1 GBP = 91.20 INR                       

BREAKING NEWS

രാവിലെ ഇഡ്ഡലിയും സാമ്പാറും; ഉച്ചയ്ക്ക് ബിരിയാണിയും കപ്പയും മീന്‍ കറിയും; വൈകിട്ട് നാടന്‍ പലഹാരങ്ങള്‍; സ്‌കൈ ഡൈവേഴ്സിന് സ്നേഹം വിളമ്പാന്‍ മദേഴ്‌സ് ചാരിറ്റിയിലെ അമ്മമാരും

Britishmalayali
ജോര്‍ജ്ജ് എടത്വാ

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാളെ സാലിസ്ബറിയില്‍ നടക്കുന്ന സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും ഒപ്പമുള്ളവര്‍ക്കും മദേഴ്സ് ചാരിറ്റി ഭക്ഷണമൊരുക്കും. ഈ കൂട്ടായ്മയുടെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പിന്നെ നാടന്‍ പലഹാരങ്ങളുമാണ് തയ്യാറാക്കുന്നത്. യുകെയിലെ മലയാളി സാന്നിധ്യമുള്ള എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്ത് രുചിയോടെ ഭക്ഷണം വിളമ്പുന്ന മദേഴ്സ് ചാരിറ്റി സാലിസ്ബറിയിലും എത്തുകയാണ്.

രാവിലെ ഇഡലിയും സാമ്പാറും ചമ്മന്തിയും, ഉച്ചക്ക് കോഴി ബിരിയാണിയും, കപ്പയും മീന്‍കറിയും വൈകിട്ട് നാടന്‍ പലഹാരങ്ങളുമാണ് മദേഴ്സ് ചാരിറ്റി വിളമ്പുക.  പരിപ്പുവട ഉഴുന്ന് വട, പഴം ബോളി, കട്ലെറ്റ്, പഫ്സ് തുടങ്ങിയവ പലഹാരങ്ങളാണ് ഒരുക്കുക. മദേഴ്‌സ് ചാരിറ്റിയുടെ സ്വന്തം അച്ചാറുകളും വിഭവങ്ങളായി ഉണ്ടാവും. തുടക്കം മുതല്‍ ബ്രിട്ടീഷ് മലയാളി ഇവന്റുകളില്‍ സജീവ സാന്നിധ്യമാണ് മദേഴ്‌സ് ചാരിറ്റിയും അതിലെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരും. സ്‌കൈ ഡൈവിഗ് വേദിക്കു സമീപം മദേഴ്‌സ് ചാരിറ്റി നടത്തുന്ന സ്റ്റാളില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ അശരണരായ കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടാണ് നല്‍കുന്നത്.
യുകെയിലെ മലയാളി കുടുംബിനികളുടെ ജീവകാരുണ്യ പ്രസ്ഥാനമാണ് മദേഴ്സ് ചാരിറ്റി. കൈപ്പുണ്യവും കാരുണ്യവും ഒന്നിച്ചു ചേര്‍ത്ത് പരിപാടികള്‍ സംഘടിപ്പിച്ച് ലഭിക്കുന്ന വരുമാനം നിരാലംബരായവര്‍ക്ക് നല്‍കുകയാണ് ഈ പ്രസ്ഥാനം ചെയ്യുന്നത്. ആറു വര്‍ഷം മുന്‍പാണ് മദേഴ്സ് ചാരിറ്റി രൂപീകരിച്ചത്.

യുകെയിലെ വിവിധ മലയാളി കൂട്ടായ്മകളുടെ ആഘോഷാവസരങ്ങളില്‍ വിതരണം ചെയ്യാന്‍ സ്വയം തയ്യാര്‍ ചെയ്ത അച്ചാറുകളും ഉണ്ണിയപ്പവും അച്ചപ്പവും അടങ്ങിയ നാടന്‍ പലഹാരങ്ങളുമായി എത്തുന്ന മദേഴ്സ് ചാരിറ്റിയിലെ ഒരുപറ്റം വനിതകളെ പറ്റി മുഖവുരകള്‍ക്കോ പരിചയപ്പെടുത്തലുകള്‍ക്കോ യുകെ മലയാളി സമൂഹത്തില്‍ സ്ഥാനമില്ല. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ അമ്മമാരുടെ ഈ കൂട്ടായ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്.

പ്രധാനമായും നാലിനം പരിപാടികളാണ് മദേഴ്സ് ചാരിറ്റി നടത്തുന്നത്. ഒന്ന്, മാസത്തില്‍ തെരഞ്ഞെടുത്ത സഹായാഭ്യര്‍ത്ഥനകള്‍ അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് അതില്‍ ലഭ്യമാകുന്ന മുഴുവന്‍ തുകയും ആ അഭ്യര്‍ത്ഥനകള്‍ക്ക് നല്‍കുക. രണ്ട്, ഷെയര്‍ ദി ജോയ്... ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ ഒരു ചെറിയ തുക മദേഴ്സ് ചാരിറ്റി സ്വീകരിക്കുകയും ആ തുക മാസം തോറും ഒരു അനാഥാലയത്തിലോ, വൃദ്ധ സദനത്തിലോ ഉള്ള ആഘോഷമില്ലാത്തവര്‍ക്കു ഭക്ഷണവും പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്യുക. മൂന്ന്, ഓരോ മാസത്തിലെ ഒരു ഞായറാഴ്ച തെരുവില്‍ അലയുന്ന ഭവനരഹിതര്‍ക്ക് ഉച്ച ഭക്ഷണം തയാറാക്കി നല്‍കുക. ഇവ കൂടാതെ പത്തു പേര്‍ അടങ്ങുന്ന നിരവധി ചെറു ഗ്രൂപ്പുകളായി ചേര്‍ന്ന് മദേഴ്സ് ചാരിറ്റി 63ല്‍ പരം ആലംബഹീനരായ കുട്ടികള്‍ക്ക് ഉപരിപഠനം അടക്കം വിദ്യാഭ്യാസം നടത്തുന്നു എന്നിവയാണ് മദേഴ്സ് ചാരിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

നേതാക്കള്‍ ഇല്ലാത്ത ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മദേഴ്സ് ചാരിറ്റി. ഒരു അമ്മയുടെ സ്നേഹ സ്പര്‍ശം പോലെ മദേഴ്സ് ചാരിറ്റി പ്രവര്‍ത്തിക്കുമ്പോള്‍ യുകെയിലെ വിവിധ നഗരങ്ങളെ കൂടാതെ മിഡില്‍ ഈസ്റ്റിലും അമേരിക്കയിലും മദേഴ്സ് ചാരിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തന മാര്‍ഗ്ഗം പിന്തുടരാന്‍ നിരവധി മലയാളി കുടുംബിനികളുടെ ചെറുസംഘങ്ങള്‍ തയാറായിരിക്കുന്നുവെന്നുള്ള വര്‍ത്തമാനം ആണ്.

ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇരുന്ന് കുടുംബിനികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാകുകയാണ് മദേഴ്‌സ് ചാരിറ്റിയിലൂടെ. സംഘടനയുടെ കരുത്തുറ്റ കര്‍മ്മോത്സുകരായ കോര്‍ഡിനേറ്റേഴ്സ്, അവരാണ് മദേഴ്‌സ് ചാരിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസും വോസ്ടെകും ഫേണ്‍വാലി ഗ്രൂപ്പുമാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി സ്‌കൈ ഡൈവിംഗിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും മോര്‍ട്ട്‌ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. യുകെ മലയാളികള്‍ സൗത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങുകയും ഉള്ള വീടുകള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുകയും രണ്ടാം വീടു വാങ്ങുകയും ചെയ്യുമ്പോള്‍ ഏറ്റവും സഹായകമാകുന്നത് അലൈഡിന്റെ സൗജന്യമായ ഉപദേശം തന്നെയാണ്.
ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോസ്റ്റെക്ക് ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ആണ് എന്‍എച്ച്എസ് അംഗീകരിച്ചിരിക്കുന്ന വളരെ കുറച്ചു പ്രമുഖ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ ഒന്നാണ് വോസ്റ്റെക്ക്. ജോയാസ്, സെബാസ്റ്റ്യന്‍ എന്നീ രണ്ട് മലയാളികളാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന് സമീപമാണ് ഇവരുടെ ഓഫീസ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സി ഇന്നേവരെ പരാതികള്‍ക്കു ഇടം നല്‍കാതെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. നിങ്ങള്‍ക്കു ജോലി മാറാനോ ഏജന്‍സി വഴി ജോലി ചെയ്യാനോ, നിങ്ങളുടെ ബന്ധുക്കള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയുണ്ടോ എന്നു അന്വേഷിക്കാനോ വോസ്റ്റെക്കുമായി ബന്ധപ്പെടാവുന്നതാണ്. -[email protected] 
ഇടുക്കി ജില്ലയില്‍ മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന, വനത്തിനുള്ളിലെ പറുദീസാ എന്നറിയപെടുന്ന, മലകളാല്‍ ചുറ്റ പെട്ട പച്ചപ്പിന്റെ മേലങ്കിയണഞ്ഞ മാങ്കുളത്തു സ്വന്തമായി ഒരു വില്ല എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഫേണ്‍ വാലി ഗ്രൂപ്പിന്റെ വില്ലാ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ബുക്കിങ്ങും തുടരുന്നു. മൂന്നു മുതല്‍ ആറു സെന്റ് വരെയുള്ള സ്ഥലത്താണ് തികച്ചും നിയമവിധേയമായി വില്ലകള്‍ നിര്‍മ്മിക്കുന്നത്.
ബ്രിട്ടീഷ് മലയാളിയുടെ ഫൗണ്ടിംഗ് എഡിറ്ററും ബ്രിട്ടീഷ് മലയാളി ചാരിറ്റ് ഫൗണ്ടേഷന്റെ ഫൗണ്ടിംഗ് ചെയര്‍മാനുമായ ഷാജന്‍ സ്‌കറിയയും നടനും മിമിക്രി താരവും ചാനല്‍ അവതാരകനുമായ കലാഭവന്‍ ദിലീപ് അടക്കം 36 പേരാണ് ധന സമാഹരണത്തിന് വേണ്ടി സ്‌കൈ ഡൈവിങ്ങ് നടത്തുന്നത്. ഇതില്‍ ഒരാളെയെങ്കിലും നിങ്ങള്‍ക്ക് പരിചയം ഉണ്ടായെന്നു വരാം. നിങ്ങള്‍ക്ക് കഴിയാത്ത വെല്ലുവിളി ഏറ്റെടുത്തവരാണ് ഇവര്‍. ഇവരില്‍ ആര്‍ക്കെങ്കിലും നിങ്ങളുടെ സഹായം ചെയ്യുക. ആരെയും പരിചയമില്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊടുക്കുക. ആര്‍ക്ക് കൊടുത്താലും ആ പണം ലഭിക്കുന്നത് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്കാണ്. ഇവരില്‍ ആര്‍ക്കെങ്കിലും നല്‍കിയാല്‍ 25 ശതമാനം ഗിഫ്റ്റ് എയിഡ് കൂടി ലഭിക്കും.
ബ്രിട്ടീഷ് മലയാളിയുടെ സഹോദര സ്ഥാപനമായ മറുനാടന്‍ മലയാളി നേതൃത്വം നല്‍കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നും ബ്രിട്ടനിലെ വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ബ്രിട്ടന് പുറത്തുള്ളവര്‍ക്ക് ആവാസിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കാം. എന്നാല്‍ വിര്‍ജിന്‍ മണി വഴി ലഭിക്കുന്ന ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ലായെന്നു മാത്രം. ഈമാസം 28 വരെയാണ് ഫണ്ട് സമാഹരണം നടക്കുക.

ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യ പ്രകാരമാണ് അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും സംഭാവനകള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് മുഖേന സഹായം എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ ആരുടെ പേരിലാണോ നല്‍കുന്നത് അവരുടെ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ:
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM PATTOM
അതേ സമയം യുകെയിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്കും സ്പോണ്‍സര്‍ഷിപ് തുകകള്‍ നേരിട്ട് ഇടാവുന്നതാണ്:
Name: British Malayali Chartiy Foundation
A/c No.72314320
Sort code:404708
Bank :HSBC Bank PLC
മുകളില്‍ കൊടുത്തിരിക്കുന്ന രണ്ട് അക്കൗണ്ടുകളിലേക്കും സംഭാവനകള്‍ നല്‍കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന റെഫറന്‍സ് നമ്പര്‍ കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനറല്‍ ഫണ്ടില്‍ വരവ് കണക്കാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുന്നതാണ്.
പങ്കെടുക്കുന്ന വ്യക്തികളുടെ പേരും റെഫറന്‍സ് നമ്പറും:
1, Simon Jacob. Ref :Sky01SJ
2, Annie Paliath, Ref: Sky02AP
3, Noel Philip,  Ref: Sky03NP
4, Stency Roy, Ref: Sky04SR
5, Soosan Philip. Ref: Sky05SP
6, Allwyn Xavier, Ref: Sky06AX
7, Laiju Manuel, Ref: Sky07LM
8, Cyril Gregorious Sakaria, Ref: Sky08CS
9, Jobin Mathew, Ref: Sky09JM
10, Joji Thomas, Ref: Sky10JT
11, Kiran Varkey, Ref: Sky11KV
12, George Metteo, Ref: Sky36GM
13, Akshay Nair, Ref: Sky13AN
14, Sruthi Nair,  Ref: Sky14SN
15, Reynold Chittekatte, Ref: Sky15RC
16, Joel Manoj, Ref: Sky16JM
17, Bibin Abraham, Ref: Sky17BA
18,Tino Aranjani, Ref: Sky18TA
19, Kiran Shine, Ref: Sky19KS
20, Aneesh George, Ref: Sky20AG
21, Fr. George Abraham, Ref: Sky21FG
22, Renju Oommen, Ref: Sky22RO
23, SHALINI NANDILATH, Ref: Sky23SN
24, Biju Mathew, Ref: Sky24BM
25, Shajo Jose, Ref: Sky25SJ
26, Jose Cheriyan, Ref: Sky26JC
27, Silvi Thomas George, Ref: Sky27SG
28, Liyamol Milton, Ref: Sky28LM
29, Albin Stephen, Ref: Sky29AS
30, Jeen Mekkara,Ref: Sky30JM
31, Rhys Panvel Thomas, Ref: Sky31RT
32, Kalabhavan Dilip. Ref: Sky32KD
33, Jomon Kuriakose, Ref: Sky33JK
34, Jimmy Jacob, Ref: Sky34JJ.
35, Jiji Varikasseril, Ref: Sky35JV.
36, Shajan Skariah, Ref: Sky38SS

സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category