1 GBP = 97.00 INR                       

BREAKING NEWS

മദാമ്മമാരെ പോലെ മുടി കെട്ടിയൊതുക്കി സുന്ദരമായി ചിരിച്ച് തകര്‍ത്ത് വാരിയൊരു പ്രസംഗം; പ്രീതി പട്ടേല്‍ ഇന്നലെ ടോറി കോണ്‍ഫറന്‍സില്‍ താരമായത് ഇങ്ങനെ; ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്ന സൂചന നല്‍കി കുടിയേറ്റ നിയമം പ്രഖ്യാപിച്ചപ്പോള്‍

Britishmalayali
kz´wteJI³

മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ടോറി പാര്‍ട്ടി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹോം സെക്രട്ടറി പ്രീതി പട്ടേല്‍  എത്തി ഏവരുടെയും മനം കവര്‍ന്നു. മദാമ്മമാരെ പോലെ മുടി കെട്ടിയൊതുക്കി സുന്ദരമായി ചിരിച്ച് തകര്‍ത്ത് വാരിയൊരു പ്രസംഗമാണ് പ്രീതി ഇവിടെ നടത്തിയാണ് അവര്‍ ഇന്നലെ ടോറി കോണ്‍ഫറന്‍സില്‍ താരമായത് . ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്ന സൂചന നല്‍കിക്കൊണ്ടാണ് അവര്‍ കുടിയേറ്റ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രക്സിറ്റ് സംഭവിച്ചതിന് ശേഷം ബ്രിട്ടന്റെ നിയമങ്ങളുടെ നിയന്ത്രണം യൂറോപ്യന്‍ യൂണിയനില്‍ നിന്നും തിരിച്ച് പിടിക്കുന്നതിന് ടോറികള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നാണ് പ്രീതി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ നിയന്ത്രണം പൂര്‍ണമായും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പക്കലായിരിക്കുമെന്നും പ്രീതി ഉറപ്പേകുന്നു. ഇതിന്റെ ഭാഗമായി  ഫ്രീഡം ഓഫ് മൂവ്മെന്റ് തീര്‍ത്തും അവസാനിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. ബ്രക്സിറ്റിന് ശേഷം ഓസ്ട്രേലിയന്‍ ശൈലിയിലുള്ള ഒരു പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റമായിരിക്കും ബ്രിട്ടനില്‍ നടപ്പിലാക്കുകയെന്ന സൂചനയാണ് പ്രീതി നല്‍കിയിരിക്കുന്നത്.

കൂടാതെ രാജ്യത്തു പെരുകി വരുന്ന കൊലപാതകങ്ങള്‍ക്കും മറ്റു തരത്തിലുളള ആക്രമണങ്ങള്‍ക്കും അറുതി വരുത്തുന്നതിനായി പുതിയ ക്രമസമാധാന നിയമം നടപ്പിലാക്കുമെന്നും അതിനായി ടേസര്‍ സ്റ്റണ്‍ ഗണ്‍ സഹിതമുള്ള കൂടുതല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനായി 10 മില്യണ്‍ പൗണ്ട് വകയിരുത്തുന്നതിനുള്ള പദ്ധതിയും പ്രീതി പ്രഖ്യാപിച്ചിട്ടുണ്ട്. 20,000ത്തില്‍ കൂടുതല്‍ പോലീസ് ഓഫീസര്‍മാരെ കൂടുതലായി നിയമിക്കാനുള്ള നീക്കവും ഹോം സെക്രട്ടറി ഇന്നലത്തെ പ്രസംഗത്തില്‍ എടുത്തു കാട്ടിയിരുന്നു. കൗണ്ടി ലൈന്‍സ് ഡ്രഗ് ഗാംഗുകള്‍ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്നുകള്‍ കടത്തുന്നതിന് അറുതി വരുത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രീതി ഉറപ്പേകുന്നു.

ഓസ്ട്രേലിയന്‍ ശൈലിയിലുള്ള ഇമിഗ്രേഷന്‍ സിസ്റ്റം പൂര്‍ണമായും ബ്രിട്ടന്റെ താല്‍പര്യത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നാണ് ഹോം സെക്രട്ടറി പറയുന്നത്. എന്നാല്‍ അതേ സമയം ലോകമാകമാനമുള്ള ഏറ്റവും കഴിവുറ്റവരെയും മിടുക്കുള്ളവരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായ ഇമിഗ്രേഷന്‍ സിസ്റ്റവുമായിരിക്കും ഇതെന്നും ഹോം സെക്രട്ടറി പറയുന്നു. കുടിയേറ്റക്കാരുടെ മകളായ തനിക്ക് ഹോം സെക്രട്ടറിയാകാനും ഈ പാര്‍ട്ടി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കാനും സാധിച്ചത് ഇവിടെ ജനങ്ങളുടെ ഇഷ്ടത്തിന് മുന്‍ഗണന നല്‍കുന്ന ഗവണ്‍മെന്റുകളുണ്ടായിരുന്നത് കൊണ്ടാണെന്ന് പ്രീതി വികാരഭരിതയായി എടുത്തു കാട്ടിയിരുന്നു.

തന്റെ 38-ാം വയസില്‍ 2010ല്‍ പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രീതി നാലു വര്‍ഷത്തിനു ശേഷം മിനിസ്റ്റീരിയല്‍ റാങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹോം സെക്രട്ടറിയായിത്തീരുകയും ചെയ്തു. എന്നാല്‍ ഇന്നലത്തെ പ്രീതിയുടെ നെടുങ്കന്‍ പ്രഖ്യാനപങ്ങളെ തുറന്ന് വിമര്‍ശിച്ചാണ് ഷാഡോ ഹോം സെക്രട്ടറി ഡയാനെ അബോട്ട് രംഗത്തെത്തിയിരിക്കുന്നത്. പോലീസിനുള്ള ഫണ്ട് വന്‍ തോതില്‍ വെട്ടിക്കുറച്ചത് ടോറികളാണെന്നും അതിനെ തുടര്‍ന്നാണ് രാജ്യമാകമാനം ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതെന്നും അബോട്ട് എടുത്തു കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category