1 GBP = 92.80 INR                       

BREAKING NEWS

ഒരു സ്റ്റിക്കര്‍ കാറില്‍ പതിപ്പിച്ചാല്‍ ഇന്‍ഷൂറന്‍സ് വിലയില്ലാതായി മാറുന്നതെങ്ങനെ? നിസാര കാര്യങ്ങള്‍ വഴി പ്രീമിയം ഉയരാനും സാധ്യത; പാര്‍ക്കിംഗ് സെന്‍സറും സാറ്റ് നാവിഗേഷനും പോക്കറ്റ് ചോര്‍ത്താന്‍ കാരണമാകുന്നതെങ്ങനെ? ലക്ഷ്വറി ബ്രാന്‍ഡുകളുടെ ശരാശരി പ്രീമിയം 1500 പൗണ്ട്; കാര്‍ കെണികള്‍ പലവിധം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പത്തു പെന്‍സ് വിലയില്ലാത്ത ഒരു ഫുട്‌ബോള്‍ ക്ലബ് സ്റ്റിക്കര്‍ നിങ്ങളുടെ കാറിനു സംഭവിക്കുന്ന നൂറു കണക്കിനു പൗണ്ടിന്റെ നഷ്ടത്തിനു കാരണമാകുമോ? ഒരു പക്ഷെ യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ പഴയ ഉടമ കടുത്ത ലിവര്‍പൂള്‍ ആരാധകനോ ആഴ്‌സണല്‍ ആരാധകനോ ആയിരുന്നിരിക്കണം. ആ വ്യക്തി കാറില്‍ ക്ലബിനോടുള്ള ആരാധന കാണിക്കാന്‍ നല്ലൊരു സ്റ്റിക്കറും പതിച്ചിരുന്നിരിക്കാം. എന്നാല്‍ ആ ക്ലബിന് വിരോധമുള്ള ''തെമ്മാടിക്കൂട്ടം'' എങ്ങാനും നിങ്ങളുടെ കാറിന്റെ വിന്‍ഡ് സ്‌ക്രീനോ റിവ്യൂ മിറര്‍ എന്നിവ നശിപ്പിച്ചാല്‍ ഒരു പക്ഷെ ഇന്‍ഷൂറന്‍സ് ക്ലൈം കിട്ടിയെന്നു വരില്ല.

കാരണം അപകടം കാര്‍ ഉടമ ബോധപൂര്‍വം ക്ഷണിച്ചു വരുത്തിയതാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാദിക്കും. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിസാരമായി ഇന്‍ഷുറന്‍സ് നിക്ഷേധിക്കാനുള്ള ധാരണാപത്രമാണ് ടെംസ് ആന്റ് കണ്ടീഷന്‍സ് എന്ന പേരില്‍ കുനുകുനെ എഴുതി വിടുന്ന സര്‍ട്ടിഫിക്കറ്റില്‍ അടങ്ങിയിരിക്കുന്ന കുരുക്കുകള്‍. ഇത്തരം വാദങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി ഉയര്‍ത്തിയാല്‍ കേട്ടിരിക്കാന്‍ മാത്രമേ വാഹന ഉടമക്ക് കഴിയൂ. ഇത്തരത്തില്‍ അനേകം കാര്യങ്ങളാണ് സാധാരണക്കാര്‍ ശ്രദ്ധിക്കാതെ പോകുന്നത്.

ഇന്‍ഷുറന്‍സ് പ്രീമിയം എടുക്കുമ്പോള്‍ കാറില്‍ വരുത്തിയിരിക്കുന്നു മോഡിഫിക്കേഷന്‍സ് മറച്ചു വച്ചാല്‍ ക്ലൈം നിഷേധിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും എന്നതാണ് വാദം. ഇത്തരം മോഡിഫിക്കേഷന്‍സ് പരിധിയില്‍ ഒരു സാദാ സ്റ്റിക്കര്‍ പോലും ഉള്‍പ്പെടും എന്നത് വിരോധാഭാസമായി തോന്നാം. എന്നാല്‍ പലപ്പോഴും ഇത്തരം കാരണങ്ങള്‍ ക്ലൈം നിഷേധിക്കാന്‍ കമ്പനികള്‍ കാരണമാകാറുണ്ട് എന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് ബ്രോകര്‍സ് അസോസിയേഷന്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി ഓട്ടോ എക്സ്പ്രസ്സ് ആണ് പുതിയ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഓരോ മോഡിഫിക്കേഷനും ചൂണ്ടിക്കാട്ടി പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതും കമ്പനികളുടെ അടവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാരണത്താലാണ് പുതുതലമുറ കാറുകള്‍ക്ക് വര്‍ധിച്ച പ്രീമിയം നല്‍കേണ്ടി വരുന്നത്. ലക്ഷ്വറി പ്രീമിയം ബ്രാന്‍ഡ് കാറുകളായ ജാഗ്വര്‍, ഓഡി, ബി എം ഡബ്ല്യു, ലാന്റ് റോവര്‍ എന്നിവയ്‌ക്കെല്ലാം 1500 പൗണ്ട് വരെയായി വാര്‍ഷിക പ്രീമിയം ഉയര്‍ന്നിരിക്കുകയാണ്.

വാഹന നിര്‍മ്മാതാക്കളുടേതു വകയില്ലാത്ത എന്ത് കൂട്ടിച്ചേര്‍ക്കലും ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാഷയില്‍ മോഡിഫിക്കേഷന്‍ ആയി കണക്കാക്കും, ചെറിയൊരു സ്റ്റിക്കര്‍ ആയാല്‍ പോലും. പുത്തന്‍ കാറുകളില്‍ വരുന്ന സാറ്റലൈറ്റ് നാവിഗേഷന്‍, പാര്‍ക്കിംഗ് അലാം സിസ്റ്റം, റിവേഴ്‌സ് ക്യാമറ എന്നിവയൊക്കെ മോഡിഫിക്കേഷന്‍ നിര്‍വചനത്തില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അലോയ് വീലുകള്‍, റിയര്‍ റൂഫ് സ്പോയ്ലര്‍ എന്നിവയും പ്രീമിയം ന്യായമായി ഉയര്‍ത്താന്‍ കെല്‍പുള്ള മോഡിഫിക്കേഷന്‍ ആയാണ് കണക്കാക്കപ്പെടുന്നത്.

ചെറിയൊരു എക്സ്ട്രാ ഫിറ്റിങ് പോലും കാര്‍ പ്രീമിയം അധികമായി നൂറു പൗണ്ട് ഉയര്‍ത്തും എന്നതാണ് കണ്ടെത്തല്‍. അതേ സമയം ഫുട്ബോള്‍ ക്ലബിന്റെ ലോഗോയും മറ്റും ചിത്രീകരിച്ച എയര്‍ റിഫ്രഷണര്‍ റിവ്യൂ മിറ്റില്‍ തൂക്കിയിടുന്നത് പ്രീമിയം ഉയര്‍ത്താന്‍ കാരണമാകില്ല. ഇതിനെ എക്സ്ട്രാ ഫിറ്റിങ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതാണ് കാരണം. എന്നാല്‍ നാലോ അഞ്ചോ അലങ്കാരങ്ങള്‍ ഇവ്വിധം തൂക്കിയിടുന്നത് ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയാല്‍ ആ ഒരൊറ്റ കാരണം കൊണ്ട് പോലും ക്ലൈം നിഷേധിക്കപ്പെടാം.

അപകടം നടന്ന കാര്‍ പോലീസ് എത്തി സ്ഥലത്തു നിന്നും നീക്കം ചെയ്യുമ്പോള്‍ ഉടമക്ക് ഇത്തരം കാര്യങ്ങള്‍ കാറില്‍ നിന്നും നീക്കം ചെയ്യാന്‍ സാവകാശം കിട്ടിയെന്നും വരില്ല. മിക്കപ്പോഴും കാര്‍ ഉടമ അപകടത്തെ തുടര്‍ന്ന് പരുക്ക് പറ്റുകയോ മറ്റോ ചെയ്താല്‍ കാര്‍ പിന്നീട് കണ്ടെന്നു പോലും വരില്ല. ഇന്‍ഷുറന്‍സ് കമ്പനി ക്ലൈം നിഷേധിക്കുന്ന കാര്യം കത്തെഴുതി അറിയിക്കുമ്പോള്‍ മാത്രമാകും ഉടമ ഇതിനെക്കുറിച്ചെല്ലാം ബോധവാനാകുന്നത്.

തണുപ്പുകാലത്തു പല വാഹന ഉടമകളും വിന്റര്‍ ടയറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതുപോലും ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കണമെന്നാണ് പുതിയ ഗൈഡ് ലൈന്‍ ആയി കമ്പനികള്‍ പറയുന്നത്. എന്നാല്‍ പഴയ കാര്‍ വാങ്ങിക്കുമ്പോള്‍ ആദ്യ ഉടമ വരുത്തിയ മാറ്റങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കുന്നത് വഴി പ്രീമിയം കാര്യമായി ഉയരാതെ നോക്കാം എന്നതു ആശ്വാസമാണ്. റൂഫ് റാക്, ടൗ ബാര്‍ എന്നിവയൊക്കെ ഇത്തരത്തില്‍ കാണാക്കപ്പെടുന്ന മോഡിഫിക്കേഷനുകളാണ്. പുതിയ ഉടമ ഒരു പക്ഷെ ഒരിക്കലും ഉപയോഗിക്കാത്ത ഒന്ന് എന്ന നിലയില്‍ ഇന്‍ഷൂറന്‍സ് കമ്പനി കണക്കാക്കാന്‍ തയ്യാറാകും എന്നതാണ് പുതിയ ഉടമക്ക് അനുഗ്രഹമായി മാറുന്നത്.

പലപ്പോഴും ചെറിയ തരത്തില്‍ ഉള്ള മോഡിഫിക്കേഷനുകള്‍ പോലും ഉയര്‍ന്ന പ്രീമിയത്തിലേക്കാണ് വാഹന ഉടമയെ തള്ളിയിടുന്നത്. ഒരു സാദാ റിനോള്‍ട് ക്ലിയോ കാര്‍ മോഡിഫിക്കേഷന്‍ ഇല്ലാതെ 556 പൗണ്ടിന് ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ അതെ കാറില്‍ ഒരു സാറ്റലൈറ്റ് നാവിഗേഷന്‍ വയ്ക്കുമ്പോള്‍ 114 പൗണ്ട് കൂടി പ്രീമിയം അധികമായി നല്‍കണം. റിയര്‍ റൂഫ് സ്‌പോയ്‌ലറിന് 124 പൗണ്ടും പാര്‍ക്കിംഗ് സെന്‍സറിങ് വയ്ക്കുമ്പോള്‍ 77 പൗണ്ടും അധികമായി ഇന്‍ഷൂറന്‍സ് നല്‍കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category