1 GBP = 90.00 INR                       

BREAKING NEWS

കൊല്ലപ്പട്ടത് ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന മലയാളി ശാസ്ത്രജ്ഞന്‍; കട്ടിലില്‍ മരിച്ചു കിടന്ന സുരേഷിന്റെ തലയിലുള്ളത് മാരകമായ മുറിവ്; ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാകും കൊലയ്ക്ക് കാരണമെന്നും വിലയിരുത്തല്‍; കൊലയാളിയെ സിസിടിവില്‍ നിന്ന് തിരിച്ചറിഞ്ഞതായും സൂചന; ഹൈദരാബാദിലെ ഫ്ളാറ്റിലെ സുരേഷിന്റെ മരണവാര്‍ത്ത കെട്ട് ഞെട്ടി ശാസ്ത്ര ലോകം

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പുറത്തു വരുന്നത്.

ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റക്കാണ് താമസം. ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പൊലീസില്‍ വിവരമറിയിച്ചു. അവര്‍ വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുരേഷിന്റെ ഫോണ്‍ കാണാതിയിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകില്ലെന്നും വ്യക്തിപരമായ കാരണങ്ങളാകും കൊലയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച അഞ്ചരയോടെ മഴയത്ത് നനഞ്ഞ് കുതിര്‍ന്ന് ഇരുചക്രവാഹനത്തിലാണ് സുരേഷ് താമസ സ്ഥലത്ത് എത്തിയത്. ചൊവ്വാഴ്ച രാവിലെ അപ്പോര്‍ട്മെന്റിന്റെ കതക് പുറത്ത് നിന്ന് പൂട്ടിയത് കണ്ടവരുമുണ്ട്. വാട്സാപ്പിലും ഫോണിലും സുരേഷിനെ കിട്ടാതെ വന്നതോടെയാണ് കുടുംബാഗങ്ങള്‍ ആശങ്കയിലായത്. ഇതോടെ ഹൈദരാബാദിലുള്ള ബന്ധുക്കളെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് മരണം തിരിച്ചറിയുന്നതും.

ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഓഫീസില്‍ കാര്യങ്ങള്‍ തിരക്കി. ജോലിക്ക് സുരേഷ് എത്തിയില്ലെന്ന് അറിഞ്ഞതോടെ ഭാര്യയും മറ്റും ആശങ്കയിലായി. ഇതോടെയാണ് ബന്ധുക്കള്‍ വീട്ടിലെത്തിയത്. പൂട്ടിയിട്ട റൂം തുറന്ന് അകത്ത് കയറിയപ്പോള്‍ മരിച്ച് കിടക്കുന്ന സുരേഷിനെയാണ് കണ്ടത്. തലയില്‍ മൂന്ന് മുറിവുകളുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകമാണ് ഉണ്ടായതെന്ന സംശയത്തില്‍ പൊലീസ് എത്തിക്കഴിഞ്ഞു.

തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇരുമ്പ് ദണ്ഡ് പോലുള്ള വസ്തുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നും പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയാണ് ഭാര്യ. ഇന്ദിര ചെന്നൈയിലാണ് താമസം. സ്ഥലമാറ്റത്തെ തുടര്‍ന്നായിരുന്നു ഇന്ദിര ചെന്നൈയിലേക്ക് മാറിയത്. രാവിലെ മുതല്‍ സുരേഷിനെ ഫോണില്‍ കിട്ടാതെ വന്നതോടെ ഇന്ദിര സഹപ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു. അവരും സുരേഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും പ്രതിയേപ്പറ്റി സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലുണ്ട്. 2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകന്‍ യു.എസിലും മകള്‍ ഡല്‍ഹിയിലുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category