1 GBP = 90.00 INR                       

BREAKING NEWS

യുവാവിനെ കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടില്‍ തള്ളിയതു കൊടുങ്ങല്ലൂരില്‍; ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം ഒളിവില്‍; മരിച്ച വിജിത്ത് ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളി; മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തുമ്പോള്‍ ഉണ്ടായിരിന്നത് ഭൂഗോളാകൃതിയില്‍; കൈയും കാലും കൂട്ടിക്കെട്ടിയശേഷം കാലുകള്‍ കഴുത്തിലേക്ക് ബന്ധിപ്പിച്ച മൃതദേഹം പുഴുവരിച്ച നിലയിലെന്നും അന്വേഷണ സംഘം

Britishmalayali
kz´wteJI³

കൊടുങ്ങല്ലൂര്‍: യുവാവിനെ കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് കുറ്റിക്കാട്ടില്‍ തള്ളി. വെമ്പല്ലൂര്‍ ചന്ദനയ്ക്ക് സമീപം താമസിക്കുന്ന മനയത്ത് ബൈജുവിന്റെ മകന്‍ വിജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. മരണത്തില്‍ പൊലീസ് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം ഒശിവിലെന്ന് സൂചന. കൊലപാതകത്തിന് പിന്നില്‍ ഇവരെന്നാണ് പൊലീസ് നിഗമനം. കട്ടന്‍ബസാര്‍ വാട്ടര്‍ ടാങ്കിന് കിഴക്ക് വിജനമായി കിടക്കുന്ന പറമ്പിലെ കുറ്റിക്കാട്ടില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിജിത്തിനെ കാണാതാകുന്നത്.

ഛത്തീസ്ഗഡില്‍ ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളിയാണ് വിജിത്ത്. ഒഡീഷക്കാരായ തൊഴിലാളികള്‍ക്കൊപ്പം വിജിത്ത് സൈക്കിള്‍ പോവുന്നത് കണ്ടതായി സമീപവാസികള്‍ അറിയിച്ചു. വിജിത്തിന്റെ വീട്ടുകാര്‍ ഒഡീഷ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും ഇവിടെ ആരുമുണ്ടായില്ല. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മതിലകം പൊലീസെത്തി പരിശോധന നടത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹം ഭൂഗോളാകൃതിയിലാണ് കാണപ്പെട്ടത്. കൈയും കാലും കൂട്ടിക്കെട്ടിയശേഷം കാലുകള്‍ കഴുത്തിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. കറുത്ത് കരുവാളിച്ച ശരീരത്തില്‍നിന്ന് പുഴുക്കളും ദുര്‍ഗന്ധവും വമിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ തെക്കു വശത്തുള്ള ഒറ്റമുറി കെട്ടിടത്തിന്റെ കുളിമുറിയിലും മുന്‍വശത്തും പൊലീസ് നായ മണംപിടിച്ച് നിന്നു. വീടിന്റെ മുന്‍വശത്തെ കുളത്തില്‍നിന്ന് ചിരവയും പുല്ല് പായയും കണ്ടെടുത്തു. മൃതദേഹം കിടന്ന സ്ഥലത്തിന് അല്പം മാറി വിജിത്തിന്റേതെന്ന് കരുതുന്ന ചെരുപ്പും കണ്ടെത്തി. ഒറ്റമുറി കെട്ടിടത്തില്‍ നാല് ഒഡീഷക്കാര്‍ താമസിച്ചിരുന്നു. തൂഫാന്‍, ക്രിഷ്ണു, സുശാന്ത്, രക്ക എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.

ഇവരുടെകൂടെ പണികളില്‍ സഹായിയായി വിജിത്ത് പോകാറുണ്ടായിരുന്നു. കാണാതാകുന്ന ദിവസം ഉച്ചയ്ക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ വിജിത്തിനെ കണ്ടതായും പറയുന്നു. ഛത്തിസ്ഗഡില്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലിക്കാരനായ വിജിത്ത് ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇതിനിടയില്‍ കല്‍പ്പണിക്ക് സഹായിയായി ജോലി നോക്കി. ആരുമായും പെട്ടെന്ന് അടുക്കുന്ന പ്രകൃതക്കാരനായിരുന്നെന്ന് പറയുന്നു. ബേബി മാതാവും വിഷ്ണു സഹോദരനുമാണ്. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഡോഗ് സ്‌കാഡ്. വിരലടയാള വിദഗ്ദ്ധര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ടി. വിജയകുമാരന്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്പി. ഫേമസ് വര്‍ഗീസ്, എസ്ഐമാരായ ഇ.ആര്‍. ബൈജു, കെ.പി. മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category