
ജിദ്ദ: പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ ഹറമൈന്‍ അതിവേഗ റെയില്‍പാതയിലെ ജിദ്ദ സ്റ്റേഷനില്‍ വന്‍തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന സംശയം വ്യാപകം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 നുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം കണക്കാക്കുന്നു. എന്നാല്‍ ആളപായമില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിന് പിന്നില്‍ സ്ഫോടനമുണ്ടോ എന്ന് സൗദി പൊലീസ് അന്വേഷിക്കുന്നുണ്ട്. സൗദിയിലെ എണ്ണപ്പാടങ്ങളെ ലക്ഷ്യമിച്ച് ഹുതികള് നിരന്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അട്ടിമറിയെ കുറിച്ച് സംശയിക്കുന്നത്.
മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ മെട്രോ റെയില്‍വേയുടെ ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിലാണ് തീപ്പിടിത്തമുണ്ടായത്. തീ പിടുത്തം ഉണ്ടായ ഉടന്‍ തന്നെ സിവില്‍ ഡിഫെന്‍സ് വിഭാഗം തീ അണക്കാനായി കുതിച്ചെത്തിയിരുന്നു. എന്നാല്‍ ഏറെ ശ്രമഫലമായാണ് തീ അണച്ചത്. സേനയുടെ ഒട്ടേറെ യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണു തീയണച്ചത്. പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് 50,000 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ റെയില്‍ പാത 2018 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. മദീന - പ്രവാചക നഗരിയില്‍ തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുന്നത് 99 വര്‍ഷത്തെ ഇടവേളക്കു ശേഷമായിരുന്നു. ഓട്ടോമന്‍ തുര്‍ക്കി സുല്‍ത്താന്‍ ആയിരുന്ന അബ്ദുല്‍ഹമീദ് രണ്ടാമന്റെ കാലത്താണ് ഹജ് തീര്‍ത്ഥാടകരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് ദമാസ്കസില്‍ നിന്ന് മദീനയിലേക്ക് റെയില്‍പാത നിര്‍മ്മിച്ചത്.
1908 ല്‍ ഈ പാതയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും എട്ടു വര്‍ഷത്തെ ആയുസ് മാത്രമാണുണ്ടായത്. മേഖലയില്‍ ഓട്ടോമന്‍ തുര്‍ക്കി ഭരണത്തിനെതിരായ അറബ് കലാപത്തിനിടെ 1916 ല്‍ റെയില്‍പാത തകര്‍ക്കപ്പെട്ടു. ദമാസ്കസില്‍ നിന്ന് മദീനയിലേക്കുള്ള 1,300 കിലോമീറ്റര്‍ ദൂരം അഞ്ചു ദിവസമെടുത്താണ് തുര്‍ക്കി ട്രെയിന്‍ താണ്ടിയിരുന്നത്. മദീനയില്‍ നിന്ന് റാബിഗ്, ജിദ്ദ വഴി മക്കയിലേക്കുള്ള 450 കിലോമീറ്റര്‍ ദൂരെ രണ്ടു മണിക്കൂറിനുള്ളില്‍ താണ്ടുന്ന അതിവേഗ ഇലക്ട്രിക് ട്രെയിനുകളാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
ട്രെയിന്‍ നിര്‍മ്മാണ മേഖലയിലെ പുരോഗതിയുടെ ആഴം കൂടി തുര്‍ക്കി ട്രെയിന്‍ പദ്ധതിയും ഹറമൈന്‍ ട്രെയിന്‍ പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള മാനദണ്ഡങ്ങളോടെ അത്യാധുനിക രീതിയിലാണ് ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മസ്ജിദുന്നബവിയില്‍ നിന്ന് ഒമ്പതും മദീന എയര്‍പോര്‍ട്ടില്‍ നിന്ന് പതിമൂന്നും കിലോമീറ്റര്‍ ദൂരെയാണ് ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷനുള്ളത്. ഏറെ പ്രധാന്യമുള്ള ഈ സ്റ്റേഷനില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. എന്നിട്ടും തീ പിടിത്തമുണ്ടായെന്നത് സൗദിയേയും ഞെട്ടിച്ചു. ഹൂതി വിമതര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.35നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അഞ്ച് മണിക്കൂറിന് ശേഷം സ്റ്റേഷന് മുകളില്‍ നിന്ന് കനത്ത പുക ഉയരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യോമ മാര്‍ഗവും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക റീജ്യന് ട്വിറ്ററിലൂടെ അറിയിച്ചു. 16 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ഏതാനും പേര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്കി.
റെയില്‍വേസ്റ്റേഷന്റെ മേല്‍ക്കൂരയിലാണ് ആദ്യം തീ പിടിച്ചതെന്നാണ് സിവില്‍ ഡിഫെന്‍സ് വിഭാഗം നല്കിയ വിവരം. തീപ്പിടിത്തമുണ്ടായ സുലൈമാനിയ സ്റ്റേഷന് പരിസരം നിമിഷനേരംകൊണ്ട് പുകപടലങ്ങള്‍ നിറഞ്ഞപ്പോള്‍ പരിസരവാസികള്‍ ഏറെ ഭയപ്പാടിലായി. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam