1 GBP = 91.00 INR                       

BREAKING NEWS

ഒപ്പം ഓടിയ ആള്‍ ട്രാക്കില്‍ തളര്‍ന്ന് വീണത് മത്സരത്തിനിടെ; ഒരു നിമിഷം പോലും ചിന്തിച്ച് നില്‍ക്കാതെ എതിരാളിയെ താങ്ങിപ്പിടിച്ച് മുന്നേറിയത് ലക്ഷ്യത്തിലേക്ക്; ഖലീഫ സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍ ഇരുവരും ഫിനിഷിങ് പോയിന്റ് കടന്നു; കായിക ലോകത്തെ അമ്പരപ്പിച്ച സ്നേഹക്കാഴ്ച അരങ്ങേറിയത് ലോക ചാമ്പ്യന്‍ഷിപ്പില്‍

Britishmalayali
kz´wteJI³

ദോഹ: കായിക രംഗം മത്സരങ്ങള്‍ നിറഞ്ഞതാണ്. എതിരാളിയെ തോല്‍പിച്ചാല്‍ മാത്രം ജയിച്ച് കയറാം. എന്നാല്‍ പലപ്പോഴും കളിക്കളങ്ങളും ഗ്രൗണ്ടുകളുമൊക്കെ ചില സ്‌നേഹക്കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഇത്തരമൊരു കാഴ്ചയ്ക്കാണ് കായികലോകം സാക്ഷ്യം വഹിച്ചത്. എതിരാളികളെ പിന്നിലാക്കി മുന്നേറുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്നതിനിടയില്‍ കൂടെ എത്തിയ ആള്‍ തളര്‍ന്ന് വീണപ്പോള്‍ താങ്ങി സഹായിക്കുകയും ലക്ഷ്യ സ്ഥാനത്തെത്തിക്കുകയും ചെയ്തു. ഗിനിയ ബിസാവുവിലെ ബ്രൈമ ഡാബോയാണ് ഈ സനേഹ പ്രവര്‍ത്തിയിലൂടെ താരമായിരിക്കുന്നത്.

മത്സരത്തിലെ അറൂബന്‍താരം ജൊനാഥന്‍ ബസ്ബി നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ട്രാക്കില്‍ തളര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ കളിക്കളത്തിലെ എതിരാളിയെ ബ്രൈമ ഡാബോ കൈപിടിച്ചുയര്‍ത്തി. ഒടുവില്‍ ഇരുവരും ഒന്നിച്ച് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു. ഖലീഫ സ്റ്റേഡിയം ഒന്നാകെ ഈ സ്‌നേഹപ്രകനത്തിനു മുന്നില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഒടുവില്‍ ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. അവസാന 200 മീറ്ററിന് മുന്‍പാണ് അറൂബന്‍താരം ജൊനാഥന്‍ ബസ്ബി നിര്‍ജലീകരണത്തെത്തുടര്‍ന്ന് തളര്‍ന്ന് വീണത്. എതിരാളിയെ കൈപിടിച്ചുയര്‍ത്താന്‍ മനസ്‌കാണിച്ച ഡാബോയെ വാഴ്ത്തുകയാണ് കായികലോകം. പോര്‍ച്ചുഗലില്‍ വിദ്യാര്‍ത്ഥിയാണ് ഡാബോ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category