1 GBP = 97.70 INR                       

BREAKING NEWS

16കാരന്‍ റിസ് കളക്ഷനില്‍ ഒന്നാമനായി; ആനി പാലിയേത്തും ഫാ. ജോര്‍ജ്ജ് പുത്തൂരും രണ്ടും മൂന്നും സ്ഥാനത്ത്: സ്‌കൈ ഡൈവിംഗുകാര്‍ ആകെ ശേഖരിച്ചത് 42,0061 പൗണ്ട്

Britishmalayali
kz´wteJI³

ന്നലെ സാലിസ്ബറി നേത്രാവന്‍ എയര്‍ഫീല്‍ഡില്‍ നടത്താനിരുന്ന സ്‌കൈ ഡൈവിംഗ് കാലാവസ്ഥ മോമായതിനാല്‍ മാറ്റി വെക്കേണ്ടി വന്നതിന്റെ സങ്കടത്തിലായിരുന്നു ആകാശച്ചാട്ടക്കാര്‍ എല്ലാവരും. എന്നാല്‍, സാലിസ്ബറിയില്‍ എത്തിയവരെല്ലാം ലാവെര്‍സ്‌റ്റോക്ക് ആന്റ് ഫോര്‍ഡ് വില്ലേജ് ഹാളില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഈ വിഷമങ്ങളെല്ലാം കാറ്റില്‍ പറന്നു. ആവേശം പതിന്മടക്കാക്കി ഫണ്ട് ശേഖരണത്തിന്റെ വിജയികളെ പ്രഖ്യാപിച്ചതു കൂടിയെത്തിയപ്പോള്‍ ഒത്തുച്ചേരലിന്റെ ആരവം ഉച്ഛസ്ഥായിലായി. 

ഫണ്ട് ശേഖരണത്തിന്റെ അവസാന ഘട്ടത്തില്‍ നടത്തിയ മുന്നേറ്റത്തിലൂടെ, ന്യൂപോര്‍ട്ടില്‍ നിന്നുള്ള റിസ് തോമസ് ആണ് ഒന്നാം സ്ഥാനം നേടിയത്. 16 വയസ്സ് മാത്രം പ്രായമുള്ള റിസ് 3282.50 പൗണ്ട് നേടിയാണ് വന്‍നേട്ടം സ്വന്തമാക്കിയത്. മുന്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും വെയില്‍സ് റീജിയണല്‍ പ്രസിഡന്റുമായിരുന്ന ബിജു പന്നിവേലിയുടെയും, യുകെ ക്‌നാനായ വിമന്‍സ് ഫോറം നാഷണല്‍ വൈസ് പ്രസിഡന്റ് മിനു തോമസിന്റെയും മകനാണ് റിസ്. എയര്‍ കേഡറ്റ്‌സില്‍ സര്‍ജന്റ് പദവിയും ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ബ്രോണ്‍സ് മെഡലുമടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ റിസ് ഭാവിയില്‍ റോയല്‍ എയര്‍ ഫോഴ്സ്സില്‍ എഞ്ചിനീയര്‍ ഓഫീസര്‍ ആകണമെന്നുള്ള ആഗ്രഹത്തിലാണ്.

ഷെഫീല്‍ഡിലെ ആനി പാലിയേത്ത് ആണ് രണ്ടാം സ്ഥാനം നേടിയത്. 3076.25 പൗണ്ടാണ് ഷെഫീല്‍ഡില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡിസ്ചാര്‍ജ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലി നോക്കുന്ന ആനി ശേഖരിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നഴ്സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്തിട്ടുള്ള ആനി യുകെയിലെ സാമൂഹ്യ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭര്‍ത്താവ് അജിത്ത് പാലിയേത്തിനൊപ്പം പ്രവര്‍ത്തിച്ചു വരുന്നു.

3028.75 പൗണ്ട് ശേഖരിച്ച് ഫാ. ജോര്‍ജ്ജ് പുത്തൂരാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളും, ശസ്ത്രക്രിയയുടെ ബലത്തില്‍ ഇടിക്കുന്ന ഹൃദയവും ജോര്‍ജ് അച്ചന് നന്മ ചെയ്യാന്‍ ഒരു തടസ്സമേയല്ല എന്നു തെളിയിക്കുന്നതായിരുന്നു ഫാ. ജോര്‍ജ്ജ് പുത്തൂരിന്റെ ഫണ്ട് ശേഖരണം.

വിദ്യാര്‍ത്ഥികളുടെ ഫണ്ട് ശേഖരണത്തിലും ഒന്നാം സ്ഥാനം നേടിയത് റിസ് തോമസ് തന്നെയാണ്. 1201.25 പൗണ്ടു നേടിയ കിരണ്‍ ഷൈനും 1031.25 പൗണ്ട് നേടി ജോര്‍ജ്ജ് മീട്ടോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബാത്ത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ ബാന്‍ഡ് സിക്‌സ് നഴ്സുമായ പ്രസന്നാ ഷൈനിന്റെയും കെപിഎസ് സ്റ്റേജ് ഡെക്കറേഷന്‍ നടത്തുകയും റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ ജോലിയും ചെയ്യുന്ന ഷൈന്‍ തോമസിന്റെയും മകനാണ് കിരണ്‍.

മറൈന്‍ എഞ്ചിനീയറായ മീട്ടോ ജോസഫിന്റെയും ബുപയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജെസി തോമസിന്റെയും മകനാണ് മൂന്നാം സ്ഥാനം നേടിയ ജോര്‍ജ്ജ് മീട്ടോ. ബ്രിട്ടീഷ് എയ്‌റോ സ്‌പേസില്‍ റിസേര്‍ച്ച് സയന്റിസ്റ്റ് ആവാന്‍ ആഗ്രഹിക്കുന്ന ജോര്‍ജ്ജിന് ചെറുപ്രായത്തില്‍ തന്നെ വ്യക്തമായ ജീവിത ലക്ഷ്യവും ഉണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിപുലമാക്കാണ് ജോര്‍ജ്ജിന്റെ ലക്ഷ്യം.

ഈമാസം ഒന്നു മുതല്‍ 15 വരെ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാത്തിലെ കിരണ്‍ ഷൈനാണ് 800 പൗണ്ടുമായി ഒന്നാം സ്ഥാനം നേടിയത്. 700 പൗണ്ടു ശേഖരിച്ച് ജോര്‍ജ്ജ് മീട്ടോയും 601.25 പൗണ്ടു നേടി രെഞ്ചു റെജി കോശിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്.
ആയിരം പൗണ്ട് ശേഖരിക്കുന്നവര്‍ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 13 പേരാണ് ആയിരം പൗണ്ടിലധികം ശേഖരിച്ചത്. അവരുടെ പേരു വിവരങ്ങള്‍ ചുവടെ: 

01. Simon J. £ 2080.00
02. Noel Philip: £999.50
03. Cyril- £ 1267.50
04. Bibin- £ 1861.50
05. Kiran Shine- £ 1201.25
06. Renju Rejie: £ 1717.50
07. Biju Mathew- £ 1006.25
08. Silvi - £ 1273.75
09. Jomon K - £ 2719.13
10. Jimmy - £1291,48
11. Jiji Simon 1395.95
12.George Meetto £ 1031.25
13. Shajan £ 3010.71

ഇതുകൂടാതെ, നാട്ടില്‍ നിന്നും ആകാശച്ചാട്ടത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ കലാഭവന്‍ ദിലീപിന് സ്‌പെഷ്യല്‍ ട്രോഫിയും സമ്മാനിച്ചു. നാട്ടില്‍ നിന്നും എത്തി അവസാന നിമിഷം ഫണ്ട് ശേഖരണത്തില്‍ പങ്കാളിയായ ഷാജന്‍ സ്‌കറിയ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 3010.71 പൗണ്ടും ആവാസ് അക്കൗണ്ട് വഴി 26150 രൂപയുമാണ് നേടിയത്.
ജിമ്മി വെട്ടുകാട്ടിലിന് 5000 രൂപയും ഫാ. ജോര്‍ജ്ജ് പുത്തൂരിന് 3000 രൂപയും അടക്കം 34,150 രൂപയുമാണ് ആവാസ് അക്കൗണ്ടില്‍ എത്തിയത്. അങ്ങനെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണം പൂര്‍ത്തിയാക്കുമ്പോള്‍ 42,0061.76 പൗണ്ടാണ് ആകെ ശേഖരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category