1 GBP = 90.00 INR                       

BREAKING NEWS

ബ്രക്‌സിറ്റിന് ഒരുമാസം പോലും ബാക്കിയില്ലാതി രിക്കെ വീട് വിലക്ക് എന്ത് സംഭവിക്കും? ഉടന്‍ വീട് വിറ്റൊഴിയുന്നതാണോ അതോ നല്ല കാലം കാത്തിരിക്കുന്നതാണോ ഉചിതം?

Britishmalayali
kz´wteJI³

ബ്രക്സിറ്റ് റഫറണ്ടം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതിന് ശേഷം യുകെയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കടുത്ത അസ്ഥിരതയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അതായത് ചിലയിടങ്ങളില്‍ വീട് വിലകള്‍ ഏറ്റവും താഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ മറ്റിടങ്ങളില്‍ അത് കുതിച്ചുയരുകയും ചെയ്യുന്നുണ്ട്. നിലവില്‍ ബ്രക്സിറ്റിന് ഒരു മാസം പോലും അവശേഷിക്കാത്ത ഈ അവസ്ഥയില്‍ രാജ്യത്തെ വീട് വിലയ്ക്ക് എന്ത് സംഭവിക്കും? എന്ന നിര്‍ണായകമായ ചോദ്യം ശക്തമാകുന്നുണ്ട്. ഇതിനാല്‍ ഉടന്‍ വീട് വിറ്റൊഴിയുന്നതാണോ അതോ നല്ല കാലം കാത്തിരിക്കുന്നതാണോ ഉചിതം? എന്ന് നിരവധി പേര്‍ ആശങ്കയോടെ തിരക്കുന്നുമുണ്ട്. വീട് വിലയും ബ്രക്സിറ്റും വിലയിരുത്തുമ്പോള്‍ തെളിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വീട് വിലയില്‍ വെറും 0.2 ശതമാനം വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇന്നലെ നാഷന്‍ വൈഡ് പുറത്ത് വിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. രാജ്യത്ത് തുടര്‍ച്ചയായി പത്ത് മാസങ്ങളായി വാര്‍ഷിക വീട് വിലകള്‍ ഇത്തരത്തില്‍ ഒരു ശതമാനത്തിന് താഴെ നിലകൊള്ളുന്നതെന്നതും നിര്‍ണായകമാണ്. ബ്രക്സിറ്റിന് വെറും ഒരു മാസം മാത്രം അവശേഷിക്കവേ ഒക്ടോബറിലെ വരും ദിനങ്ങളില്‍ വീട് വിലകളില്‍ ഇനിയും ഇടിവുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. യൂറോപ്യന്‍ യൂണിയനുമായി ഒരു ഡീല്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഹൗസിംഗ് മാര്‍ക്കറ്റില്‍ ആശ്വാസത്തിന് വക നല്‍കുകയും വിലകളില്‍ ഉയര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മറിച്ചായിരിക്കും ഫലം. രാജ്യമാകമാനമുള്ള ചില എസ്റ്റേറ്റ് ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തി ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണ്ടെത്തിയ ചില ഹൗസിംഗ് മാര്‍ക്കറ്റ് പ്രവണതകളാണ് ഇവിടെ കൊടുക്കുന്നത്.

ഏറ്റവും കൂടുല്‍ വിലക്കയറ്റമുണ്ടായ ഇടങ്ങള്‍
നോര്‍ത്ത് ഡേവനില്‍ ശരാശരി വീട് വില 251,720 പൗണ്ടാണ്. അയാത് ശരാശരി വര്‍ധനവ് 14.84ശതമാനമണ്.കാംഡെനില്‍ 917,594 പൗണ്ടാണ് ശരാശരി വീട് വില. ഇവിടെ വാര്‍ഷിക വര്‍ധനവ് 9.54 ശതമാനമാണുണ്ടായിരിക്കുന്നത്. വെസ്റ്റ് ഡേവനില്‍  259,831 പൗണ്ടാണ് ശരാശരി വീട് വില. ഇവിടെ 8.77 ശതമാമാണ് വാര്‍ഷിക വര്‍ധനവുണ്ടായിരിക്കുന്നത്. ഫോറസ്റ്റ് ഹീത്തില്‍ ശരാശരി വീട് വില 225,924 പൗണ്ടാണ്. ഇവിടെ വാര്‍ഷി വില വര്‍ധനവുണ്ടായിരിക്കുന്നത് 8.77 ശതമാനമാണ്.

ഏറ്റവും കൂടുല്‍ വിലയിടിവുണ്ടായ ഇടങ്ങള്‍
ഇംഗ്ലണ്ടില്‍ ന്യൂഹാമില്‍ ശരാശരി വീട് വില 333, 125 പൗണ്ടാണ്. ഇവിടെ 9.56 ശതമാനമാണ് വീട് വിലയിടിഞ്ഞിരിക്കുന്നത്. സിറ്റി ഓഫ് ലണ്ടനിലെ ശരാശരി വീട് വില 743,181 പൗണ്ടാണ്. ഇവിടെ 8.21 ശതമാനമാണ് വീട് വിലയിടിഞ്ഞത്. ബ്രെന്റില്‍ 7.84 ശതമാനമാണ് വിലയിടിവ്. ഇവിടെ ശരാശരി വീട് വില 465.422 പൗണ്ടാണ്. ഡേവന്‍ട്രൈയില്‍ ശരാശരി വില 258,953 പൗണ്ടാണ്. ഇവിടെ വിലിയിടിവ് 7.62 ശതമാനമാണ്.

ചൂടന്‍ വിലയുള്ള ഇടങ്ങള്‍
ബ്രക്സിറ്റ് തീര്‍ത്ത  അനിശ്ചിതത്വത്തെ തുടര്‍ന്ന് രാജ്യമാകമാനമുള്ള വീട് വിപണിയില്‍ വിലയിടിവുണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കിലും ചില പ്രത്യേക ഇടങ്ങളില്‍ അത്ഭുതകരമായ തോതില്‍ വീട് വില കുതിച്ചുയര്‍ന്നിട്ടുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് ലേയ്ക്ക് ഡിസ്ട്രിക്ടിലെ ഗ്രാസമെറെ ഇവിടെ  ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ വീട് വിലയില്‍ 8.1 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഗ്രാസമെറെയിലെ ഒരു ചെറിയ കോട്ടേജിനെ സംബന്ധിച്ച് 1799ല്‍ വില്യം വേര്‍ഡ്സ് വര്‍ത്ത് സ്തുതിച്ച് എഴുതിയിരുന്നു.

ബ്രക്സിറ്റ് അനിശ്ചിതത്വം കാരണം വീട് വാങ്ങുന്നത് മാറ്റി വച്ചവരേറെ
ബ്രക്സിറ്റ് തീര്‍ത്ത അനിശ്ചിതത്വം കാരണം തങ്ങള്‍ വീട് വാങ്ങുന്നത് മാറ്റി വച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തി മൂന്ന് മില്യണോളം ബ്രിട്ടീഷുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ ആഴ്ച റോയല്‍ ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രക്സിറ്റ് അനിശ്ചിതത്വം ഹൗസിംഗ് മാര്‍ക്കറ്റിനെ കടുത്ത തോതില്‍ ബാധിച്ചിരിക്കുന്നുവെന്നാണ് ബാങ്കിന്റെ റെസിഡന്‍ഷ്യല്‍ സെയില്‍സ് ഹെഡായ ആന്‍ഡ്ര്യൂ ഹോംസ് വെളിപ്പെടുത്തുന്നത്. വില്‍പന കുറഞ്ഞിരിക്കുന്നുവെന്നും അപൂര്‍മായി വീട് വാങ്ങുന്നവര്‍ തന്നെ വളരെ ജാഗ്രത പുലര്‍ത്തുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒക്ടോബറില്‍ ഈ അനിശ്ചിതത്വം മൂര്‍ധന്യത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു. വീട് വില്‍ക്കുന്നതില്‍ നിന്നും ഈ അവസരത്തില്‍ പിന്‍മാറിയവരേറെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

വീടിന് ഇപ്പോഴും ആവശ്യക്കാരേറെ
ബ്രക്സിറ്റ് അനിശ്ചിതത്വത്തില്‍ വീട് വിനിമയം വേണ്ടെന്ന് വയ്ക്കുന്നവരേറെയുണ്ടെങ്കിലും ഇന്നും ചിലയിടങ്ങളില്‍ വീട് വാങ്ങാനും വില്‍ക്കാനും ഏറെ പേര്‍ രംഗത്തെത്തുന്നുണ്ട്. തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് വീട് വാങ്ങാനോ വില്‍ക്കാനോ തയ്യാറാകുന്നുവര്‍ ഇപ്പോഴുമുണ്ട്. അതായത് തൊഴില്‍ ഇടങ്ങള്‍ മാറുമ്പോള്‍ അതിനടുത്തുളള വീട് വാങ്ങുന്നവരുണ്ട്. കൂടാതെ കുട്ടികളുടെ സ്‌കൂള്‍ മാറുമ്പോള്‍ സൗകര്യത്തിനായി അതിനടുത്തുളള വീട് വാങ്ങാന്‍ തയ്യാറാകുന്നവരുമുണ്ട്. ഇത്തരക്കാര്‍ വീട് വില കുറയാനോ കൂടാനോ കാത്തിരിക്കാതെ വീട് വാങ്ങാന്‍ ഇപ്പോഴും തയ്യാറാകുന്നുണ്ടെന്ന് വിവിധ ഏജന്റുമാര്‍ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category