1 GBP = 91.00 INR                       

BREAKING NEWS

രണ്ടു ഗോളിന് പിന്നിട്ട നിന്നശേഷം തിരിച്ചു വരവ്; റാമോസും കാസെമിറോയും വലകുലിക്കിയപ്പോള്‍ രക്ഷപ്പെട്ടത് വലിയ നാണക്കേടില്‍ നിന്ന്; ചാംപ്യന്‍സ് ലീഗില്‍ തപ്പിതടഞ്ഞ് സിദാന്റെ റയല്‍ മാഡ്രിഡ്

Britishmalayali
kz´wteJI³

ഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയലിന് നല്ലകാലം എത്തുന്നില്ല. ബല്‍ജിയത്തില്‍ നിന്നുള്ള ക്ലബ് ബ്രൂഗ റയല്‍ മഡ്രിഡിനെ 22 സമനിലയില്‍ പിടിച്ചു. തോല്‍ക്കുമെന്ന കളിയില്‍ നിന്ന് അത്ഭുതകരമായാണ് റയല്‍ തിരച്ചെത്തിയത്. ആദ്യ പകുതിയില്‍ ബ്രൂഗ സ്ട്രൈക്കര്‍ ഇമ്മാനുവല്‍ ബോണവെഞ്ച്വറിന്റെ ഇരട്ട ഗോളില്‍ (9', 39') 02നു പിന്നിലായ റയല്‍ രണ്ടാം പകുതിയിലാണു 2 ഗോളും തിരിച്ചടിച്ചത്. സെര്‍ജിയോ റാമോസ് (55'), കാസെമിറോ (85') എന്നിവരാണു സ്‌കോറര്‍മാര്‍.

84ാം മിനിറ്റില്‍ റയല്‍ മഡ്രിഡിന്റെ വിനിസ്യൂസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ബ്രൂഗ ക്യാപ്റ്റന്‍ റൂഡി വോര്‍മറിനു റഫറി ചുവപ്പുകാര്‍ഡ് നല്‍കി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പിഎസ്ജിയോടു റയല്‍ മഡ്രിഡ് 03നു തോല്‍വി വഴങ്ങിയിരുന്നു. ഇന്നലെ മറ്റൊരു മത്സരത്തില്‍, അറ്റലാന്റയ്ക്കെതിരെ ഷക്തര്‍ ഡോണെറ്റ്സ്‌ക് 21നു വിജയം കണ്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category