1 GBP = 93.00 INR                       

BREAKING NEWS

ലേലത്തിന് മുന്‍പ് താരങ്ങളെ കൈമാറാന്‍ ഫ്രാഞ്ചൈസികള്‍ക്ക് നവംബര്‍ 14 വരെ അവസരം; പൊതു ലേലത്തില്‍ ഉപയോഗിക്കാവുന്ന തുകയുടെ പരിധിയും വര്‍ധിപ്പിച്ചു; വന്‍ പരിഷ്‌കാരങ്ങളുമായി ഐപിഎല്‍ 13 ഓക്ഷന്‍ ഡിസംബറില്‍; താരലേലത്തിന് ഇത്തവണ വേദി കൊല്‍ക്കത്ത

Britishmalayali
kz´wteJI³

 

മുംബൈ: ഐപിഎല്‍ 13ാംസീസണിലേക്കുള്ള താരലേലത്തിന് കൊല്‍ക്കത്ത വേദിയായേക്കും. ഡിസംബര്‍ 19-നായിരിക്കും ഈ വര്‍ഷം ലേലം നടക്കുക. 13-ാം സീസണിനുള്ള 9പ്ലെയേഴ്സ് ഡ്രാഫ്റ്റ് (താരക്കൈമാറ്റ ജാലകം) നവംബര്‍ 14-ന് അടയ്ക്കും. കൈമാറ്റ ജാലകം അടയ്ക്കുന്നതുവരെ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ പരസ്പരം വാങ്ങാനും വില്‍ക്കാനുമുള്ള അവസരമാണ്.

2019-ല്‍ ഒരു ഫ്രാഞ്ചൈസിക്ക് ലേലത്തിനായി 82 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 2020-ലെ ഐ.പി.എല്ലിന് ഒരു ഫ്രാഞ്ചൈസിക്ക് 85 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൂന്നുകോടി രൂപയാണ് ഇത്തവണ അധികമായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഉപയോഗിക്കാതെ ബാക്കി വെച്ച തുകയുണ്ടെങ്കില്‍ അതും ഫ്രാഞ്ചൈസികള്‍ക്ക് ഇത്തവണ താരങ്ങളെ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.

കഴിഞ്ഞതവണത്തെ ബാക്കി പണം ഏറ്റവും കൂടുതല്‍ കൈവശമുള്ളത് രാജസ്ഥാന്‍ റോയല്‍സിനാണ്. 7.7 കോടി രൂപ. ഏറ്റവും കുറവുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ്. താരക്കൈമാറ്റ ജാലകത്തില്‍ ഇതുവരെ കൂടുതല്‍ വില്‍ക്കല്‍ -വാങ്ങല്‍ നടത്തിയിട്ടുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് മയങ്ക് മര്‍കണ്ഡെയെ വാങ്ങിയ ഡല്‍ഹി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടല്‍ ഷെര്‍ഫനെ റുതര്‍ഫോര്‍ഡിനെ കൈമാറി. കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍.അശ്വിനെ സ്വന്തമാക്കാനും ഡല്‍ഹി ശ്രമം നടത്തുന്നുണ്ട്. മുംബൈ ഇന്ത്യന്‍സാണ് നിലവില്‍ ഐപിഎല്‍ ജേതാക്കള്‍. കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ ഒരു റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category