1 GBP = 97.50 INR                       

BREAKING NEWS

ചാനല്‍ ഭീമന്മാര്‍ തെരഞ്ഞെടു പ്പ് പ്രവചനങ്ങളില്‍ സ്ഥിരം തോല്‍വി അടയുമ്പോള്‍ ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞ് വീണ്ടും മറുനാടന്‍; ഏഷ്യനെറ്റ് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് അവകാശപ്പെട്ടപ്പോള്‍ ഇടത് അട്ടിമറി സാധ്യത കല്‍പ്പിച്ചത് മറുനാടന്‍ മാത്രം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൃത്യമായി പ്രവചിച്ച മറുനാടന്‍ ചെങ്ങന്നൂരിലും പിഴച്ചില്ല; പാലായില്‍ നേരിയ ഭൂരിപക്ഷം യുഡിഎഫിന് പറഞ്ഞപ്പോഴും അട്ടിമറി സാധ്യത എടുത്ത് പറഞ്ഞ് മറുനാടന്‍ സര്‍വ്വേ

Britishmalayali
kz´wteJI³

കോട്ടയം: നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാണെങ്കില്‍ യുഡിഎഫ് എട്ടു നിലയില്‍ പൊട്ടുമായിരുന്നെന്നായിരുന്നു മറുനാടന്റെ സര്‍വേ ഫലം. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവരായിരുന്നു. എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരില്‍ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേര്‍ മാത്രം. മറുനാടന്‍ പാലാ അഭിപ്രായ സര്‍വേയിലെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന ഫലവും. മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണയെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുനാടന്റെ സര്‍വ്വേ. പാലായില്‍ ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു ചാനല്‍ ഭീമനായ ഏഷ്യനെറ്റ് ന്യൂസ് പ്രചവനം. 25,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. ഈ എക്സിറ്റ് പോള്‍ തീര്‍ത്തും അപ്രസക്തമാക്കുന്നതാണ് പാലായിലെ ഫലം.

ഏഷ്യാനെറ്റ് എക്സിറ്റ് പോളാണ് നടത്തിയത്. മറുനാടന്‍ സര്‍വ്വേയും. ജോസ് ടോമിനെ 40 ശതമാനം പേര്‍ അനുകൂലിക്കുമ്പോള്‍ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പന്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നുവെന്നായിരുന്നു വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മറുനാടന്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. മറ്റുള്ളവരും നോട്ടയും ചേര്‍ന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടര്‍മാരുടെ നിലപാടും അതിനിര്‍ണ്ണായകമാണെന്ന് മറുനാടന്‍ ഫീല്‍ഡ് സര്‍വേയില്‍ തിരിച്ചറിയുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ മാണി സി കാപ്പന്റെ വിജയവും. പാലായില്‍ ശബരിമല ഏശുന്നില്ലെന്നും മോദി സര്‍ക്കാറിന്റെ ഭരണവും ബിജെപിക്ക് നേട്ടമാവില്ലന്നും സര്‍വ്വേ വിശദീകരിച്ചിരുന്നു. പ്രതിപക്ഷം എന്ന നിലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനവും മോശമാണെന്ന് പാലാക്കാര്‍ മറുനാടനോട് പറഞ്ഞിരുന്നു.

ഈ സൂചനകളും അന്തിമഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ചാനല്‍ ഭീമന്മാര്‍ തെരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ സ്ഥിരം തോല്‍വി അടയുമ്പോള്‍ ജനവികാരം കൃത്യമായി തിരിച്ചറിഞ്ഞ് വീണ്ടും മറുനാടനെന്ന് വ്യക്തമാക്കുന്നതാണ് ഈ സൂചനകളും. പാലായില്‍ ഏഷ്യനെറ്റ് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് അവകാശപ്പെട്ടപ്പോള്‍ ഇടത് അട്ടിമറി സാധ്യത കല്‍പ്പിച്ചത് മറുനാടന്‍ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൃത്യമായി പ്രവചിച്ച മറുനാടന് ചെങ്ങന്നൂരിലും പിഴച്ചിരുന്നില്ല. സജി ചെറിയാന്റെ വിജയവും വ്യക്തമായി പ്രവചിച്ചു. പാലായില്‍ നേരിയ ഭൂരിപക്ഷം യുഡിഎഫിന് പറഞ്ഞപ്പോഴും അട്ടിമറി സാധ്യത എടുത്ത് പറഞ്ഞ് മറുനാടന്‍ സര്‍വ്വേ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. മാണിയുടെ സഹതാപമുയര്‍ത്തി പലരും മറുനാടന്‍ സര്‍വ്വേയെ തള്ളി പറഞ്ഞു. എന്നാല്‍ സര്‍വ്വേയില്‍ പ്രതിഫലിച്ചത് ജനവികാരമായിരുന്നുവെന്ന് മാണി സി കാപ്പന്റെ വിജയത്തോടെ വ്യക്തമാകുകയാണ്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാന്‍ഡം സര്‍വേയുടെ സ്റ്റാറ്റിക്കല്‍ മെത്തേഡു തന്നെയാണ് മറുനാടന്‍ ടീമും പാലായില്‍ അവലംബിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാന്‍ഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തില്‍പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. വീടുകളില്‍ നേരിട്ട് ചെന്ന് ജനവികാരം അറിയാനും സര്‍വേ സംഘം ശ്രമിച്ചു. സര്‍വേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സര്‍വേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സര്‍വേകളില്‍ പത്തു ശതമാനം വരെ ഹ്യൂമന്‍ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്‌സിറ്റ്പോളുകള്‍ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സര്‍വേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വച്ചത്. അത് പൂര്‍ണ്ണമായും ശരിയായി.

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ സഹതാപ തരംഗമുണ്ടോ, കേരളാ കോണ്‍ഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ, പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവുമോ ഈ തെരഞ്ഞെടുപ്പ്, ശബരിമല ഇത്തവണയും ചര്‍ച്ചയാവുമോ, പി സി ജോര്‍ജ് തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കമോ, വികസനം മുഖ്യ വിഷയമാവുമോ, നിഷാ ജോസ് കെ മാണിയായോണോ സ്ഥാനാര്‍ത്ഥിയാവേണ്ടിയിരുന്നത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ സര്‍വേ പരിശോധിച്ചു. ഉദാഹരമായി കേരളത്തില്‍ പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രവര്‍ത്തനം ശരാശരി മാത്രമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനവും വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൊക്കെ യുഡിഎഫ് തംരഗം ഉണ്ടായത്, തങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ടാണെന്ന് യുഡിഎഫ് നേതാക്കാള്‍ക്ക് അഭിപ്രായപ്പെടാമെങ്കിലും ജനത്തിന് അത്തരം ഒരു അഭിപ്രായമില്ലെന്ന് ഈ സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി വോട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അതുപോലെ കേന്ദ്രത്തിലെ മോദി ഭരണം ബിജെപിക്ക് വോട്ടാകുമെന്ന വാദത്തെയും പാലയിലെ വോട്ടര്‍മാര്‍ തള്ളിക്കളയുകയായിരുന്നു.

കെ എം മാണി കഴിഞ്ഞ 34 വര്‍ഷമായി കൈവശം വെക്കുന്ന പാല നിയോജകമണ്ഡലത്തില്‍ എംഎല്‍എ ആയിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ സഹതാപമല്ല വികസനമാണ് പാലായിലെ മുഖ്യ വിഷയമെന്നാണ്, മറുനാടന്‍ മലയാളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച നടത്തിയ റാന്‍ഡം ഫീല്‍ഡ് സര്‍വേയുടെ അനുബന്ധ ചോദ്യങ്ങളില്‍ തെളിഞ്ഞത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും മണ്ഡലത്തിലെ വികസനം മികച്ചതാണെന്നാണ് വിലയിരുത്തുന്നത്. അതായത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവര്‍ പോലും പാലായില്‍ നല്ല വികസനം ഉണ്ടായി എന്നു സമ്മതിക്കുന്നു.

അതേസമയം കെ എം മാണിയുടെ നിര്യാണത്തില്‍ സഹതാപ തരംഗമുണ്ടെന്ന് കരുതുന്നില്ലെന്ന് 55 ശതമാനം വോട്ടര്‍മാര്‍ കരുതുന്നു. പാലാ ഫലം സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാണെന്ന് 50 ശതമാനം പേരും കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category