1 GBP = 97.70 INR                       

BREAKING NEWS

മുഖങ്ങള്‍ : ഭാഗം 21

Britishmalayali
രശ്മി പ്രകാശ്‌

ലോ മിസ്റ്റര്‍.വില്യം

ഹൌ ആര്‍ യു? പ്ളീസ് കം ഇന്‍.

വളരെ സൗഹൃദപരമായി തന്നെ സ്വീകരിക്കുന്ന ഫെലിക്സിനെ, മാര്‍ക് സൂക്ഷിച്ചുനോക്കി.

ആം റിയലി സോറി ടു ബോതര്‍ യു എഗൈന്‍ മിസ്റ്റര്‍. കോശി

ദാറ്റ് ഈസ് ഓക്കേ ഓഫീസര്‍, പ്ലീസ് കോള്‍ മി ഫെലിക്സ്.

ഓഹ്, ഓക്കേ മിസ്റ്റെര്‍. ഫെലിക്സ് അങ്ങനെ വിളിക്കാം.

സ്വീകരണ മുറിയിലെ സോഫയില്‍ ഇരിക്കാതെ തന്നെ മാര്‍ക് സംസാരിച്ചു തുടങ്ങി.

കഴിഞ്ഞ തവണ ഞാന്‍ വന്നപ്പോള്‍ അധികം കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചില്ല.

എന്നാണ് ഇസ അവസാനമായി ഇവിടെ വന്നത്? നിങ്ങള്‍ അവളെ വയലിന്‍ പഠിപ്പിച്ചിരുന്നു അല്ലേ?

അതെ, ഇസയെ ഞാന്‍ ആറുമാസത്തോളം വയലിന്‍ പഠിപ്പിച്ചിരുന്നു. അസാമാന്യ ടാലെന്റ് ഉള്ള കുട്ടിയാണവള്‍.

ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് പഠിച്ചിട്ടുണ്ട്. പിന്നെ നന്നായി എഴുതും. പള്ളിയിലെ കൊയര്‍ പാടുന്നുണ്ട്. നന്നായി പഠിക്കും.

ഫെലിക്സ് പറഞ്ഞുകൊണ്ടേയിരുന്നു. ഇസയെക്കുറിച്ചു വിവരിക്കുമ്പോള്‍ ഫെലിക്സിന്റെ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കം മാര്‍ക്ക് ശ്രദ്ധിച്ചു.

ഫെലിക്സിന്റെ സംസാരത്തെ മുറിച്ചു കൊണ്ട് ഡോര്‍ ബെല്‍ മുഴങ്ങി.

എസ്‌ക്യൂസ് മി ആരാണെന്നു നോക്കട്ടെ എന്ന് പറഞ്ഞു ഫെലിക്സ് വാതില്‍ തുറക്കാനായി പോയപ്പോള്‍ മാര്‍ക്ക്, ഫെലിക്സിന്റെ സംസാര രീതിയെക്കുറിച്ചു തന്നെ ചിന്തിക്കുകയായിരുന്നു. ഇസയോടൊരു വല്ലാത്ത അഭിനിവേശം ഉള്ളതുപോലെയാണ് അയാളുടെ സംസാരം.

കയ്യില്‍ ആമസോണിന്റെ ഒരു പാഴ്സലുമായി ഫെലിക്സ് തിരികെ വന്നു.

ഒരു മൈക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. അതിന്റെ ഡെലിവറി വന്നതാണ്.

എന്തോ പന്തികേട് തോന്നിയതുപോലെ ഫെലിക്സ് പിന്നീടൊന്നും തന്നെ ഇസയെക്കുറിച്ചു പറഞ്ഞില്ല.

ഇസയുടെ ക്ലാസ് ടൈം, വയലിനിലുള്ള അവളുടെ താല്‍പ്പര്യം, സംസാരരീതികള്‍, ഫെലിക്സും ആയുള്ള സൗഹൃദം അങ്ങനെ പലതിനെക്കുറിച്ചും മാര്‍ക്ക് ചോദിച്ചു.

എല്ലാ ചോദ്യങ്ങള്‍ക്കും അതിവിദഗ്ധമായിത്തന്നെ ഫെലിക്സ് മറുപടി പറഞ്ഞു.

സംസാരത്തിന്റെ ആദ്യഭാഗത്തെ ആവേശമൊഴിച്ചു സംശയം തോന്നുന്ന ഒന്നും തന്നെ മാര്‍ക്കിന് കണ്ടുപിടിക്കാനായില്ല. വല്ലാത്ത നിരാശയോടെയാണ് മാര്‍ക്ക് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.

മാര്‍ക്കിന്റെ കാര്‍ റോഡിലേക്കിറങ്ങിയതിനു ശേഷമാണ് ഫെലിക്സ് വാതിലടച്ചത്.

ഇസയുടെ വീട്ടില്‍ കയറിയിട്ട് പോകാം എന്ന് കരുതിയപ്പോഴാണ് ഫിലിപ്പ് വീണ്ടും വിളിച്ചത്.

ഹലോ മിസ്റ്റര്‍. വില്യം എന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഞാനും ഗ്രേസും ഇന്ത്യയിലേക്ക് പോകുകയാണ്. ഐസക് ഇവിടെയുണ്ടാകും.

റിയലി സോറി ടു ഹിയര്‍ ദാറ്റ് മിസ്റ്റര്‍.മാളിയേക്കല്‍. നേരത്തെ വിളിച്ചപ്പോള്‍ എനിക്ക് നിങ്ങളുടെ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല.

അത് സാരമില്ല. ഞങ്ങള്‍ പോയിട്ട് കഴിയുന്നതും വേഗം തിരിച്ചു വരും. ഇസയെക്കുറിച്ചു ഒന്നുമറിയാതെ വിഷമിച്ചിരുന്ന സമയത്ത് ഇങ്ങനെയൊരു വിയോഗം ഞങ്ങളാരും കരുതിയിരുന്നില്ല. ഏഴുമണിക്കാണ് ഫ്ലൈറ്റ് ഐസക്കിന് കൂട്ടിന്, ഗ്രേസിന്റെ ഒരു കസിന്‍ സ്റ്റൈന്‍സിലുണ്ട് അവര് വരും.

ഫിലിപ്പ് ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ മാര്‍ക്ക് കുറെ നേരം സ്റ്റിയറിംഗിലേക്ക് തലചേര്‍ത്തു വച്ചിരുന്നു. കുറ്റാക്കൂരിരുട്ടത്ത് വഴിയറിയാതെ തപ്പിത്തടയുന്നവന്റെ അവസ്ഥയിലാണ് മാര്‍ക്ക്. ഇനിയെങ്ങനെ മുന്നോട്ടുപോകും എന്നറിയാതെ അയാള്‍ ശൂന്യതയിലേക്ക് നോക്കി.

മാര്‍ക്ക് പോയിക്കഴിഞ്ഞപ്പോള്‍ ഫെലിക്സ് ബെഡ്‌റൂമിലേക്കാണ് പോയത്. അലമാരയില്‍ നിന്ന് വെല്‍വെറ്റിന്റെ ഒരു ചെറിയ ബോക്സ് എടുത്തു അയാള്‍ മുകളിലേക്ക് നടന്നു. റെക്കോര്‍ഡിങ് സ്റ്റുഡിയോയുടെ വാതില്‍ പൂട്ടിയതിനു ശേഷം പെണ്‍കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വാതില്‍ നമ്പര്‍ ഉപയോഗിച്ച് തുറന്നു.

ഫെലിക്സിനെ കണ്ടതും ഇസയും ലെക്സിയും പേടിച്ചു കരഞ്ഞു.

ഞാന്‍ ഉപദ്രവിക്കാന്‍ വന്നതല്ല. നിങ്ങള്‍ കരയാതിരിക്കൂ.

ഫെലിക്സിന്റെ ഉള്ളിലെ ക്രൂരത ശരിക്കനുഭവിച്ച ലെക്സി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി.

ലെക്സി, ഇസയോട് കരച്ചില്‍ നിര്‍ത്താന്‍ പറയൂ. എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. ലെക്സിക്ക് ഇവിടെ നിന്നും പോകണ്ടേ?

നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും തരാം ഞങ്ങളെ ഒന്ന് പോകാന്‍ അനുവദിച്ചാല്‍ മതി. ഫെലിക്‌സിന്റെ നേരെ കൈകള്‍ കൂപ്പി ലെക്സി യാചിച്ചു.

ലെക്സി, നിനക്കിപ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. നല്ല കുട്ടിയായി, ഞാന്‍ പറയുന്നതുപോലെ കാര്യങ്ങള്‍ അനുസരിക്കാന്‍ ഇസയോട് പറയൂ.

പള്ളിയും പട്ടക്കാരുമൊന്നുമില്ലാതെ ഇസ മാളിയേക്കലിന്റെയും ഫെലിക്സ് നൈനാന്‍ കോശിയുടെയും വിവാഹ കൂദാശ ഇന്നിവിടെ നടക്കാന്‍ പോകുകയാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഉണ്ടായ കരച്ചിലും ബഹളവും ഇനി ആവര്‍ത്തിക്കണ്ട കാര്യമില്ല. നിങ്ങള്‍ ഇവിടെയുണ്ടെന്ന കാര്യം ആകാശത്തിലെ മാലാഖമാര്‍ക്കു പോലുമറിയില്ല.

എത്ര ശ്രമിച്ചിട്ടും ഇസയ്ക്ക് സ്വയം നിയന്ത്രിക്കാനായില്ല ചുവരിനോട് ചേര്‍ന്ന് നിന്ന് അവള്‍ ഏങ്ങലടിച്ചു കരഞ്ഞു. ഈശോയെ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ ക്രൂരമായ വിധി നീയെനിക്ക് തന്നത്. ഇതിലും ഭേദം മരിച്ചു പോകുന്നതല്ലേ. കുടുംബത്തെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ചിന്തിച്ചു തുടങ്ങും മുന്‍പേ ബലമായി ഒരാള്‍ തട്ടിക്കൊണ്ടു വന്നു വിവാഹം കഴിക്കുക. പെരുമഴപോലെ ഇസയുടെ സങ്കടം അണപൊട്ടിയൊഴുകി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam