔദ്യോഗികമായി ഇതേക്കുറിച്ചൊന്നും പറഞ്ഞു കേട്ടിട്ടില്ലെങ്കില്‍ കൂടി മൗലികപരമായി വിശ്വാസത്തില്‍ നില്‍ക്കുന്ന ക്രൈസ്തവ നേതാക്കന്മാര്‍ പലരും ഇത് പ്രചരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഒന്നിലധികം പേര്‍ എനിക്ക് ഇത്തരം പോസ്റ്റുകള്‍ ഇട്ടുതരികയും എന്തുകൊണ്ട് വാര്‍ത്തയാക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്തു. ലൗ ജിഹാദ് എന്ന വാക്ക് തന്നെ അശ്ലീലമായതുകൊണ്ടും യാതൊരു തരത്തിലുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല എന്നതുകൊണ്ടും ആദ്യം തന്നെ അത് അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍, കേരളത്തിലെ ക്രൈസ്തവ സഭയുടെ ഔദ്യോഗിക പത്രമായ ദീപിക കഴിഞ്ഞ മൂന്നുനാല് ദിവസമായി ലൗ ജിഹാദിന്റെ നിറംപിടിപ്പിച്ച കഥകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയതോട് കൂടി ഈ കേസുകളുടെ വസ്തുതകളിലേക്ക് അന്വേഷിക്കേണ്ട ചുമതല മാധ്യമം എന്ന നിലയില്‍ ഞങ്ങള്‍ക്കും ഉണ്ടായി.

കോഴിക്കോട് കോച്ചിങ് ക്ലാസിന് പോയിരുന്ന ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഒരു മുസ്ലിം യുവാവ് ജ്യൂസില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി ബലാത്സംഗം ചെയ്തെന്നും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്നും അത് അപ് ലോഡ് ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടി നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു എന്നും ആരോപിച്ചുകൊണ്ട് അലി അക്ബര്‍ തുടങ്ങിവെച്ച വിവാദത്തിന്റെ പിന്നാമ്പുറമാണ് ആദ്യം അന്വേഷിച്ചത്. ഇത്തരം ഒരു പരാതി ആ പെണ്‍കുട്ടിയുടെ പിതാവ് കൊടുത്തിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, ആ പരാതിയില്‍ പറയുന്നത് പോലെയുള്ള തെളിവുകള്‍ ഒന്നും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇരയായി എന്ന് പറയുന്ന പെണ്‍കുട്ടി ഇത്തരം ഒരു മൊഴി പൊലീസിനോ കോടതിയിലോ കൊടുത്തു എന്നതിന് തെളിവുകള്‍ ഒന്നുമില്ല.


കേസ് അന്വേഷിക്കുന്ന പൊലീസിനോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കേവലം ഒരു ആരോപണത്തിന് അപ്പുറമുള്ള നിജസ്ഥിതിയെ കുറിച്ച് സംശയമുണ്ട് എന്ന് തന്നെയാണ്. അതിനിടയിലാണ് ഡല്‍ഹിയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ ലൗ ജിഹാദ് വാര്‍ത്ത പുറത്തുവരുന്നത്. ആ പെണ്‍കുട്ടിയെ ഒരു മുസ്ലിം യുവാവ് മതംമാറ്റി രഹസ്യമായി ഗള്‍ഫിലേക്ക് കടത്തി എന്നതാണ് പരാതി. ഇവിടെയും പിതാവിന്റെ പരാതി ഗൗരവമായി തന്നെയുണ്ട്. അതിനിടയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു.

ഐസിസില്‍ ചേര്‍ന്നുകൊണ്ട് ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി മറ്റ് രാഷ്ട്രങ്ങള്‍ക്കെതിരെ പോരാടാന്‍ പോയ 25ഓളം ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ അഞ്ചുപേര്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും മതംമാറി ഇസ്ലാം സ്വീകരിച്ചതാണ് എന്നതാണ് ആ വെളിപ്പെടുത്തല്‍. ഏതാണ്ട് നാലായിരത്തോളം ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായിരിക്കുന്നു എന്ന ആരോപണവും ജോര്‍ജ്ജ് കുര്യന്‍ ഉയര്‍ത്തുന്നു. നിര്‍ഭാഗ്യവശാല്‍, കേവലം ആരോപണത്തിന് അപ്പുറത്തേക്കുള്ള വസ്തുതകളോ തെളിവുകളോ ഈ ആരോപണം ഉന്നയിക്കുന്ന ആരും മുമ്പോട്ട് വെക്കുന്നില്ല എന്നതാണ് വാസ്തവം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category