1 GBP = 91.00 INR                       

BREAKING NEWS

ബഷീര്‍ ബഷിയുടെ ജന്മദിനത്തില്‍ കിടിലന്‍ സര്‍പ്രൈസ് നല്‍കി സുഹാനയും മാഷുറയും; ഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പിച്ച് കേക്ക് മുറിച്ചത് കുടുംബസമേതം; വിമര്‍ശിക്കാനെത്തിയവര്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കിയത് ബഷീര്‍ ബഷി

Britishmalayali
kz´wteJI³

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ബഷീര്‍ ബഷിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കി ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീര്‍ അറിയാതെ രാവിലെ ആഘോഷം സംഘടിപ്പിച്ചായിരുന്നു സര്‍പ്രൈസ്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്ക് വെച്ചത്. രാവിലെ ഉറങ്ങുകയായിരുന്ന ബഷീറിനെ മക്കളും ഭാര്യമാരും ചേര്‍ന്ന് വിളിച്ചുണര്‍ത്തി. കേക്ക് മുറിച്ചതിനുശേഷം സമ്മാനങ്ങള്‍ കൈമാറി. രണ്ട് പേരും ഷര്‍ട്ടാണ് സമ്മാനമായി നല്‍കിയത്. ലൈവ് വിഡിയോയ്ക്കൊപ്പം നിരവധിപ്പേര്‍ ബഷീറിന് ആശംസയും അറിയിച്ചു. ഇതിനിടയില്‍ അധിക്ഷേപിച്ചും ഒരാള്‍ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നതിനാല്‍ അതേ ഭാഷയില്‍ മറുപടി പറയാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു ബഷീറിന്റെ പ്രതികരണം.

ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളുവെന്നും ബഷി പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ മറ്റൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ സ്വീകാര്യതയാണ് ബഷീറിന് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായും കല്ലുമ്മക്കായയുടെ പുതിയ എപ്പിസോഡുമായാണ് അദ്ദേഹം എത്താറുള്ളത്. ബിഗ് ബോസിന് ശേഷവും താരങ്ങളുടെ ഫാന്‍സ് പേജുകളും ആര്‍മി ഗ്രൂപ്പുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. കല്ലുമ്മക്കായയുടെ ഓരോ എപ്പിസോഡും ലക്ഷക്കണക്കിന് ആള്‍ക്കാരാണ് നിമിഷ നേരം കൊണ്ട് കാണുന്നത്. കുടുംബത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് കല്ലുമ്മക്കായ തയ്യാറാക്കുന്നത്.

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമായിരുന്നു ബഷീറിനെതിരെ ഉയര്‍ന്നത്. തന്റെ കുടുംബത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ബിഗ് ബോസിലുള്ളവരും ഇതുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചിരുന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു. രണ്ട് വീടുകളിലായാണ് ഇരുവരും താമസിക്കുന്നതെന്നും വിശേഷാവസരങ്ങളില്‍ ഇരുവരും ഒരുമിക്കാറുണ്ടെന്നും സന്തോഷത്തോടെയാണ് എല്ലാവരും കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ എല്ലാവരും ബഷീറിനേയും ഭാര്യമാരേയും വിമര്‍ശിച്ചിരുന്നുവെങ്കിലും പിന്നീട് എല്ലാവരും താല്‍പര്യത്തോടെയും ഇഷ്ടത്തോടെയും ഇവരുടെ ജീവിതം ശ്രദ്ദിക്കന്‍ തുടങ്ങി.

നിന്നെ എനിക്ക് നല്‍കിയതിന് ദൈവത്തിനോട് നന്ദി പറയുന്നെന്നും ഞാന്‍ ഭാഗ്യവതിയാണെന്നും ഭര്‍ത്താവിനെക്കാള്‍ നീയെന്റെ ഉറ്റകൂട്ടുകാരനാണെന്നും നിന്നെ കണ്ടതുമുതല്‍ ഞാന്‍ സന്തോഷത്തിലാണെന്നും മാഷുറ ചിത്രത്തോടൊപ്പം കുറിച്ചു. ബഷീര്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് സുഹാന പിറന്നാള്‍ ആശംസിച്ചത്. എന്റെ ഹൃദയത്തിലെ രാജാവിനും എന്റെ ജീവിതത്തിലെ പ്രണയത്തിനും ആശംസകള്‍ എന്നാണ് സുഹാന കുറിച്ചത്. കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ബഷീര്‍ പങ്കുവച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category