1 GBP = 90.00 INR                       

BREAKING NEWS

പാഠം ഒന്ന് പാടത്തേക്ക് എന്ന് പറഞ്ഞ് ഹസ്ന എത്തിയത് കൂട്ടുകാരൊത്ത് ഉല്ലസിച്ച്; കൃഷി പഠന പദ്ധതിയുടെ ഭാഗമായി പാടശേഖര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവെ കുഴഞ്ഞുവീണ് മരിച്ചത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി

Britishmalayali
kz´wteJI³

മലപ്പുറം: വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചത് കൃഷിപഠന പദ്ധതിയുടെ ഭാഗമായി പാടശേഖരം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ. തിരൂര്‍ മംഗലം പുല്ലൂണി പുഴവക്കത്ത് അബ്ദുറസാഖ് - സഹീറ ദമ്പതികളുടെ മകള്‍ ഫാത്തിമ ഫസ്‌ന (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വള്ളത്തോള്‍ എയുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ് ഫസ്‌ന.

'പാഠം ഒന്ന് പാടത്തേക്ക് ' കൃഷി പഠന പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ വാളമരുതൂര്‍ വയലില്‍ ഞാറ് നടലുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘത്തോടൊപ്പം എത്തിയതായിരുന്നു ഫസ്‌ന. ഒരു മണിക്കൂറിന് ശേഷം മടങ്ങാനായി സ്‌കൂള്‍ ബസിനടുത്തെത്തിയപ്പോള്‍ ഫസ്‌ന കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ മംഗലം പഞ്ചായത്തിന്റെ വാഹനത്തില്‍ കുട്ടിയെ ആലത്തിയൂരിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വള്ളത്തോള്‍ എയുപി സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥി മുഹമ്മദ് റസല്‍ ഏക സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category