1 GBP = 90.00 INR                       

BREAKING NEWS

പാലായിലെ അപ്രതീക്ഷിതമായ തോല്‍വി പിണറായിക്ക് ഭരണ തുടര്‍ച്ച ഉറപ്പ് നല്‍കുമോ? ഇനി നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പാല ഭീഷണി ഉയര്‍ത്തുമോ? അമ്പത്തിരണ്ട് വര്‍ഷത്തെ തുടര്‍ വിജയം അവസാനിക്കുമ്പോള്‍ മാണിയന്‍ രാഷ്ട്രീയത്തിന് അറുതി വരുമോ? പാലായിലെ തെരഞ്ഞെടുപ്പും യുഡിഎഫിന്റെ ഭാവിയും വിലയിരുത്തുമ്പോള്‍..

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാലായില്‍ എങ്ങനെ യുഡിഎഫ് തോറ്റു അല്ലെങ്കില്‍ എല്‍ഡിഎഫ് ജയിച്ചു എന്ന ചര്‍ച്ച സജീവമായി നടക്കുകയാണ്. ഇക്കുറി 52 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എല്‍ഡിഎഫിനെ വിജയിക്കണമെന്ന് പാലാക്കാര്‍ ചിന്തിച്ചു എന്നാണ് ഉത്തരം. അതേസമയം കേവലം മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്റെ വിജയം എന്നത് പാലാക്കാര്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉത്തമമായ ഉദാഹരണമാണ്. വിശ്രുധനായ നേതാവ് കെഎം മാണിക്ക് പോലും അയ്യായിരത്തില്‍ താഴെ മാത്രം വോട്ടു നല്‍കിയ പാരമ്പര്യമാണ് പാലക്കാര്‍ക്ക്.

അതേസമയം പാലായിലെ രാഷ്ട്രീയം ആലോചിച്ചു നോക്കിയാല്‍ കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കണ്ടു കിട്ടാന്‍ പോലും പ്രയാസമാണ്. മൂന്നാം സ്ഥാനത്ത് വോട്ടുകളുടെ കണക്കെടുത്താല്‍ ബിജെപിയായിരിക്കും. സിപിഎം എന്ന പാര്‍ട്ടിക്ക് പാലായില്‍ നാലാം സ്ഥനമായിരിക്കും. എന്നിട്ടും ഇന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജയിക്കുമ്പോള്‍ അത് എല്‍ഡിഎഫിന്റെ വലിയ വിജയമോ കോണ്‍ഗ്രസിന്റെ വലിയ പരാജയമോ അല്ല. പാലാക്കാര്‍ അങ്ങനാണ് അവര്‍ക്ക് രാഷ്ട്രീയത്തെക്കാള്‍ കൂടുതല്‍ ഇഷ്ടം വ്യക്തിയോടും മനുഷ്യത്വത്തോടുമാണ്.

അതുകൊണ്ടാണ് അവര്‍ രാഷ്ട്രീയത്തിന് അധീതമായി അരനൂറ്റാണ്ടിലധികം മാണിസാറിനെ അവരുടെ നേതാവാക്കിയത്. മാണി സാര്‍ മരിച്ചു പോയപ്പോള്‍ കഴിഞ്ഞ മൂന്നു നാലു തവണ പരാജയപ്പെടുത്തിയ മാണി സി കാപ്പന് ഒരു അവസരം കൊടുക്കുന്നതില്‍ തെറ്റില്ല എന്ന് പാലക്കാര്‍ക്ക് തോന്നിയാല്‍ അത് അവരുടെ സ്വഭാവത്തിന്റെ ഭാഗം മാത്രമാണ്. അതുകൊണ്ടാണ് യുഡിഎഫ് പാലായില്‍ പൂര്‍ണമായി തീര്‍ന്നെന്നോ എല്‍ഡിഎഫിന്റെ ഉയര്‍ത്തെണീപ്പ് സംഭവിച്ചിരിക്കുന്നു എന്നൊക്കെ വ്യഖ്യാനിക്കുന്നത് കടന്ന കൈയാകും.

അതുപോലെ തന്നെ ബിജെപിയുടെ പതിനായിരം വോട്ടു എവിടെ പോയെന്ന അന്വേഷണവും. ബിജെപിയുടെ വോട്ട് പാലയില്‍ എന്നല്ല കേരളത്തിലെ സകല മണ്ഡലങ്ങളിലും ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത തരത്തിലാണ്. തിരുവനന്തപുരം ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ എടുത്ത് നോക്കിയാല്‍ മതി. അതായത് കേഡര്‍ വോട്ട് എന്ന നിലയില്‍ ഏറ്റവും കുറവുള്ള പാര്‍ട്ടി തന്നെയാണ് ബിജെപി. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ്‌റെ സ്പോണ്‍സ് സന്ദര്‍ശിക്കുക. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category