1 GBP = 97.70 INR                       

BREAKING NEWS

ശനിയാഴ്ച മുഖം കറുപ്പിച്ച മാനം നാലു നാള്‍ കഴിഞ്ഞപ്പോള്‍ പുഞ്ചി രിച്ചെത്തി; നാലു പേരുടെ ആവേശത്തിന് ആകാശം കൈത്തൊ ട്ടിലായി; കലാഭവന്‍ ദിലീപും ഫാ. ജോര്‍ജ്ജ് പുത്തൂരും രെഞ്ചു റെജിയും ജോയല്‍ മനോജും പറന്നിറങ്ങിയത് കേംബ്രിഡ്ജിന്റെ മാനത്തു നിന്നും; പത്തുപേര്‍ പറക്കാന്‍ ഒരുങ്ങുന്നത് ശനിയാഴ്ച

Britishmalayali
പ്രത്യേക ലേഖകന്‍

കേംബ്രിഡ്ജ്: കഴിഞ്ഞ ശനിയാഴ്ച ആകാശത്തുമ്പികളാകാന്‍ കാത്തുനിന്നവരാണ് 34 യുകെ മലയാളികള്‍. അവരോടൊപ്പം ചേരാന്‍ രണ്ടുപേര്‍ കേരളത്തില്‍ നിന്നും എത്തി. എന്നാല്‍ സകല പ്രതീക്ഷകളും തെറ്റിച്ച് ആഴ്ച അവസാനത്തില്‍ മാനം ഇരുണ്ടു തുടങ്ങി. ഒടുവില്‍ വെള്ളിയാഴ്ച വൈകിട്ടു തന്നെ സോള്‍സ്ബറി ആര്‍മി അധികൃതര്‍ എയര്‍ ഫീല്‍ഡ് തുറക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.

ജീവന്‍ വച്ചുള്ള സാഹസികത ആയതിനാല്‍ ചെറിയൊരു വെല്ലുവിളി പോലും ഏറ്റെടുക്കാന്‍ സാധിക്കില്ല എന്നുറപ്പായിരിക്കെ താല്‍ക്കാലികമായി നിരാശയുടെ പാരച്യൂട്ടില്‍ ലെവേരെജ് കമ്മ്യൂണിറ്റി ഹാളില്‍ ഒത്തുകൂടി പാട്ടും കഥകളും അനുഭവങ്ങളും ഒക്കെ പങ്കിട്ടാണ് ആകാശ തുമ്പികള്‍ വീട്ടിലേക്കു മടങ്ങിയത്. അന്നുതന്നെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അധികൃതര്‍ ഒരുകാര്യം ഉറപ്പു നല്‍കിയിരുന്നു, എല്ലാവര്‍ക്കും ഒന്നിച്ചു ആകാശച്ചാട്ടം നടത്താന്‍ ഇനി സാധിക്കില്ലെങ്കിലും രാജ്യത്തിന്റെ പല എയര്‍ഫീല്‍ഡില്‍ നിന്നായി എല്ലാവരെയും സ്‌കൈ ഡൈവിങ് നടത്താന്‍ സാധിക്കും എന്ന ഉറപ്പ്.

ആ ഉറപ്പില്‍ ഇന്നലെ കേംബ്രിഡ്ജിലെ ബൈസെറ്റര്‍ എയര്‍ ഫീല്‍ഡില്‍ പറന്നിറങ്ങിയത് നാലുപേരാണ്. മുഴുവന്‍ പേരും ആവേശത്തോടെ ചാടാന്‍ ഏതു ദിവസവും തയ്യാറായി നിന്നതാണെങ്കിലും ചാരിറ്റി പ്രവര്‍ത്തകരുടെ ആവേശം മനസിലാക്കി കേരളത്തില്‍ നിന്നും ഓണാഘോഷ പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ കൊമേഡിയന്‍ താരം കലാഭവന്‍ ദിലീപ് സ്‌കൈ ഡൈവിങ്ങിനു വേണ്ടി മാത്രമാണ് സഹതാരങ്ങള്‍ മടങ്ങിയിട്ടും യുകെയില്‍ തങ്ങിയത്.

അതിനാല്‍ ഏറ്റവും അടുത്തുള്ള സ്ലോട്ട് തന്നെ അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കുക ആയിരുന്നെന്നു സ്‌കൈ ഡൈവിങ് കോ ഓഡിനേറ്റര്‍ ജഗദീഷ് നായര്‍ അറിയിച്ചു. കലാഭവന്‍ ദിലീപിനൊപ്പം രണ്ടാം വര്‍ഷവും സ്‌കൈ ഡൈവിങ്ങിനു എത്തിയ കെന്റിലെ വൈദികന്‍ ജോര്‍ജ് പുത്തൂരാന്‍, സൗത്താംപ്ടണിലെ മലയാളി നഴ്സ് രെഞ്ചു കോശി, സൗത്താംപ്ടണിലെ വിദ്യാര്‍ത്ഥിയായ ജോയല്‍ മനോജ് എന്നിവരാണ് ഇന്നലെ ഡൈവ് പൂര്‍ത്തിയാക്കിയത്.

രാവിലെ അല്‍പം മങ്ങിയ കാലാവസ്ഥ ആയിരുന്നെങ്കിലും പത്തുമണിയോടെ കത്തി തെളിഞ്ഞ സൂര്യനെ സാക്ഷിയാക്കി അതിമനോഹരമായ ഡൈവ് ആണ് നാലുപേരും സാധിച്ചെടുത്തത്. കനത്ത അനിശ്ചിതത്വത്തില്‍ കഴിഞ്ഞ നാല് നാളുകള്‍ക്കു ശേഷം സ്‌കൈ ഡൈവിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ഈശ്വരന് നന്ദി പറയുകയാണ് എന്നായിരുന്നു കലാഭവന്‍ ദിലീപിന്റെ ആദ്യ പ്രതികരണം. കാരണം ഡൈവിങ് പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങുക എന്നത് അദ്ദേഹത്തിന് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യവും ആയിരുന്നു. ഡൈവിങ്ങിനായി ഏറ്റവും ശാരീരിക പ്രയാസം അനുഭവിച്ച കൂട്ടത്തിലാണ് ദിലീപ്. നൂറു കിലോയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന ശരീര ഭാരം 91 കിലോയില്‍ എത്തിച്ചാണ് അദ്ദേഹം ഡൈവ് സാധിച്ചെടുത്തത്.
സ്‌കൈ ഡൈവിങ്ങിനു അനുവദനീയ ഭാരപരിധി 90 കിലോയായതിനാല്‍ ആ തൂക്കത്തില്‍ എത്തിക്കാനായി ആഴ്ചകളോളം പ്രോട്ടീന്‍ മാത്രമുള്ള കിറ്റോ ഡയറ്റിങ് നടത്തിയാണ് ദിലീപ് യുകെയില്‍ എത്തിയത്. കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് മാത്രം നോക്കി ഭക്ഷണം കഴിച്ചിരുന്ന നാളുകള്‍ ഇപ്പോള്‍ തിരിഞ്ഞു നൊക്കുമോള്‍ ദിലീപിന് തന്നെ അത്ഭുതമാണ്.
കാരണം ഭക്ഷണത്തെ ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന ഒരാള്‍ക്ക് മുന്നില്‍ ധാരാളം വിഭവ സമൃദമായ ഭക്ഷണങ്ങള്‍ മുന്നില്‍ എത്തിയ നാളുകളാണ് അദ്ദേഹത്തിന്റെ യുകെ പര്യടന ദിവസങ്ങള്‍. എന്നാല്‍ സകല പ്രലോഭനത്തെയും അതിജീവിച്ചു ഡൈവ് നടക്കുന്ന ദിവസം വരെ കീറ്റോ ഡയറ്റില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അല്‍പ ഭാരക്കൂടുതലിന്റെ പേരില്‍ ചാട്ടം സാധിക്കില്ല എന്ന സാഹചര്യം ഇതുവരെ ചെയ്ത മുഴുവന്‍ പ്രയത്‌നവും വെള്ളത്തിലാക്കും എന്നതിനാലാണ് ദിലീപ് കടുത്ത ഭക്ഷണ നിയന്ത്രണം സ്വയം ഏറ്റെടുത്തത്.
ചോറും മറ്റു കേരളീയ തനതു ഭക്ഷണവും ഒക്കെ വേണ്ടെന്നു വച്ച് ഇത് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത നൂറു വിദ്യാര്‍ത്ഥികളുടെ ഭാവിക്കു വേണ്ടി ഇത്തരം സഹനം ഏറ്റെടുക്കാന്‍ കഴിഞ്ഞത് ജന്മ പുണ്യമായാണ് താന്‍ കരുതുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ മനസിന് ധൈര്യം കിട്ടിയത് ഇപ്പോള്‍ അവിശ്വസനീയം ആയി തോന്നുക ആണെന്നും ദിലീപ് സൂചിപ്പിച്ചു. അല്‍പം പേടിയോടെയാണ് ഡൈവിങ് കേന്ദ്രത്തില്‍ എത്തിയതെന്ന് ദിലീപ് പറയുമ്പോള്‍ അതില്‍ മനുഷ്യ സഹജമായ വികാര വിചാരങ്ങള്‍ തന്നെയാണ് നിഴലിക്കുന്നത്.

ഏറ്റവും സാഹസിക ഇവന്റ് എന്ന് കരുതപ്പെടുന്ന സ്‌കൈ ഡൈവിങ് തീര്‍ത്തും അപകട രഹിതമായ ഒന്നല്ല എന്നത് തന്നെ ഓരോ ഡൈവരുടെയും മനസ് പിടിച്ചുലയ്ക്കാന്‍ കാരണമാണ്. പക്ഷെ ഇത്തരം വെല്ലുവിളികള്‍ കൂടി ഏറ്റെടുക്കാന്‍ ഉള്ളതാണ് ജീവിതമെന്നും ഇതിലൂടെ മാനസികമായും ശാരീരികമായും ലഭിക്കുന്ന ഊര്‍ജ്ജം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇന്നലെ ഡൈവ് ചെയ്ത ഫാ: ജോര്‍ജ് പുത്തൂരാന്‍, രെഞ്ചു കോശി, ജോയല്‍ മനോജ് എന്നിവര്‍ കൂട്ടിച്ചേര്‍ക്കുന്നതും.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ജോയിന്റ് ട്രഷററും പ്രോഗ്രാം കണ്‍വീനറുമായ അഫ്‌സല്‍ അലി ആകാശചാട്ടക്കാര്‍ക്ക് പിന്തുണയുമായി കൂടെയെത്തിയിരുന്നു. കൂടെ ഹണ്ടിങ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജും കുടുംബവും എല്ലാ സഹായങ്ങളുമായി എത്തിയിരുന്നു. രാവിലെ തന്നെ എല്ലാവരും എത്തിച്ചേര്‍ന്നുവെങ്കിലും ഉച്ചതിരിഞ്ഞാണ് ചാട്ടം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്.
മാറിയ കാലാവസ്ഥാ സാഹചര്യത്തില്‍ ഈയാഴ്ച ഒട്ടു മിക്ക എയര്‍ഫീല്‍ഡുകളും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കാരണം പൂര്‍ണമായും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നതും യുകെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഏജന്‍സികളുടെയും കര്‍ശന നിയന്ത്രണത്തിലും നടക്കുന്ന പരിപാടിയാണിത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുള്ള സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യുകെയിലെ സിവില്‍ എയര്‍ഫീല്‍ഡ്കളുടെ സുരക്ഷാചുമതലകള്‍ വഹിക്കുന്നത്. ശക്തമായ കാറ്റും മഞ്ഞുമാണ് ആകാശചാട്ടത്തിന് പ്രധാനമായും പ്രതികൂലമായ ഘടകങ്ങള്‍. ഇതേ സ്ഥലത്തവെച്ച് തന്നെ അടുത്ത പത്ത് പേരുടെ ആകാശചാട്ടം ഈ മാസം അഞ്ചിന് ശനിയാഴ്ച നടക്കുന്നതാണ്. ബാക്കിയുള്ളവരുടെ സാഹസികയജ്ഞവും ഉടന്‍ തന്നെ പൂര്‍ത്തിയാക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ജഗദീശ് നായര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category