1 GBP = 97.70 INR                       

BREAKING NEWS

ഇരുണ്ട മേഘക്കൂട്ടില്‍ ആകാശത്തുമ്പികള്‍ പറന്നിറങ്ങിയില്ല; സാലിസ്ബറിയുടെ പൂമുഖത്തു പാട്ടും തമാശകളുമായി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഒരു ദിനം; 42000 പൗണ്ട് പിരിച്ചെടുത്ത ആകാശചാട്ടക്കാര്‍ ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ കേരളത്തില്‍ ആശയോടെ അനേകം നഴ്സിങ് വിദ്യാര്‍ത്ഥികള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

സാലിസ്ബറി: കഴിഞ്ഞ രണ്ടു ദിവസമായി മ്ലാനവദനമാണ് സാലിസ്ബറിയുടെ മുഖത്തിന്. സൂര്യന്‍ ഇടക്ക് മുഖം തെളിക്കുന്നുണ്ടെങ്കിലും ചൂളം കുത്തിയ കാറ്റും കാര്‍മേഘക്കൂട്ടവും എത്തിയതോടെ ഏറെ ആവേശത്തോടെ ആകാശച്ചാട്ടത്തിനു എത്തിയ 36 പേര്‍ക്ക് മുന്നില്‍ സാലിസ്ബറിയിലെ ആര്‍മി എയര്‍ ഫീല്‍ഡ് വാതില്‍ അടയുക ആയിരുന്നു. ഇക്കാര്യം വെള്ളിയാഴ്ച തന്നെ എയര്‍ ഫീല്‍ഡ് അതോറിറ്റി വക്താക്കള്‍ ആകാശചാട്ടക്കാരെ അറിയിച്ചിരുന്നെങ്കിലും അണയാത്ത ആവേശവുമായി യുകെയുടെ നാനാഭാഗത്തു നിന്നും എത്തിയവര്‍ ഇന്നലെ സാലിസ്ബറി എയര്‍ ഫീല്‍ഡിന് തൊട്ടടുത്ത ലെവര്‍സ്റോക് കമ്മ്യൂണിറ്റി സെന്റര്‍ മനസിലെ നന്മയാണ് ജീവിതത്തിലെ ഏറ്റവും അമൂല്യമായതെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളും അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തകര്‍ കഴിഞ്ഞ മൂന്നു മാസമായി നടത്തുന്ന വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന് പരിസമാപ്തിയാകാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെങ്കിലും ഒട്ടും നിരാശരാകാതെയാണ് മുഴുവന്‍ പേരും ജീവകാരുണ്യ വഴികളില്‍ സന്ദേശത്തിന്റെ വക്താക്കളായി വീടുകളിലേക്ക് മടങ്ങിയത്.

കാറ്റു നിലയ്ക്കാതെ ഒരു സാഹചര്യത്തിലും സ്‌കൈ ഡൈവേഴ്‌സുമായി വിമാനം പറന്നുയരില്ലെന്നു വക്തമായതോടെ ഇന്നലെ ചാട്ടക്കാരില്‍ ഭൂരിഭാഗവും സാലിസ്ബറിയില്‍ എത്തിയത് പരസ്പരം കാണാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പുതിയൊരു ആശയത്തിന്റെ വക്താക്കളായി സമൂഹ മനസിലേക്ക് പറന്നിറങ്ങാനും കൂടിയായിരുന്നു.
മാസങ്ങളായി ഭക്ഷണം ഉപേക്ഷിച്ചു ശരീര ഭാരം കുറച്ചു ഏറെ ആവേശത്തോടെ കാത്തിരുന്നവര്‍ക്കു ആകാശച്ചാട്ടം നടക്കാതെ നിരാശയുടെ ദിനമായിരുന്നെങ്കിലും അതെല്ലാം മറന്നു വലിയൊരു ദൗത്യം ഏറ്റെടുത്തു വിജയമാക്കിയ സന്തോഷമാണ് മുഴുവന്‍ പേരും പങ്കിട്ടത്. സ്‌കൈ ഡൈവിങ്ങിനായി ആകാശചാട്ടക്കാര്‍ മൊത്തം ചേര്‍ന്ന് 42,000 പൗണ്ടിന് മുകളില്‍ കണ്ടെത്തിയപ്പോള്‍ അതില്‍ 3282 പൗണ്ട് സ്വന്തമായി കണ്ടെത്തിയ ന്യുപോര്‍ട്ടിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി റീസ് തോമസാണ് ഇന്നലെ താരമായത്.

ഷെഫീല്‍ഡില്‍ നിന്നും ആനി പാലിയത്, ബസില്‍ഡനില്‍ നിന്നും ജോമോന്‍ കുര്യാക്കോസ്, ഗില്‍ഫോര്‍ഡില്‍ നിന്നും ഫാ: ജോര്‍ജ് പുത്തൂര്‍, ലിവര്‍പൂളില്‍ നിന്നും സില്‍വി ജോര്‍ജ്, സൗത്താംപ്ടണില്‍ നിന്നും സൈമണ്‍ ജേക്കബ്, രഞ്ചു റെജി, ബിമിങ്ഹാമില്‍ നിന്നും ജിജി വരിക്കാശ്ശേരി എന്നിവരടക്കം 30 ഓളം സ്‌കൈ ഡൈവേഴ്‌സ് ആകാശച്ചാട്ടം നടക്കില്ലെന്നും വ്യക്തമായിട്ടും ഇന്നലെ രാവിലെ പത്തുമണിയോടെ സാലിസ്ബറി എയര്‍ ഫീല്‍ഡ് തേടിയെത്തിയത്.
ഇവര്‍ക്കു മുഴുവന്‍ ആവേശം പകരാന്‍ കേരളത്തില്‍ നിന്നും ആകാശച്ചാട്ടത്തിന് എത്തിയ സിനിമാതാരം കലാഭവന്‍ ദിലീപ്, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ എന്നിവര്‍ കൂടിയായപ്പോള്‍ ആകാശചാട്ടത്തെക്കാള്‍ വലിയ ആവേശമാണ് സൃഷ്ടിക്കപ്പെട്ടത്.
ആകാശച്ചാട്ടത്തിനു വേണ്ടി മനസും ശരീരവും ഒരുക്കിയെടുത്തതിന്റെ ആവേശമാണ് വലിയ ശരീര ഭാരത്തിന്റെ ഉടമകള്‍ ആയിരുന്ന ജോമോനും ദിലീപും ഒക്കെ പങ്കിട്ടത്. വന്‍ ശരീര ഭാരവുമായി സ്‌കൈ ഡൈവിങ് സാധ്യമാകില്ലെന്ന് വന്നതോടെ ആഴ്ചകളോളം ഭക്ഷണം ഉപേക്ഷിച്ചു കീറ്റോ ഡയറ്റിങുമായി 15 കിലോയോളം തൂക്കം കുറച്ചാണ് ജോമോനും ദിലീപുമൊക്കെ സ്‌കൈ ഡൈവിങ്ങിനായി സ്ലിം സ്റ്റെയ്ല്‍ സ്വന്തമാക്കിയത്. ഇത്തവണ വനിതകളും വിദ്യാര്‍ത്ഥികളും കൂടുതലായി സ്‌കൈ ഡൈവിങ് ആവേശം പങ്കിടാന്‍ മുന്നിട്ടിറങ്ങി എന്നതും വ്യത്യസ്തതയായി.
സ്‌കൈഡൈവിങ്ങിനു തയ്യാറായപ്പോള്‍ ഉണ്ടായ മാനസിക സന്തോഷമാണ് പലര്‍ക്കും പങ്കിടാനായത്. ചിലര്‍ക്കാകട്ടെ വീട്ടില്‍ പോലും ആലോചിക്കാതെ എടുത്ത തീരുമാനത്തിന്റെ ആശ്ചര്യമാണ് പങ്കിടാന്‍ കൂടെ ഉണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ വേണ്ടി തന്നെ ബിഎംസിഎഫ് സ്‌കൈ ഡൈവിങ് പ്രോജക്ട് അവതരിപ്പിച്ചപ്പോള്‍ അത്തരം അനുഭവം പങ്കിടാന്‍ മുന്‍കാല അനുഭവം ഉള്ള യുകെ മലയാളികള്‍ ഇപ്പോള്‍ ലിവര്‍പൂളില്‍ താമസിക്കുന്ന മഹിമ ബിനോ അടക്കമുള്ള വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു. എന്നാല്‍ യുകെ മലയാളികള്‍ക്ക് ജീവകാരുണ്യത്തിന്റെ പുതിയ വഴികളില്‍ ആകാശം പോലും അന്യമല്ലെന്നു തെളിയിച്ചാണ് 2017 ല്‍ 42,000 പൗണ്ട് സമാഹരിച്ചത്.
ആകാശചാട്ടത്തില്‍നിന്നും സമാഹരിച്ച തുകയില്‍ നിന്നും പ്രാദേശിക ചാരിറ്റിയായ സ്വിന്‍ഡന്‍ ആന്‍ഡ് വില്‍ഷെയര്‍ ചില്‍ഡ്രെന്‍സ് ഡെഫ് സൊസൈറ്റിയുടെ പ്രതിനിധിയ്ക്കു 500 പൗണ്ട് ജനറല്‍ കണ്‍വീനര്‍മാരായ ജഗദീഷ് നായരും റോയ് സ്റ്റീഫനും ചേര്‍ന്ന് കൈമാറി.
കഴിഞ്ഞ വര്‍ഷം ത്രീ പീക് ചലഞ്ചിലൂടെ വീണ്ടും പതിനായിരക്കണക്കിന് പൗണ്ട് സമാഹരിച്ച ശേഷം ജീവകാരുണ്യത്തിനു യുകെ മലയാളികള്‍ക്കു പല വഴികള്‍ മുന്നിലുണ്ട് എന്ന് തെളിയിക്കാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനായി. ഇത്തവണ വീണ്ടും സ്‌കൈ ഡൈവിങ് പ്രോജക്ട് ഏറ്റെടുക്കുമ്പോള്‍ ആവേശത്തോടെ എത്തിയത് 17 വയസുകാര്‍ മുതല്‍ അറുപതു പിന്നിട്ടവര്‍ വരെയാണ്.
ധനസമാഹരണത്തിന്റെ ഓരോ ഘട്ടത്തിലും ഏവരും ആവേശത്തോടെ മുന്നേറിയപ്പോള്‍ മുന്‍ വര്‍ഷത്തെ അതേ തുകയിലേക്കു അനായാസം കുതിക്കാന്‍ സ്‌കൈ ഡൈവേഴ്‌സിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category