1 GBP = 92.50 INR                       

BREAKING NEWS

ചില്ലുമേടയില്‍ ഇരുന്ന് കല്ലെറിയരുത്! ഞങ്ങള്‍ക്ക് പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ല; ആദ്യം നിങ്ങള്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ! എന്നിട്ടാവാം മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്നത്; കാശ്മീര്‍ വിഷയത്തില്‍ ഷാഹിദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ച് ശിഖര്‍ ധവാന്‍

Britishmalayali
kz´wteJI³

ക്രിക്കറ്റിന് പുറത്ത് വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്ന ഇന്ത്യാ പാക് താരങ്ങള്‍ക്ക് ചൂടും ചൂരും അല്‍പ്പം കൂടുതലാണ്. രാജ്യത്തിന്റെ പേരിലാണെങ്കില്‍ അത് പല മടങ്ങ് അതികരിക്കും. രാഷ്ട്രത്തലവന്മാരേക്കാള്‍ രൂക്ഷമായാണ് ഇരു രാജ്യങ്ങളിലെയും കളിക്കാരുടെ ഇടപെടലുകള്‍ മാറിയേക്കാം. അത് മിക്കവിഷയങ്ങളിലും പ്രതിഭലിക്കും. അടുത്തിടെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നത് കാശ്മീര്‍ വിഷയത്തിലായിരുന്നു. ഹര്‍ഭജന്‍,ഗംഭീര്‍,തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും ഈ വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് രംഗത്തെയിരുന്നു.

ഇതിന് പിന്നാലെയാണ് കശ്മീര്‍ വിഷയത്തിലെ പാക് താരങ്ങളുടെ അഭിപ്രായ പ്രകടനത്തില്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കശ്മീര്‍ വിഷയത്തിലുള്ള ഷാഹിദ് അഫ്രീദിയുടെ അഭിപ്രായ പ്രകടനത്തില്‍ പ്രതികരിക്കുകയായിരുന്നു ധവാന്‍.

ആരെങ്കിലും നമ്മുടെ രാജ്യത്തെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ തീര്‍ച്ചയായും നമ്മള്‍ അതിനെതിരേ അണിനിരക്കും. ഞങ്ങള്‍ക്ക് പുറമേ നിന്നുള്ളവരുടെ ഉപദേശം ആവശ്യമില്ല. ആദ്യം നിങ്ങള്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ. എന്നിട്ടാവാം മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നത്. ഒരു പഴമൊഴിയുണ്ട്. ചില്ലുമേടയില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്കു നേരെ കല്ലെറിയരുത്-ധവാന്‍ ട്വീറ്റ് ചെയ്തു.

കശ്മീരിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും നിരപരാധികളെ വെടിവച്ചുകൊല്ലുകയുമാണെന്നും വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുമാണ് അഫ്രീദി ആവശ്യപ്പെട്ടത്. ശിഖര്‍ ധാവന് പുറമെ ലോക്‌സഭാംഗം കൂടിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category