1 GBP = 97.70 INR                       

BREAKING NEWS

വ്യക്തികളുടെ ആരോഗ്യപരിപാലനം ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ അത്യന്താപേക്ഷിതമാണ്; വികസിത രാജ്യങ്ങളില്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നത് ജീവിതത്തില്‍ ഉപകാരമായി മാറും

Britishmalayali
റോയ് സ്റ്റീഫന്‍

നുഷ്യ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് ഓരോ വ്യക്തികളുടെയും ആരോഗ്യമാണ്. ജീവിത വിജയത്തിനാവശ്യമായ സമ്പത്തും സല്‍കീര്‍ത്തിയും മനുഷ്യര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്ന കാലത്തോളം നേടിയെടുക്കാവുന്നത് തന്നെയാണ്. അതോടൊപ്പം തന്നെ മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയവും ആരോഗ്യത്തോടെ ജീവിക്കുന്ന വ്യക്തികളുമാണ് കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മുതല്‍ക്കൂട്ടാവുന്നത്. പരസഹായമില്ലാതെ ജീവിതത്തിന്റെ അനുദിന പ്രക്രിയകള്‍ സ്വയം നിര്‍വഹിക്കണമെന്നും കഴിവുള്ളിടത്തോളം കാലം പൂര്‍ണ്ണ ആരോഗ്യത്തോടെ ജോലിയെടുത്തു തന്നെ ജീവിക്കണമെന്നും ഓരോ വ്യക്തികളും ആഗ്രഹിക്കുമ്പോഴും ക്ഷണിക്കാതെ എത്തുന്ന അതിഥികളെപ്പോലെ രോഗങ്ങള്‍ കടന്നു വരുമ്പോള്‍ പല വ്യക്തികളുടെയും ജീവിതം മറ്റുള്ളവരുടെ കരുണ്യത്തിന്‍ കീഴിലായിമാറുന്നതും ദിവസേന കണ്ടുവരുന്ന കാഴ്ചകള്‍ തന്നെയാണ്.

പ്രകൃതിയില്‍ മനുഷ്യരുടെ എണ്ണം പെരുകുന്നതിനൊപ്പം രോഗങ്ങളും വളരുന്നതായിട്ടാണ് കണ്ടുവരുന്നത്. മനുഷ്യന്റെ പ്രായാധിക്യത്തോടൊപ്പവും ജീവിതചര്യകള്‍ക്കൊപ്പവും എത്തിച്ചേരുന്ന പല രോഗങ്ങളായ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, സന്ധിവാതം തുടങ്ങിയ എല്ലാ രോഗങ്ങളും ഒരു പരിധിവരെ പ്രധിരോധിക്കുവാനും കാലതാമസം വരുത്തുവാനും സഹായകമാകുന്നത് വ്യക്തികളുടെ ജീവിത രീതികളിലൂടെയാണ്. ആരോഗ്യപരമായ അനുദിന ജീവിത രീതികളിലൂടെ. പോഷകസമൃദ്ധമായ ഭക്ഷണരീതികള്‍ സ്വീകരിക്കുകയും, ശാരീരികമായി കൂടുതല്‍ സജീവമാവുകയും ചെയ്യുമ്പോള്‍ തന്നെ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിര്‍ത്തുവാനും കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കുവാനും സാധിക്കുമെന്നുള്ള അനുഭവത്തിലൂടെ ലഭിച്ച അറിവ് ശാസ്ത്രവും പല ആവര്‍ത്തി സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യ സമൂഹത്തിന്റെ നിലവിലെ വളര്‍ച്ചയുടെ അടിസ്ഥാനഘടകം മനുഷ്യന്റെ നാനാവശങ്ങളിലേയ്ക്കും അനായാസമായി ചലിക്കുവാനുള്ള കഴിവുകളും അതിനോട് ചേരുന്ന മെയ് വഴക്കവുമാണ്. മനസെത്തുന്നടത്തു കൈയെത്തിയെങ്കില്‍ മാത്രമായിരുന്നു എല്ലാക്കാലങ്ങളിലും ലക്ഷ്യത്തില്‍ എത്തിച്ചേരുക  സാധ്യമാകുമായിരുന്നുള്ളൂ. ആദ്യകാലങ്ങളില്‍ മനുഷ്യര്‍ക്ക് മറ്റു ഹിംസ്ര ജന്തുക്കളില്‍ നിന്നും രക്ഷ നേടുവാനും സ്വന്തം നിലനില്‍പ്പിനുള്ള ആഹാരം തേടുവാനും മികവുറ്റ ശാരീരിക ക്ഷമത അനിവാര്യമായിരുന്നു. പരിണാമസിദ്ധാന്തം വിശേഷിപ്പിക്കുന്നത് ''ഏറ്റവും അനുയോജ്യമായവന്റെ അതിജീവനത്തിനെയാണ്''  ''അയോഗ്യ'' എന്ന പദത്തിനു വിപരീതമായി ''അനുയോജ്യന്‍'' എന്നതിന് വിശേഷിപ്പിക്കുന്നതു തന്നെ അതിജീവനത്തിന് കൂടുതല്‍ സാധ്യതയുള്ളതുകൊണ്ട് മാത്രമാണ് ഇതിന്റെ അടിസ്ഥാന തത്വം. എന്നാല്‍ പൂര്‍വ്വകാല ചരിത്രങ്ങളില്‍ നിന്നും ഇന്നത്തെ മനുഷ്യര്‍ ഏല്ലാ സമയത്തേക്കാളും അവസരങ്ങളെക്കാളും ശക്തരാണ് അതിവേഗത്തില്‍ ഓടുന്നു, ഉയരത്തില്‍ ചാടുന്നു, ഭൂമുഖത്തുള്ള എല്ലാ കടമ്പയും മറികടക്കാനുള്ള ശക്തി പ്രാപിച്ചിരിക്കുന്നു. നിരന്തരമായ വ്യായാമത്തിലൂടെയുള്ള ശാരീരിക വളര്‍ച്ചയിലൂടെ നേടിയ അഭിവൃദ്ധിയാണിത്.

എന്നാല്‍ നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തിലൂടെ മനുഷ്യന്റെ അനുദിന ജീവിതചര്യകള്‍ക്ക് ധാരാളം മാറ്റങ്ങള്‍ സംഭവിച്ചതായിട്ടാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. അമിതവണ്ണം അമിതമായ രക്തസമ്മര്‍ദ്ദവും പ്രമേഹം മുതലായ രോഗങ്ങളില്‍ 57 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമങ്ങളില്‍ എല്ലുമുറിയെ പണിയെടുത്തിരുന്ന സാധാരണക്കാര്‍ നഗരങ്ങളിലേയ്ക്ക് കുടിയേറിയപ്പോള്‍ കൂടുതല്‍ ഉദാസീനരായി മാറിയതായി കാണപ്പെടുന്നു നഗരങ്ങളിലുള്ള ജീവിതം പലരുടെയും ജീവിത നിലവാരം ഉയര്‍ത്തിയപ്പോള്‍ ശാരീരികമായുള്ള അധ്വാനത്തിലും ഗണ്യമായ കുറവുണ്ടായി. ഈ അലസമായ ജീവിതരീതി വീണ്ടും പലരെയും ആജീവനാന്ത രോഗികളാക്കി മാറ്റി പ്രമേഹ രോഗികളും രക്തസമ്മര്‍ദ്ദമുള്ള രോഗികളും ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാലുള്ള ജീവിതവുമായി ശിഷ്ടകാലം ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരെയായി മാറി.

അതോടൊപ്പം സാധാരണക്കാരുടെ ജീവിത ദൈര്‍ഖ്യം കൂടി വര്‍ദ്ധിച്ചപ്പോള്‍ സമൂഹത്തില്‍ വ്യക്തികളുടെ ആരോഗ്യ പരിപാലനം ഓരോ ദിവസവും ഭരമേറിയതായി മാറിക്കൊണ്ടിരിക്കുന്നു. യുകെയില്‍ നിലവിലുള്ള എല്ലാ തദ്ദേശ ഭരണകൂടങ്ങളിലും പ്രായമായവരുടെ പരിചരണത്തിലേക്കുള്ള ചിലവ് വര്‍ദ്ധിക്കുകയും വരവ് ചിലവുകള്‍ ബാലന്‍സ് ചെയ്യുവാന്‍ വേണ്ടിമാത്രം മറ്റു പല മേഖലകളിലെ ചിലവുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ രണ്ടിലൊരാള്‍ക്ക് പലവിധത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ നന്നേ ചെറുപ്രായത്തില്‍ തന്നെ ബാധിക്കുന്നു എന്നാണ് വീണ്ടും കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണങ്ങള്‍ പലതുണ്ടെങ്കിലും ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ രോഗങ്ങള്‍ പിടിപെടുബോള്‍ മറ്റുള്ളവര്‍ക്ക് തണലാകേണ്ട ജീവിതം ഭാരമായി മാറുകയുമാണ്.

സമയോചിതമായ മുന്‍കരുതലുകളിലൂടെ മാത്രമാണ് രോഗങ്ങളില്‍ നിന്നും ഒഴിവാകുവാന്‍ സാധ്യമാവുകയുള്ളുയെന്നും ഈ മേഖലകളിലെ വിദഗ്ദ്ധര്‍ ഉപദേശിക്കുന്നത്. മനുഷ്യ ശരീരങ്ങളെ രോഗങ്ങള്‍ കീഴ്‌പ്പെടുത്തന്നതിനു മുന്‍പുതന്നെ ആരോഗ്യകരമായ ജീവിതശൈലി ആരംഭിക്കുകയും പരമാവധി നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് അധികകാലവും ജീവിതത്തില്‍ ആരോഗ്യത്തോടും സന്തോഷത്തോടും ജീവിക്കുവാന്‍ സാധിക്കുന്നത്. ഓരോ വ്യക്തികളും അവരുടെ ജീവിത രീതികള്‍ തിരിച്ചറിയുകയും അവരോരുത്തരുടേയും ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായി ജോലിയും ഭക്ഷണവും  വിശ്രമവും ഉറക്കവും ക്രമപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

അനുദിനജീവിതത്തില്‍ കഴിയാവുന്നടത്തോളം എല്ലാ വ്യക്തികളും ഊര്‍ജ്ജ്വസ്വലവും സജീവവുമായ ജീവിതരീതികള്‍ ശീലമാക്കുക എന്നുള്ളതാണ് രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏകപോംവഴിയെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ തെളിവുകളോടുകൂടി ഉപദേശിക്കുന്നത്. പതിവായുള്ള വ്യായാമം ഹൃദ്രോഗം, ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, അര്‍ബുദം എന്നിവ പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത 50% വരെയും  കുറയ്ക്കുകയും, വ്യക്തികള്‍ക്ക് ദീര്‍ഘായുസ് ലഭിക്കുകയും നേരത്തെയുള്ള മരണ സാധ്യത 30% വരെയും കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രായപരിധികള്‍ പരിഗണിക്കാതെ തന്നെ ശാരീരികമായി നിരന്തരം സജീവമായിരിക്കുന്നവര്‍ക്ക് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതോടൊപ്പം തന്നെ മറ്റു ധാരാളം ഗുണങ്ങളായ ഉയര്‍ന്ന ആത്മവിശ്വാസവും, തിളക്കമുള്ള മാനസികാവസ്ഥയും, ഗുണനിലവാരമുള്ള ഉറക്കവും, ഉന്മേഷവും  വ്യായാമത്തിലൂടെ ലഭിക്കുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദവും, വിഷാദഭാവങ്ങളും, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളും കുറയുകയുമാണ് ചെയ്യുന്നത്.

പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കുവാനും രോഗങ്ങളില്‍ നിന്നും മുക്തി നേടുവാനായി പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തന്നെ വേണം. അതിലുപരി എല്ലാ ദിവസവും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സജീവമായിരിക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ജോലിക്കു പോകുവാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കുവാന്‍ പോകുമ്പോഴും കാര്‍ ഉപയോഗിക്കുന്നതിന് പകരം നടന്നു പോവുകയോ സൈക്കില്‍ ഉപയോഗിക്കുകയോ ആണ് ചെയ്യേണ്ടത്. കാറിന്റെ നിത്യോപയോഗം കുറയ്ക്കുമ്പോള്‍ ഓരോ വ്യക്തികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയെയും കൂടിയാണ് സംരക്ഷിക്കുന്നത്. ആധുനിക ലോകത്തെ മനുഷ്യര്‍ അധികം വ്യായാമ പ്രക്രിയകളില്‍ ഏര്‍പെടുത്താതിരിക്കുന്നതിന്റെ പ്രധാന കാരണം ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള യന്ത്രവത്കരണമാണ്.

നിലവില്‍ കൂടുതല്‍ വ്യക്തികളും പണിയെടുക്കുന്നതിനു പകരം യന്ത്രങ്ങളെക്കൊണ്ട് പണിയെടുപ്പിക്കുകയാണ്. മാനസികോല്ലാസത്തിനുപോലും വീടിനുപുറത്തേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിവിശേഷമില്ല പലര്‍ക്കും. വീടുകളില്‍ തന്നെ എല്ലാവിധത്തിലുള്ള ഹോം തിയറ്റര്‍ ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു. ഒരു ടിവി അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്‍പില്‍ മാത്രം ഇരുന്നുകൊണ്ട് വ്യക്തികള്‍ സ്വയം രസിക്കുന്നു. വീണ്ടും പഠനങ്ങള്‍ വ്യക്തമാക്കുന്നത് മുതിര്‍ന്നവര്‍ പലരും ഒരു ദിവസം 7 മണിക്കൂറിലധികം ജോലിസ്ഥലത്തു ഇരുന്നും യാത്രയിലൂടെ ഇരുന്നും മറ്റു ഒഴിവുസമയങ്ങളിലും ഇരുന്നും സമയം ചെലവഴിക്കുന്നവരാണ്. എന്നാല്‍ 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഓരോ ദിവസവും 10 മണിക്കൂറോ അതില്‍ കൂടുതലോ  ഇരിക്കുകയോ കിടക്കുകയോ മാത്രമാണ് ചെയ്യുന്നത്, ഈ ഉദാസീനത അവരെ കൂടുതല്‍ ദുര്‍ബലരാക്കികൊണ്ടിരിക്കുകയാണ്.

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുവാന്‍ ജനങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത് വളരെ അധികം പ്രശംസനീയമായ വസ്തുത തന്നെയാണ്. പ്രത്യേകിച്ചും പ്രവാസത്തിനുശേഷം മടങ്ങിയെത്തുന്ന വിദേശ മലയാളികളും മറ്റു കേന്ദ്ര സര്‍ക്കാരിന്റെ ജോലികളില്‍ നിന്നും വിരമിച്ചവരും മാതൃകാപരമായി അനുദിനം വളരെ ആരോഗ്യകരമായ ജീവിതശൈലി കാഴ്ചവയ്ക്കുമ്പോള്‍ മറ്റു മലയാളികള്‍ക്കും പ്രചോദനമായി മാറുകയാണ്. എന്നാല്‍ പ്രവാസികളെല്ലാവരും ഈ മാതൃക സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലായെന്നതും വസ്തുത തന്നെയാണ്.

വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന എല്ലാ മലയാളികള്‍ക്കും ധാരാളം അവസരങ്ങള്‍ കണ്‍മുമ്പിലുള്ളപ്പോഴും മലയാളികളുടെ പരമ്പരാഗത വിനോദങ്ങളായ നാടന്‍ ചീട്ടുകളിയിലും മറ്റും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വ്യഗ്രത കാണിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഉഷ്ണമേഖലാ കാലാവസ്ഥകളില്‍ ജനിച്ചു ജീവിച്ചിരുന്ന മലയാളികള്‍ക്ക് തണുപ്പേറിയ ധ്രുവ കാലാവസ്ഥകള്‍ അത്രയ്ക്കും യോചിച്ചതായിരിക്കില്ല. കാലാവസ്ഥ അനുയോജ്യമല്ലാതാവുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുകയും രോഗപ്രതിരോധ ശക്തിക്ക് എളുപ്പത്തില്‍ ക്ഷതമേല്‍ക്കുകയും ചെയ്യും. ഇതുപോലുള്ള ഘട്ടങ്ങളിലാണ് ശരീരത്തിന് കൂടുതല്‍ കരുത്തു പകരേണ്ടത് അത് വ്യായാമങ്ങളിലൂടെ സാധ്യമാവുകയും  ശരീരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.

കായിക രംഗങ്ങളിലൂടെ വ്യായാമ പ്രക്രിയകളില്‍ നിരന്തരമായി പങ്കെടുക്കുന്നത് ഓരോരുത്തരെയും കൂടുതല്‍ ആരോഗ്യവാന്മാരാക്കും എന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും പങ്കെടുക്കുന്ന പ്രക്രിയകള്‍ വേഗതയേറിയതും ആയിരിക്കണം എന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ഓരോരുത്തരുടെയും ഹൃദയമിടിപ്പ് ഉയരുന്നതും ശ്വാസോശ്വാസത്തില്‍ ചൂട് അനുഭവപ്പെടുന്ന വേഗത്തില്‍ നീങ്ങുന്ന പ്രക്രിയകളായിരിക്കണം. മിതമായ തീവ്രതയുള്ള ഈ പ്രക്രിയകളില്‍ ഓരോ വ്യക്തികള്‍ക്കും അന്യോന്യം സംസാരിക്കുവാന്‍ സാധിക്കും എന്നാല്‍ ഇതോടൊപ്പം ഒരു പാട്ടുപാടുവാന്‍ സാധിക്കില്ലായെന്നതാണ് പ്രത്യേകത. ഇതില്‍നിന്നും അടുത്ത നിലയിലേയ്ക്ക് മാറുമ്പോള്‍ വീണ്ടും തീവ്രത കൂടുകയും അന്യോന്യം സംസാരിക്കുവാന്‍ പോലും സാധ്യമാകാത്ത നിലയില്‍ വ്യായാമം എത്തുമ്പോളാണ് കൂടുതല്‍ ഗുണങ്ങളുണ്ടാവുന്നത്. അതിതീവ്രമായ വ്യായാമങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുകയും ആരോഗ്യപരമായി ധാരാളം ഗുണഗണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.

പതിവായിട്ടുള്ള ഓട്ടത്തിലൂടെയും വ്യക്തികളുടെ ശരീരത്തിന് അതിതീവ്രമായ വ്യായാമമാണ് ലഭിക്കുന്നത്. ഓരോ വ്യക്തിയും ജീവിതത്തില്‍ ഓടുമ്പോള്‍ ശരീരത്തിന് മാത്രമല്ല വ്യായാമം ലഭിക്കുന്നത് മനസിനും കൂടിയാണ്. ഇന്‍ഡോറില്‍ ഉപയോഗിക്കാവുന്ന ട്രെഡ്മില്ലിലുള്ള അരമണിക്കൂര്‍ ഓട്ടം മാത്രം മതി പലപ്പോഴും വ്യക്തികളുടെ അനുദിനജീവിതത്തിലുള്ള എല്ലാ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും അയവ് ലഭിക്കുവാന്‍. അതിലും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നതാണ് തുറസായ സ്ഥലങ്ങളിലും പാര്‍ക്കുകളിലും കൂടിയുള്ള ഓട്ടങ്ങളില്‍.

പ്രകൃതിയുടെ പരിപൂര്‍ണ്ണ സംരക്ഷണമുള്ള തുറസായ സ്ഥലങ്ങള്‍ എല്ലായ്‌പ്പോഴും വ്യക്തികള്‍ക്ക് ഉണര്‍വ് നല്‍കുന്നതാണ്. ശരീരത്തിന്റെ ഭാരം ക്രമീകരിച്ചു തന്നെ നിലനിര്‍ത്തുകയെന്നതും ഓരോ വ്യക്തികളുടെയും ശാരീരിക സൗഖ്യത്തിനു അത്യന്താപേക്ഷിതമാണ്. പതിവായുള്ള ഓട്ടത്തില്‍ ഓരോ വ്യക്തികള്‍ക്കും ലഭിക്കുന്നത് ഇതുപോലുള്ള ധാരാളം ഗുണങ്ങളാണ്. ശരീരത്തിന്റെ ആരോഗ്യത്തിനും ജീവിതത്തിലെ സന്തോഷത്തിനും അനുദിനം വ്യായാമം ചെയ്യുകയും സാധിക്കുമെങ്കില്‍ ദിവസേന ഓടുകയും ചെയ്യുമ്പോള്‍ ഓരോ വ്യക്തികളും സമൂഹത്തിന് മാതൃകയായി മാറുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category