1 GBP = 91.20 INR                       

BREAKING NEWS

കൃഷി ശാസ്ത്രജ്ഞന്‍ ഡോ.കെ.വി.അഹമ്മദ് ബാവപ്പയുടെ അന്ത്യം 90ാം വയസില്‍; മരിച്ചത് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടര്‍; തേങ്ങ മനുഷ്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അഹമ്മദിന്റെ അന്ത്യം കേര ഗവേഷണത്തില്‍ നിരവധി സംഭാവനകള്‍ നല്‍കി

Britishmalayali
kz´wteJI³

കുമരനല്ലൂര്‍: കാര്‍ഷിക രംഗത്തെ ഗവേഷണത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പാലക്കാട് കപ്പൂര്‍ മാരായംകുന്നില്‍ കാരോത്ത് വില്ല ഡോ. കെ.വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് 9നു മാരായംകുന്ന് പള്ളിയില്‍. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടെ കണ്‍സല്‍റ്റന്റുമായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, ഫിജി, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു.

കര്‍ഷകന്‍ കൂടിയായ ബാവപ്പയുടെ മാരായംകുന്നിലെ 20 ഏക്കര്‍ കൃഷി കര്‍ഷകര്‍ക്കും ഗവേഷകര്‍ക്കുമുള്ള മാതൃക കൂടിയായിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തെ മികച്ച ഗവേഷണ സ്ഥാപനമായി വളര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെങ്ങ്, കവുങ്ങ് എന്നിവയുടെ അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചു.

തേങ്ങ മനുഷ്യന്‍ എന്ന അപരനാമത്തിലാണ് ഡോ.അഹമദ് ബാവപ്പ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടത്. കേര ഗവേഷണത്തില്‍ നിരവധി സംഭാവനകള്‍ നല്‍കി. ലോക ബാങ്ക്, യുനെസ്‌കോ തുടങ്ങിയ രാജ്യാന്തര സംഘടനകളുമായി ബന്ധപ്പെട്ട് കാര്‍ഷിക വിപണനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകമേഖലയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രത്തില്‍ ഗവേഷകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

കപ്പൂര്‍ ദാറുല്‍ ഉലൂം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: ജമാലുദ്ദീന്‍ (ദുബൈ), ഫാത്തിമത്ത് സുഹറ, സൈദ് അഹമ്മദ് (ബിസിനസ് എടപ്പാള്‍), ഷംസുദ്ദീന്‍ (ഒമാന്‍), സാലിഹ് (ദുബൈ), സുബൈദ (സിങ്കപ്പൂര്‍). മരുമക്കള്‍: സാജിത ബാനു, ജമീല, ഡോ. അഹമ്മദ് ബഷീര്‍, ഫസീല, ഷമീം, താഹിര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category