1 GBP = 92.10 INR                       

BREAKING NEWS

മുംബൈ സ്ഫോടനത്തിന് ശേഷം കസ്റ്റംസിനെ ശുദ്ധീകരിച്ച ഗാന്ധിയന്‍; ഛോട്ടാ രാജനെ അഴിക്കുള്ളിലാക്കിയ ധൈര്യശാലി; പ്രത്യക്ഷ നികുതി നടപ്പാക്കിയ ബ്യൂറോക്രാറ്റ്; ഇടിച്ചു തെറിപ്പിക്കാനെത്തിയ ലോറിയില്‍ നിന്ന് ജീവന്‍ തിരിച്ചു പിടിച്ചത് തലനാരിഴയ്ക്ക്; മലയാള-ഇംഗ്ലീഷ് സാഹിത്യവും അര നൂറ്റാണ്ടു മുമ്പത്തെ സംഭവവികാസങ്ങളും മനസില്‍ സൂക്ഷിച്ച വിജ്ഞാനകോശം; ഗുഡ് ബൈ ഡിയര്‍ തമ്പിയങ്കിള്‍; അന്തരിച്ച ഗോവിന്ദന്‍ എസ് തമ്പിയെ കുറിച്ചുള്ള മനോരമ ലേഖകന്റെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ചീഫ് കമ്മിഷണറും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗവുമായിരുന്ന ഗോവിന്ദന്‍ എസ്.തമ്പി (78)യുടെ മരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തകനായ ജാവേദ് പവര്‍വേശിന്റെ കുറിപ്പ്. ഇന്ത്യന്‍ റവന്യു സര്‍വീസിലെ കസ്റ്റംസ് സര്‍വീസില്‍ സ്വാതന്ത്യ്രാനന്തരം പ്രവേശിച്ച ആദ്യ മലയാളിയാണ് ഗോവിന്ദന്‍ എസ്. തമ്പി. റവന്യു ഇന്റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, മുംബൈ കസ്റ്റംസ് ചീഫ് കമ്മിഷണര്‍, കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കലക്ടര്‍, തിരുവനന്തപുരത്തും കോഴിക്കോട്ടും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍, ഡല്‍ഹിയിലും കൊല്‍ക്കത്തയിലും അപ്പലേറ്റ് കലക്ടര്‍ തുടങ്ങിയ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ല്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിതനായി. എഴുത്തുകാരനും മലയാള മനോരമയില്‍ കോളമിസ്റ്റുമായിരുന്നു. സര്‍വീസ് സംബന്ധമായി ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കലാരംഗത്തു സജീവതാല്‍പര്യം പുലര്‍ത്തിയ അദ്ദേഹം മാര്‍ഗിയുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചു. എന്നിട്ടും ഗോവന്ദന്‍ എസ് തമ്പിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ നടത്തിയില്ല. ഇതാണ് ജാവേദ് പര്‍വേശ് തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്ന വികാരം.

1992 ലെ മുംബൈ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ മഹാരാഷ്ട്ര കസ്റ്റംസില്‍ പലരും സംശയത്തിന്റെ നിഴലിലായി. കസ്റ്റംസിനെ ശുദ്ധീകരിക്കുവാന്‍ അന്ന് നിയുക്തനായ ആളായിരുന്നു ഗോവിന്ദന്‍ എസ്.തമ്പി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യക്തിജീവിതത്തില്‍ തിരിച്ചടികള്‍ വന്നപ്പോഴും അദ്ദേഹം ഗാന്ധിയന്‍ സ്ഥൈര്യം ഉപേക്ഷിച്ചില്ല. മഹാരാഷ്ട്ര - ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചാര്‍ജ് ഉള്ള ചീഫ് കമ്മിഷണര്‍ ഓഫ് കസ്റ്റംസ് ആയി. ഇന്ത്യയില്‍ സേവന നികുതി വകുപ്പ് വന്നപ്പോള്‍ അതിന്റെ ഡയറക്ടര്‍ ജനറലായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സമൂലം മാറ്റിമറിച്ച അനേകം സേവന നികുതി വ്യവസ്ഥകള്‍ നിലവില്‍ വന്നത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.

കേരളം, ഗോവ, ബംഗാള്‍, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങി ഇന്ത്യ മുഴുവന്‍ വ്യാപിച്ച ഉദ്യോഗപര്‍വം അവസാനിച്ചത് ഡല്‍ഹിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അംഗമായിട്ടാണ്. ഇതിലെല്ലാം ഉപരി ജീവിക്കുന്ന എന്‍സൈക്ലോ പീഡിയായിരുന്നു അദ്ദേഹം. ഇത്തരത്തിലൊരു വ്യക്തിയുടെ മരണമാണ് മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത്. ഗോവിന്ദന്‍ തമ്പിയുടെ പിതാവ് ശേഖരപിള്ള പബ്ളിക് റിലേഷന്‍സ് ഡയറക്ടറും മുന്മുഖ്യമന്ത്രി സി.കേശവന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഗിരിജ തമ്പി. മക്കള്‍: ചന്ദ്രശേഖര്‍ ജി. തമ്പി (അഭിഭാഷകന്‍), ദേവിക ജി.തമ്പി. മരുമക്കള്‍: ദീപ, രാജേഷ് മോഹന്‍ (ആര്‍ക്കിടെക്ട്, കുവൈറ്റ്)


ജാവേദ് പര്‍വേശിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഏറെ അടുപ്പമുണ്ടായിരുന്ന ഗോവിന്ദന് എസ് തമ്പി മരിച്ചു. ഓണ് ലൈനില്‍ തിരഞ്ഞിട്ട് വാര്‍ത്തകളൊന്നും കണ്ടില്ല. ഫീച്ചറുകളിലെ ഇഷ്ടനായകനായി മാറേണ്ടിയിരുന്ന അദ്ദേഹം സ്വയം ചുരുങ്ങി ജീവിച്ചിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തെ അറിയില്ല. ജീവിക്കുന്ന വിജ്ഞാന കോശം എന്ന് ആരെയെങ്കിലും വിളിക്കാമെങ്കില്‍ അത് അദ്ദേഹത്തെയായിരുന്നു. മലയാള സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും രാജ്യത്തെ അര നൂറ്റാണ്ടു മുമ്പത്തെ സംഭവവികാസങ്ങള്‍ വരെ മനസില്‍ സൂക്ഷിച്ച മനുഷ്യന്‍. തിരുവിതാംകൂറിന്റെ ഏറ്റവും വലിയ ചരിത്രപുസ്തകമായിരുന്നു അദ്ദേഹം.

മുംബൈ കസ്റ്റംസിന്റെ ചീഫ് കമ്മിഷണറായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രത്യക്ഷ നികുതി നടപ്പിലാക്കിയപ്പോള്‍ അതിന്റെ പ്രഥമ ഡയറക്ടര്‍ ജനറല്‍ .ഛോട്ടാ രാജന്‍ ഉള്‍പ്പെടെയുള്ള അധോലോകനായകരെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്യുമ്പോള് തമ്പിയങ്കിള്‍ എന്ന് ഞാന്‍ വിളിക്കുന്ന അദ്ദേഹമായിരുന്നു അതിന്റെ തലവന്‍. കള്ളക്കടത്ത് വൈരത്തിന്റെ തുടര്‍ച്ചയായ കുപ്രസിദ്ധമായ ഹംസ വധക്കേസിന്റെ ഓരോ കഥകളും അറിയുന്നയാള്‍. രണ്ടു ഇന്ഫോര്മാര്‍ക്ക് അദ്ദേഹമായിരുന്നു ഇനാം നല്‍കിയിരുന്നത്. ഒരാള്‍ ആ പണം പുറത്തു കാണിക്കാതെ ജീവിച്ചു. മറ്റൊരാള്‍ അതുകൊണ്ട് ആഡംബരജീവിതത്തിന് തുടക്കമിട്ടു. ശത്രുക്കളുടെ ഉന്നമായി.

ഔദ്യോഗികാവശ്യത്തിന് കര്ണാടകയിലെത്തിയ തമ്പിയങ്കിള്‍ ഭാര്യയുമായി കാറില്‍ വരുമ്പോള്‍ എതിരേ ദിശതെറ്റി വന്ന ലോറി അവരെ ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്കാണ് ജീവന് തിരിച്ചുകിട്ടിയത്. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കാലില്‍ കമ്പികളുണ്ടായിരുന്നു. പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയിലേക്ക് ആ അപകടത്തോടെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മാറി. കള്ളക്കടത്തുകാര്‍ക്കെതിരേ കര്‍ശന നിലപാടെടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനുള്ള ശ്രമമായി ദേശീയ മാധ്യമങ്ങള്‍ അന്ന് അതിനെക്കുറിച്ച് സംശയത്തോടെ എഴുതി.

ശാസ്തമംഗലത്ത് ഒരു സര്‍ക്കാര്‍ ക്ലാര്‍ക്കിന്റെ വീടിനേക്കാള്‍ ചെറുതായ ഒരു സാധാരണ വീട്ടിലായിരുന്നു ആയിരക്കണക്കിന് പുസ്ത്കങ്ങളുടെ നടുവില് മുംബൈ കസ്റ്റംസിന്റെ ഈ മുന്‍ തലവന്‍ താമസിച്ചിരുന്നത്. വീട് പെയിന്റ് ചെയ്തിട്ട് പതിറ്റാണ്ടു പിന്നിട്ടിരിക്കും. പതിനഞ്ചു വര്ഷം പഴക്കമുള്ള ഒരു പഴഞ്ചന്‍ സാന്ട്രോ കാര്‍ അധികം ഉപയോഗിക്കാറില്ലായിരുന്നു. ബസിലായിരുന്നു നഗരത്തിലെ യാത്രകള്‍. കാലില്‍ കമ്പിയുള്ളതിനാല്‍ ബസ് കയറാന്‍ ബുദ്ധിമുട്ടായിരുന്നു. അപൂര്‍വം അവസങ്ങളിള്‍ എന്നെ വിളിച്ച് വിജെടി ഹാളിലോ സ്റ്റാച്യുവിലോ ഡ്രോപ് ചെയ്യാന് ആവശ്യപ്പെടുമായിരുന്നു.

പഴയ പുസ്തകങ്ങളുടെ ബൃഹദ് ശേഖരമുണ്ടായിരുന്ന അദ്ദേഹം എല്ലാ പുത്തന്‍ പുസ്തകങ്ങളും വാങ്ങുമായിരുന്നു. ഒരു കൊല്ലം മുമ്പ് ഏറെ അവശനായി അദ്ദേഹം വിളിച്ചു. വീട്ടിലുള്ള പുസ്തകങ്ങള്‍ ഞാന്‍ വിതരണം ചെയ്യുകയാണ്. താന്‍ ആവശ്യമുള്ളത് എടുത്തുകൊണ്ടുപൊയ്ക്കോ. അലമാരികളിലും മേശപ്പുറത്തും മാത്രമല്ല തറയില്‍ വരെ ഒരാള്‍ പൊക്കത്തില്‍ പുസ്തകങ്ങള്‍ കൂട്ടിവച്ചിരുന്നു.

സിപി രാമചന്ദ്രനെന്ന ഹിന്ദുസ്ഥാന് ടൈംസ് മാധ്യമ പ്രവര്ത്തകന്‍ മലയാളികളുടെ കള്‍ട്ട് ഫിഗറായത് റിട്ടയര്‍മെന്റിനു ശേഷം അദ്ദേഹം പാലക്കാട് വന്ന് താമസിച്ചപ്പോള്‍ വാരികയില്‍ വന്ന ഫീച്ചറിലൂടെയാണെന്ന് എംപി നാരായണപിള്ള എഴുതിയിരുന്നു. ഗോവിന്ദന് എസ് തമ്പിയെക്കുറിച്ച് ആരെങ്കിലും അധികം എഴുതിയിരുന്നെങ്കില് അദ്ദേഹത്തിന്റെ ചിത്രം മറ്റൊന്നായേനെ.

എത്രയോ മണിക്കൂറുകള്‍ അദ്ദേഹത്തൊടൊപ്പം ചിലവഴിച്ചിട്ടുണ്ടെങ്കിലും ഒരു ഫോട്ടോ പോലും ഞാനെടുത്തിട്ടിട്ടില്ലെന്ന് പെട്ടെന്നാണ് ഓര്‍ക്കുന്നത്. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ആകെയുള്ളത് ഈ ഒരൊറ്റ ചിത്രം മാത്രം. അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്ന എന്റെ എഡിറ്റോറിയല് ഡയറക്ടര്‍ തോമസ് ജേക്കബ് സാറിന് ഒരിക്കല്‍ അദ്ദേഹം എഴുതി. ജാവേദ് എനിക്ക് മകനെപ്പോലെയാണ് എന്ന്.

ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ മടിയനായ ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത് അപൂര്‍വമാണെങ്കിലും മാസത്തിലൊരിക്കലും അദ്ദേഹം എന്നെ മുടങ്ങാതെ വിളിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category