1 GBP = 91.00 INR                       

BREAKING NEWS

അമ്മയായ ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ഷെല്ലി; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായത് 32ാം വയസില്‍; ലോക റെക്കോര്‍ഡ് കുറിച്ചത് 100 മീറ്റര്‍ 10.71 ക്കെന്‍ഡില്‍ താണ്ടി; പോക്കറ്റ് റോക്കറ്റിന്റെ സ്വര്‍ണത്തിന് പത്തരമാറ്റ്

Britishmalayali
kz´wteJI³

ദോഹ:ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.71 ക്കെന്‍ഡില്‍ ഷെല്ലി ഫിനിഷിങ് ലൈന്‍ തൊട്ടു. ലോക റെക്കോഡ് സമയം കൂടിയാണിത്.യോഗ്യതാ റൗണ്ടുകളില്‍ കണ്ട ഷെല്ലിയെയല്ല കായിക ലോകവും ദോഹയും ഫൈനലില്‍ കണ്ടത്. അസാമാന്യ കുതിപ്പോടെ 10.71 സെക്കന്റില്‍ നൂറ് മീറ്റര്‍ ട്രാക്ക് താണ്ടി മുപ്പത്തിരണ്ടുകാരിയായ ജമൈക്കക്കാരി ലോകത്തിന്റെ പുതിയ വേഗറാണിയായി.

പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വര്‍ണനേട്ടമാണിത്. 2013 മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പിലെ അതേ സമയത്തോടെയാണ് 32-കാരിയായ ഷെല്ലി ഫിനിഷ് ചെയ്തത്.നേരത്തേ മൂന്നുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. ഒളിമ്പിക് ജേതാവുകൂടിയായ 32 കാരിയുടെ തിരിച്ചുവരവ് കൂടിയാണിത്.

10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്ത് വെള്ളി നേടി. തന്റെ തന്നെ ദേശീയ റെക്കോഡ് മറികടക്കാനും ഡിനയ്ക്കായി. ഐവറി കോസ്റ്റിന്റെ മാരി ജോസ്സെ താ ലൗ (10.90 സെക്കന്‍ഡ്) വെങ്കലവും നേടി. 10.83 സെക്കന്റില്‍ ഓടിയെത്തിയ ദിന ഏറ്റവും വേഗതയേറിയ ബ്രിട്ടീഷുകാരിയെന്ന ബഹുമതിയും സ്വന്തമാക്കി. നിലവിലെ രണ്ടാം സ്ഥാനക്കാരിയായിരുന്ന ഐവറികോസ്റ്റിന്റെ മരിയ ഹോസെ ടാലൂവിനാണ് വെങ്കലം. 10.90 സെക്കന്റിലാണ് മരിയ ഓടിയെത്തിയത്. അതേസമയം ജമൈക്കയുടെ മറ്റൊരു സ്വര്‍ണ പ്രതീക്ഷയായിരുന്ന നിലവിലെ ഒളിമ്പിക് മെഡല്‍ ജേത്രി എലൈന്‍ തോംസണ്‍ നാലാം സ്ഥാനത്തേക്ക് പോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category