1 GBP = 102.10 INR                       

BREAKING NEWS

യുകെയിലെ അടുത്ത തലമുറയെ കുറിച്ച് ആശങ്ക വേണ്ടെന്നുറപ്പിച്ചു റിസ് തോമസും കിരണ്‍ ഷൈനും ജോര്‍ജ് മീറ്റോയും അടക്കമുള്ള യുവനക്ഷത്രങ്ങള്‍; പട്ടിണിയും വിഷമവും മനസിലാക്കിയാണ് ഇവര്‍ കാലുറപ്പിക്കുന്നത്; 'ഐഡന്റിറ്റി ക്രൈസിസ്' ഇവരെ ഏശാത്തതില്‍ മാതാപിതാക്കള്‍ക്കും അഭിമാനിക്കാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെയിലെ മലയാളി യുവത്വം. എന്നും ആശങ്കയാണ് മാതാപിതാക്കള്‍ക്ക്. പഠിച്ചു മിടുക്കരാകുമോ, നല്ല ജോലി കിട്ടുമോ, മലയാളികളെ തന്നെ വിവാഹം കഴിക്കുമോ? ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ആധിയാണ് മാതാപിതാക്കള്‍ക്ക്. ഈ പ്രതീക്ഷകള്‍ എല്ലാം നേരെയായാലും പിന്നെയും ആശങ്കകള്‍ മാറുന്നില്ല എന്നതാണ് സത്യം. മലയാളത്തിന്റെ മണവും രുചിയുമുള്ള നല്ല തനി നാടന്‍ മലയാളി തന്നെയാകണം തന്റെ മകളും മകനും എന്ന് മനസ്സില്‍ എങ്കിലും ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ കുറവായിരിക്കും.

അതല്‍പം അതിമോഹമല്ലേ മോനേ ദിനേശാ എന്ന് മോഹന്‍ലാല്‍ ഭാഷയില്‍ ചോദിക്കാമെങ്കിലും കൈവിട്ടു പോകാത്ത മലയാളിയാകാന്‍ യുകെയിലെ നവയൗവനത്തിനു കഴിയും എന്ന പ്രതീക്ഷ കൂടിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കൈ ഡൈവിങ് യുകെയിലെ പൊതു മലയാളി സമൂഹത്തിനു നല്‍കുന്ന ഏറ്റവും വലിയ സംഭാവന.
സ്‌കൈ ഡൈവിങ്ങിന്റെ നേരിട്ടുള്ള പ്രയോജനം കേരളത്തിലെ നിര്‍ധനരായ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കും സ്വിണ്ടനിലെ ഡെഫ് ചില്‍ഡ്രന്‍ സൊസൈറ്റിക്കും ആണെങ്കിലും പരോക്ഷ പ്രയോജനം യുകെയിലെ മലയാളി സമൂഹത്തിനു തന്നെയാണെന്ന് തെളിയിച്ചാണ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും അടങ്ങുന്ന വലിയൊരു സംഘം പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഞങ്ങള്‍ മുന്നില്‍ നില്‍ക്കും എന്ന് തെളിയിച്ചു ധനശേഖരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു ഒടുവില്‍ യുവനക്ഷത്രങ്ങളായി മിന്നി തിളങ്ങുന്നത്. ചുരുക്കത്തില്‍ പ്രവാസി സമൂഹം എക്കാലവും ഭീക്ഷണിയായി നേരിടുന്ന ഐഡന്റിറ്റി ക്രൈസിസ് യുകെ മലയാളി സമൂഹത്തെ തല്‍ക്കാലം ബാധിക്കാന്‍ പോകുന്നില്ല എന്ന ആശ്വാസം കൂടിയാണ് പുതുതലമുറ സ്‌കൈ ഡൈവിംഗ് ഫണ്ട് ശേഖരണത്തിലൂടെ സമ്മാനിക്കാന്‍ തയ്യാറാകുന്നത്.

അച്ഛനും അമ്മയും വഴികാട്ടികള്‍, ചെറുപ്പക്കാര്‍ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ വാനോളം
അച്ഛന്റെയും അമ്മയുടെയും വഴിയേ മക്കള്‍ നടന്നെത്തുന്നത് സാധാരണമാണ്. എന്നാല്‍ യുകെ മലയാളികളില്‍ പൊതു സാമൂഹ്യ സേവനരംഗത്തു പരക്കെ കേള്‍ക്കുന്നത് മറ്റൊരു വിധത്തിലാണ്. കുട്ടികള്‍ക്ക് ഇതിലൊന്നും താല്‍പ്പര്യം ഇല്ല. ഓണം ആയാലും ക്രിസ്മസ് ആയാലും മലയാളി അസോസിയേഷന്‍ പരിപാടിക്കൊന്നും അവര്‍ തിരിഞ്ഞു നോക്കില്ല. വന്നാല്‍ തന്നെ ഒരു ഫോണും പിടിച്ചു മൂലക്കൊരിടത്തു പോയി കുത്തിപ്പിടിച്ചു ഇരുന്നു കളയും. ഇതാണ് പൊതുവെ കുട്ടികള്‍ മലയാളി സമൂഹത്തില്‍ അകലുന്നു എന്ന പരാതിക്കു കാരണമായി മുതിര്‍ന്നവര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം.

എന്നാല്‍ ഇങ്ങനെ അല്ലാതെയും യുകെയില്‍ കുട്ടികള്‍ ഉണ്ട് എന്നതിന് എത്രയോ ഉദാഹരണങ്ങള്‍. അവര്‍ക്കു പ്രാതിനിധ്യവും പങ്കാളിത്തവും ഇല്ലാത്തിടത്തു അവരുടെ സഹകരണം കുറയും എന്നതേ അസോസിയേഷന്‍ പരിപാടിയില്‍ അവര്‍ മുഖം വീര്‍പ്പിക്കുന്നതിനു കാരണമായി പറയാനാകൂ. ഇത്തവണ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൈ ഡിവിങ്ങില്‍ മുതിര്‍ന്നവരെ തോല്‍പ്പിച്ചു ഏറ്റവും വലിയ തുക കണ്ടെത്തിയ റിസ് തോമസ് അടക്കമുള്ള യുവത്വം യുകെയിലെ മലയാളി സമൂഹത്തിനു നല്‍കുന്ന ഒരു സന്ദേശമുണ്ട്, ഞങ്ങളെ വേണ്ട വിധം നിങ്ങള്‍ എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ല.
കഴിഞ്ഞ വര്‍ഷവും യുവ നിരക്ക് സ്‌കൈ ഡൈവിങ്ങില്‍ പഞ്ഞമില്ലായിരുന്നെങ്കിലും കൂടുതല്‍ തുക ശേഖരിച്ചതിന്റെ ക്രെഡിറ്റ് എടുത്തത് ബോള്‍ട്ടണിലെ ഷിനു ക്ലെയര്‍ മാത്യൂസും മാഞ്ചസ്റ്ററിലെ സാബു ചുണ്ടക്കാട്ടിലും ഒക്കെയാണ്. ഇത്തവണയും അങ്ങനെ തന്നെ സംഭവിക്കും എന്നായിരുന്നു പ്രതീക്ഷകള്‍. ഷെഫീല്‍ഡിലെ നഴ്സ്  ആനി പാലിയത്തും ബാസില്‍ഡനിലെ ഷെഫ് ജോമോന്‍ കുര്യാക്കോസും ഗില്‍ഫോര്‍ഡിലെ വൈദികന്‍ ജോര്‍ജ് പുത്തൂരും ഒക്കെ ആവേശത്തോടെ ഫണ്ട് ശേഖരണത്തില്‍ മുന്നില്‍ നിന്നപ്പോള്‍ ചെറുപ്പക്കാരുടെ നിര അല്‍പം നിറം മങ്ങിയ അവസ്ഥയില്‍ ആയിരുന്നു.

എന്നാല്‍ റീസും കിരണും ജോര്‍ജും ജോയലും അടക്കമുള്ള യുവ നിര ഞെട്ടിക്കും വിധത്തില്‍ ഫണ്ട് ശേഖരണം നടത്തിയാണ് അടുത്ത തലമുറയെ കുറിച്ച് കാര്യമായ ആശങ്ക ഒന്നും വേണ്ടെന്നു വെളിപ്പെടുത്തുന്നത്. ഇവര്‍ക്കെല്ലാം തുണയായും ആവേശമായും മാതൃകയായും മാതാപിതാക്കള്‍ ആണ് കൂടെ നിന്നതു എന്ന് തിരിച്ചറിയുമ്പോള്‍ മക്കള്‍ മലയാളി പാരമ്പര്യം ഏറ്റെടുക്കുന്നില്ലെങ്കില്‍ അതിന്റെ പഴി കേള്‍ക്കേണ്ടതും മാതാപിതാക്കള്‍ തന്നെയാണ് എന്ന കാര്യത്തിന് കൂടി അടിവരയിടുകയാണ് ഇത്തവണത്തെ സ്‌കൈ ഡൈവിങ് പ്രോജക്റ്റ്. ആരെങ്കിലും ഒരു സഹായം ആവശ്യപ്പെട്ടാല്‍ അതേറ്റെടുക്കാന്‍ ഉള്ള നെഞ്ചുറപ്പു ഞങ്ങള്‍ക്ക് ഉണ്ടെന്ന് ഇവര്‍ ഒന്നായി പറയുമ്പോള്‍ ഇവരെക്കുറിച്ചുള്ള പതം പറച്ചിലുകള്‍ മുതിര്‍ന്നവര്‍ക്ക് മതിയാക്കാം.

ബിജുവിനും മിനുവിനും അഭിമാനത്തോടെ പറയാം, 'ഇവനെന്റെ മകന്‍'
ഫണ്ട് ശേഖരണത്തില്‍ മുന്നില്‍ എത്തണം എന്ന ചിന്തയോടെയല്ല ന്യുപോര്‍ട്ടിലെ ബിജുവിന്റെയും മിനുവിന്റെയും പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയായ മകന്‍ റീസ് തോമസ് സ്‌കൈ ഡൈവിങ്ങിനായി പേര് നല്‍കുന്നത്. ഒരു നല്ല കാര്യം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. കൂടിയാല്‍ ആയിരം പൗണ്ട് വരെ ശേഖരിക്കാന്‍ കഴിഞ്ഞേക്കാം, അതായിരുന്നു തുടക്കത്തിലേ ചിന്ത.
ഫണ്ട് ശേഖരണത്തിന്റെ അവസാന വഴി വരെ റീസ് തോമസ് വാലറ്റക്കാരനും ആയിരുന്നു. എന്നാല്‍ പിതാവ് ബിജു പന്നിവേലി യുക്മയില്‍ ദേശീയ തലം വരെ പ്രവര്‍ത്തിച്ചത് വഴി നേടിയ സൗഹൃദങ്ങളും അമ്മ മിനു ക്നനായ വുമണ്‍സ് ഫോറത്തിന്റെ നിലവിലുള്ള ദേശീയ വൈസ് പ്രസിഡന്റ് എന്ന നേട്ടവും മകന് തുണയായി എന്ന് വേണം കരുതാന്‍.

അച്ഛനും അമ്മയെയും അറിയുന്നവരില്‍ പലരും ഒടുവില്‍ റീസിനെ സഹായിക്കാന്‍ എത്തി. കൂടെ അമേരിക്കയില്‍ ഉള്ള മാതാപിതാക്കളുടെ സഹോദരങ്ങളും മറ്റു ബന്ധുക്കളും കൂടെ സഹപാഠികളും ഒക്കെയായപ്പോള്‍ മിന്നല്‍ വേഗത്തില്‍ റീസ് സ്വന്തമാക്കിയത് 3282 പൗണ്ട്. ആകെയുള്ള 36 സ്‌കൈ ഡൈവര്‍മാരും ചേര്‍ന്ന് 42000 പൗണ്ട് കണ്ടെത്തിയപ്പോള്‍ തന്റെ പേര് അവര്‍ക്കിടയില്‍ മുന്നില്‍ എത്തിയത് കണ്ടു അന്തം വിടുകയാണ് റീസ് എന്ന പതിനാറുകാരന്‍.

പണം കണ്ടെത്താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ റീസ് വഴി കണ്ടെത്തിയതും സഹായകമായി. പൊതുവായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയായണ് റീസ് ആയുധമാക്കിയത്. കൂടെ തകര്‍പ്പന്‍ പോസ്റ്ററുകള്‍ നിര്‍മ്മിച്ച് അവയും പ്രചാരണ ഉപാധികളാക്കി. എല്ലാം ഓരോ വിധത്തില്‍ സഹായമായി മാറിയപ്പോള്‍ റീസ് യുകെയിലെ യുവതലമുറയെ കുറിച്ച് എന്നും അഭിമാനത്തോടെ പറയാന്‍ ഒരു പേര് കൂടി ആയി മാറുക ആയിരുന്നു.

എയര്‍ കേഡറ്റ് സര്‍ജന്റും ഡ്യൂക്ക് ഓഫ് എഡിന്‍ബറോ മെഡല്‍ ജേതാവുമായ റീസ് ഭാവിയില്‍ എയര്‍ ഫോഴ്സില്‍ എന്‍ജിനിയര്‍ ആകുന്നതിനു മുന്നൊരുക്കമായാണ് സ്‌കൈ ഡൈവിങ്ങില്‍ ആവേശത്തോടെ എത്തിയത്. താന്‍ മുഖനേ ഏതാനും സഹോദരങ്ങള്‍ക്ക് പഠന വഴികളില്‍ കൈത്താങ്ങാകാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് സ്‌കൈ ഡൈവേഴ്‌സ് സംഘത്തിലെ ബേബിയായ റീസ് പറഞ്ഞു വയ്ക്കുന്നതും.


കിരണും ജോര്‍ജും ജോയലും നോയലും ജീനും ഒക്കെ ആവേശമാകുമ്പോള്‍ തലമുറകളുടെ ബാറ്റണ്‍ കൈമാറ്റത്തില്‍ ആശങ്കയെന്തിന്?
സ്‌കൈ ഡൈവിങ് യുവ തലമുറയുടെ ആവേശം ആണെങ്കിലും അതിനായി അതേ ആവേശത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തുന്ന ഇവന്റുകളില്‍ പോലും പലപ്പോഴും പണം എത്താറില്ല. എന്നാല്‍ മലയാളി യുവത്വം ആകാശച്ചാട്ടത്തിന്റെ ആവേശം മാത്രമല്ല ഫണ്ട് ശേഖരണത്തിന്റെ ആവേശം കൂടി പങ്കിട്ടാണ് ശനിയാഴ്ച സോള്‍സ്ബറിയില്‍ എത്തിയത്.

തന്റെ വിഹിതം കുറഞ്ഞു പോകാതിരിക്കാന്‍ ബാത്തിലെ ഷൈനിന്റെയും പ്രസന്നയുടെയും മകന്‍ കിരണ്‍ ഒരു മുഴുവന്‍ ദിവസം പള്ളിയില്‍ പോയി കറി കച്ചവടം നടത്തിയാണ് 300 പൗണ്ട് കണ്ടെത്തിയത്. ഇതടക്കം 1201 പൗണ്ടണ് കിരണ്‍ കണ്ടെത്തിയത്. തന്നെക്കൊണ്ട് സാധിക്കാവുന്നതിന്റെ പരമാവധി ചെയ്യാന്‍ സാധിച്ചു എന്നാണ് കിരണ്‍ പറയുന്നത്. ഏറ്റവും വേഗത്തില്‍ ഫണ്ട് ശേഖരണം നടത്തിയ യുവ ഡൈവര്‍ എന്ന നേട്ടവും കിരണിനു ഒപ്പമാണ്. മറൈന്‍ എഞ്ചിജിനിയര്‍ മീറ്റോ ജോര്‍ജിന്റെയും ജെസി തോമസിന്റെയും മകന്‍ ജോര്‍ജ് മീറ്റോയും സ്വന്തമാക്കി 1031 പൗണ്ടിന്റെ ഫണ്ട് ശേഖരണം.

എയ്റോ സ്‌പേസില്‍ ഗവേഷകനാകാന്‍ കൊതിക്കുന്ന ഈ മിടുക്കന്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മനസ് കൂടി ഉണ്ടെങ്കിലേ ജീവിത വിജയം പൂര്‍ണമാകൂ എന്ന ചിന്താഗതിക്കാരന്‍ കൂടിയാണ്. ഇവര്‍ക്കൊപ്പം മാഞ്ചസ്റ്ററിലെ നോയല്‍ ഫിലിപ്പും സൗത്താംപ്ടണിലെ നോയല്‍ മനോജും ഗ്ലോസ്റ്ററിലെ ജീന്‍ മേക്കരയും ഒക്കെ ചേര്‍ന്ന യുവ നിരയുടെ ആവേശം അനേകായിരം പൗണ്ടുകളായി ഒഴുകി എത്തുമ്പോള്‍ ഒരൊറ്റ ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഇവരെക്കുറിച്ചാണോ യുകെ മലയാളികളുടെ വേവലാതിയും വ്യാകുലതകളും? ഇവരല്ലെങ്കില്‍ മറ്റാരാണ് നമ്മുടെ പിന്മുറക്കാരാകേണ്ടത്? ഇതില്‍പ്പരം ഒരു തനി മലയാളി തലമുറയെ പിന്നെങ്ങനെ നമുക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിയും?
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category