
ജിദ്ദ: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അംഗരക്ഷകനും സുരക്ഷാ മേധാവിയുമായ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹം വെടിയേറ്റു മരിച്ചതിലെ ദുരൂഹതകള്‍ നീങ്ങിയെന്ന് സൗദി പൊലീസ്. സ്വകാര്യ സാമ്പത്തിക വിഷയങ്ങളിലെ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാര്‍ഡായി, വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയ്നിങ് ആന്‍ഡ് ഡവലപ്മെന്റ് മേജര്‍ ജനറല്‍ അബ്ദുല്‍ അസീസിനെ തിരഞ്ഞെടുത്തിരുന്നു. സല്മാന് രാജാവിന്റെ യാത്രകളിലെല്ലാം അനുഗമിച്ചിരുന്നത് അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹം ആയിരുന്നു.
അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹമെന്ന കൊന്ന കീഴടങ്ങാന്‍ വിസമ്മതിച്ച പ്രതി മംദൂഹ് ബിന്‍ മിഷാല്‍ അല്‍ അലി പൊലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സുഹൃത്തിന്റെ ജിദ്ദയിലെ വീട്ടിലായിരുന്നു സംഭവം. വീട്ടുജോലിക്കാരനും സുഹൃത്തിന്റെ സഹോദരനും 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു. സുഹൃത്ത് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടില്‍ വച്ചാണ് അബ്ദുല്‍ അസീസ് ഫഗ്ഹാമിന് വെടിയേറ്റത്. വൈകിട്ടായിരുന്നു സംഭവം.
സബ്ത്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇവരുടെ സുഹൃത്ത് മംദൂഹ് ബിന്‍ മിഷാല്‍ അല്‍ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിനിടെ ഇറങ്ങിപ്പോയ അലി തോക്കുമായി തിരിച്ചെത്തി അബ്ദുല്‍ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടന്‍ പൊലീസ് സംഭവസ്ഥലത്തെത്തുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടില്‍ പ്രതി മന്ദൂബ് ആലി കൊല്ലപ്പെട്ടു.
സുഹൃത്ത് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സബ്ത്തിയുടെ വീട്ടില്സന്ദര്ശനത്തിനെത്തിയതായിരുന്നു അല്‍ ഫഗ്ഹാം. ഇതിനിടെ മറ്റൊരു സുഹൃത്തായ മന്ദൂബ് ബിന്‍ മിശ്അല്‍ എത്തി. ഇദ്ദേഹവുമായി സാമ്പത്തിക ചര്‍ച്ച തര്‍ക്കത്തിലെത്തുകയും അതിനിടെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മക്ക പൊലിസ് അറിയിച്ചു. അബ്ദുല്‍ അസീസ് ഫഗ്ഹമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി കീഴടങ്ങിയില്ല. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ പ്രതി കൊല്ലപ്പെട്ടുവെന്നാണ് വിശദീകരണം.
പരിക്കേറ്റ ഫിലിപ്പീനി സ്വദേശി ജീഫ്രീ ദാല്‍വിനോ സര്‍ബോസിയീംഗിനെയും അഞ്ചു സുരക്ഷ സൈനികരേയും ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പൊലീസ് വക്താവ് അറിയിച്ചു. അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ അസീസ് ഫഗ്ഹം പിന്നീട് സല്മാന് രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡായാണ് അബ്ദുല്‍ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്.
വേള്‍ഡ് അക്കാദമി ഫോര്‍ ട്രെയ്നിങ് ആന്‍ഡ് ഡവലപ്മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാര്‍ഡായി തെരഞ്ഞെടുത്തത്. മയ്യിത്ത് നമസ്കാരം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam