1 GBP = 90.00 INR                       

BREAKING NEWS

കനത്ത മഴയും കാറ്റും; സ്‌കൈ ഡൈവിംഗ് ഫീല്‍ഡ് അടച്ചു; ഏറെ നാളായി കാത്തിരുന്ന ആകാശച്ചാട്ടം അവസാന നിമിഷം മാറ്റി

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് സാലിസ്ബറിയില്‍ നടത്താനിരുന്ന സ്‌കൈ ഡൈവിംഗ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. നേത്രാവനിലെ എയര്‍ട്രാഫിക് കണ്‍ട്രോളറാണ് ഇക്കാര്യം അറിയിച്ചത്. ഇന്നത്തെ കാലാവസ്ഥ വളരെ മോശമായും എന്ന മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. നാളെ ഞായറാഴ്ച നടത്താന്‍ പറ്റുമോ എന്ന കാര്യം അറിയിക്കാമെന്നും ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. 

കാലാവസ്ഥ അനുകൂലമായ ദിവസവും സ്‌കൈ ഡൈവേഴ്‌സിനെല്ലാം നേരത്തെ തന്നെ ലീവ് ലഭിക്കേണ്ട സാഹചര്യം ഉള്ളതിനാലും എല്ലാവരുടെയും സൗകര്യം നോക്കി ചൊവ്വാഴ്ചയ്ക്കു ശേഷമായിരിക്കും ആകാശച്ചാട്ടം നടത്തുക. അതേസമയം, അവധി ബുക്ക് ചെയ്തും ഡേ ഓഫ് എടുത്തും നിരവധി പേര്‍ കുടുംബ സമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും സാലിസ്ബറിയില്‍ എത്തിയിട്ടുള്ളതിനാല്‍ ഒരു ഒത്തുച്ചേരല്‍ സംഘടിപ്പിക്കുന്നുണ്ട്. ലാവെര്‍‌സ്റ്റോക്ക് ആന്റ് ഫോര്‍ഡ് വില്ലേജ് ഹാളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവര്‍ക്കായുള്ള ട്രോഫി, സര്‍ട്ടിഫിക്കറ്റ് വിതരണങ്ങള്‍ ഒത്തുചേരലില്‍ വച്ച് നടക്കും. ഇന്നലെ അര്‍ദ്ധരാത്രി വരെ ലഭിച്ച തുകകള്‍ വിലയിരുത്തിയാകും ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുക. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടക്കും. 

ഈ മത്സരത്തില്‍ ബാത്തിലെ കിരണ്‍ ഷൈനാണ് 800 പൗണ്ടുമായി ഒന്നാം സ്ഥാനം നേടിയത്. 700 പൗണ്ടു ശേഖരിച്ച് ജോര്‍ജ്ജ് മീട്ടോയും 601.25 പൗണ്ടു നേടി രെഞ്ചു റെജി കോശിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്. കൂടാതെ ഇരുപത് വയസ്സുവരെയുള്ള വിദ്യാര്‍ഥികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ശേഖരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക ട്രോഫികള്‍ നല്‍കുന്നതാണ്. അതുപോലെ തന്നെ ആയിരം പൗണ്ടിനു മുകളില്‍ സമാഹരിച്ച എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനമായി ട്രോഫിയും ഉണ്ടായിരിക്കും. ഒത്തുച്ചേരലിന് എത്തുന്നവര്‍ ഐഡി കാര്‍ഡ് അടക്കമുള്ള രേഖകള്‍ കൊണ്ടു വരേണ്ടതില്ല.
കേരളത്തില്‍ നിന്നും ഷാജന്‍ സ്‌കറിയയും കലാഭവന്‍ ദിലീപും അടക്കമുള്ള ആകാശച്ചാട്ടക്കാര്‍ കൂടിയുള്ള സാഹചര്യത്തിലും എല്ലാവരും അവധി ബുക്ക് ചെയ്തിരിക്കുന്ന സാഹചര്യത്തിലുമാണ് ഒത്തുച്ചേരല്‍ സംഘടിപ്പിക്കാം എന്ന ആശയത്തിലേക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും എത്തിയത്. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 36 പേരാണ് ആകാശച്ചാട്ടത്തിനായി തയ്യാറെടുത്തിരിക്കുന്നത്.
ഒത്തുചേരല്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Laverstock & Ford Village Hall, Park Road (off Duck Lane), Laverstock, Salisbury, SP1 1RQ
അതേസമയം, ഫണ്ട് ശേഖരണം ഇന്ന് കൂടി മാത്രമേ നടക്കൂ. ഇന്ന് അര്‍ദ്ധരാത്രിയോടെ എല്ലാ വിര്‍ജിന്‍ ലിങ്കുകളും ക്ലോസ് ചെയ്യും. അതിനാല്‍ തന്നെ ആകാശച്ചാട്ടക്കാരില്‍ ആരെയെങ്കിലും നിങ്ങള്‍ക്ക് പരിചയം ഉണ്ടായെന്നു വരാം. അവര്‍ക്കു നിങ്ങളുടെ സഹായം ചെയ്യുക. ആരെയും പരിചയമില്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കോ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി ലിങ്കിലേക്കോ കൊടുക്കുക. ആര്‍ക്ക് കൊടുത്താലും ആ പണം ലഭിക്കുന്നത് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്കാണ്. ഇവരില്‍ ആര്‍ക്കെങ്കിലും നല്‍കിയാല്‍ 25 ശതമാനം ഗിഫ്റ്റ് എയിഡ് കൂടി ലഭിക്കും.

ബ്രിട്ടീഷ് മലയാളിയുടെ സഹോദര സ്ഥാപനമായ മറുനാടന്‍ മലയാളി നേതൃത്വം നല്‍കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്നും ബ്രിട്ടനിലെ വിര്‍ജിന്‍ മണി അക്കൗണ്ടു വഴിയുമാണ് ഫണ്ട് ശേഖരണം നടത്തുന്നത്. ബ്രിട്ടന് പുറത്തുള്ളവര്‍ക്ക് ആവാസിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കാം. എന്നാല്‍ വിര്‍ജിന്‍ മണി വഴി ലഭിക്കുന്ന ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ലായെന്നു മാത്രം. 

ഇതില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യ പ്രകാരമാണ് അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും സംഭാവനകള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് മുഖേന സഹായം എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ ആരുടെ പേരിലാണോ നല്‍കുന്നത് അവരുടെ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ:
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM PATTOM
അതേ സമയം യുകെയിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്കും സ്പോണ്‍സര്‍ഷിപ് തുകകള്‍ നേരിട്ട് ഇടാവുന്നതാണ്:
Name: British Malayali Chartiy Foundation
A/c No.72314320
Sort code:404708
Bank :HSBC Bank PLC
മുകളില്‍ കൊടുത്തിരിക്കുന്ന രണ്ട് അക്കൗണ്ടുകളിലേക്കും സംഭാവനകള്‍ നല്‍കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന റെഫറന്‍സ് നമ്പര്‍ കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനറല്‍ ഫണ്ടില്‍ വരവ് കണക്കാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുന്നതാണ്.
പങ്കെടുക്കുന്ന വ്യക്തികളുടെ പേരും റെഫറന്‍സ് നമ്പറും:
1, Simon Jacob. Ref :Sky01SJ
2, Annie Paliath, Ref: Sky02AP
3, Noel Philip,  Ref: Sky03NP
4, Stency Roy, Ref: Sky04SR
5, Soosan Philip. Ref: Sky05SP
6, Allwyn Xavier, Ref: Sky06AX
7, Laiju Manuel, Ref: Sky07LM
8, Cyril Gregorious Sakaria, Ref: Sky08CS
9, Jobin Mathew, Ref: Sky09JM
10, Joji Thomas, Ref: Sky10JT
11, Kiran Varkey, Ref: Sky11KV
12, George Metteo, Ref: Sky36GM
13, Akshay Nair, Ref: Sky13AN
14, Sruthi Nair,  Ref: Sky14SN
15, Reynold Chittekatte, Ref: Sky15RC
16, Joel Manoj, Ref: Sky16JM
17, Bibin Abraham, Ref: Sky17BA
18,Tino Aranjani, Ref: Sky18TA
19, Kiran Shine, Ref: Sky19KS
20, Aneesh George, Ref: Sky20AG
21, Fr. George Abraham, Ref: Sky21FG
22, Renju Oommen, Ref: Sky22RO
23, SHALINI NANDILATH, Ref: Sky23SN
24, Biju Mathew, Ref: Sky24BM
25, Shajo Jose, Ref: Sky25SJ
26, Jose Cheriyan, Ref: Sky26JC
27, Silvi Thomas George, Ref: Sky27SG
28, Liyamol Milton, Ref: Sky28LM
29, Albin Stephen, Ref: Sky29AS
30, Jeen Mekkara,Ref: Sky30JM
31, Rhys Panvel Thomas, Ref: Sky31RT
32, Kalabhavan Dilip. Ref: Sky32KD
33, Jomon Kuriakose, Ref: Sky33JK
34, Jimmy Jacob, Ref: Sky34JJ.
35, Jiji Varikasseril, Ref: Sky35JV.
36, Shajan Skariah, Ref: Sky38SS
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:
അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസും വോസ്‌ടെകും ഫേണ്‍വാലി ഗ്രൂപ്പുമാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി സ്‌കൈ ഡൈവിംഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ധനകാര്യ സേവന സ്ഥാപനമാണ് അലൈഡ്. ക്രിറ്റിക്കല്‍ ഇല്‍നെസ് കവറും മെഡി ക്ലെയിംസും മോര്‍ട്ട്ഗേജ് അഡൈ്വസുമാണ് ഇവര്‍ ചെയ്യുന്ന പ്രധാന സേവനങ്ങള്‍. യുകെ മലയാളികള്‍ സൗത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങുകയും ഉള്ള വീടുകള്‍ റീമോര്‍ട്ട്ഗേജ് ചെയ്യുകയും രണ്ടാം വീടു വാങ്ങുകയും ചെയ്യുമ്പോള്‍ ഏറ്റവും സഹായകമാകുന്നത് അലൈഡിന്റെ സൗജന്യമായ ഉപദേശം തന്നെയാണ്.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോസ്റ്റെക്ക് ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ആണ് എന്‍എച്ച്എസ് അംഗീകരിച്ചിരിക്കുന്ന വളരെ കുറച്ചു പ്രമുഖ നഴ്സിങ് റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ ഒന്നാണ് വോസ്റ്റെക്ക്. ജോയാസ്, സെബാസ്റ്റ്യന്‍ എന്നീ രണ്ട് മലയാളികളാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന് സമീപമാണ് ഇവരുടെ ഓഫീസ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സി ഇന്നേവരെ പരാതികള്‍ക്കു ഇടം നല്‍കാതെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. നിങ്ങള്‍ക്കു ജോലി മാറാനോ ഏജന്‍സി വഴി ജോലി ചെയ്യാനോ, നിങ്ങളുടെ ബന്ധുക്കള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയുണ്ടോ എന്നു അന്വേഷിക്കാനോ വോസ്റ്റെക്കുമായി ബന്ധപ്പെടാവുന്നതാണ്. -[email protected] ഇടുക്കി ജില്ലയില്‍ മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന, വനത്തിനുള്ളിലെ പറുദീസാ എന്നറിയപെടുന്ന, മലകളാല്‍ ചുറ്റ പെട്ട പച്ചപ്പിന്റെ മേലങ്കിയണഞ്ഞ മാങ്കുളത്തു സ്വന്തമായി ഒരു വില്ല എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഫേണ്‍ വാലി ഗ്രൂപ്പിന്റെ വില്ലാ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ബുക്കിങ്ങും തുടരുന്നു. മൂന്നു മുതല്‍ ആറു സെന്റ് വരെയുള്ള സ്ഥലത്താണ് തികച്ചും നിയമവിധേയമായി വില്ലകള്‍ നിര്‍മ്മിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category