1 GBP = 91.00 INR                       

BREAKING NEWS

2011 ജൂണ്‍ ഒന്നിനും 2012 ഫെബ്രുവരി 15നും ഇടയില്‍ നിങ്ങള്‍ യുകെയി ല്‍ ഉണ്ടായിരുന്ന ഐഫോണ്‍ ഉടമയാണോ? എങ്കില്‍ 750 പൗണ്ട് ലഭിക്കും.. ഐഫോണ്‍ വിവരങ്ങള്‍ ചോര്‍ ത്തിയതിന് 350 കോടി പൗണ്ട് നഷ്ടപരിഹാരം വിധിച്ച് അപ്പീല്‍ കോടതി

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ഐഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളില്‍ നിന്നും 350 കോടി പൗണ്ട് നഷ്ടപരിഹാരം ലഭിക്കുന്ന വിധത്തിലുള്ള  അപ്പീല്‍ കോടതി വിധി പുറത്ത് വന്നു. ഐഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരിലാണ് എല്ലാ ഉടമകള്‍ക്കുമായി ഈ വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ പോകുന്നത്. ഇത് പ്രകാരം 2011 ജൂണ്‍ ഒന്നിനും 2012 ഫെബ്രുവരി 15നും ഇടയില്‍ നിങ്ങള്‍ യുകെയില്‍ ഉണ്ടായിരുന്ന  ഐഫോണ്‍ ഉടമയാണെങ്കില്‍ ഈ തുകയില്‍ നിന്നൊരു പങ്ക് നിങ്ങള്‍ക്കും ലഭിക്കും. ഇത് പ്രകാരം 4.4 മില്യണ്‍ ഐഫോണ്‍ യൂസര്‍മാര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാന്‍ വഴിയൊരുങ്ങുന്നത്.

ഐഫോണ്‍ യൂസര്‍മാരില്‍ നിന്നും സെന്‍സിറ്റീവായ വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയെന്നാരോപിച്ച് മാസ് ലീഗല്‍ ആക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഗൂഗിളിനോട് ഇതിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അര്‍ഹരായ ഓരോ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും 750 പൗണ്ടായിരിക്കും നഷ്ടപരിഹാരം ലഭിക്കുന്നത്. യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിളിന് മേല്‍ ഇത് സംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കണ്‍സ്യൂമര്‍ ചാമ്പ്യനായ റിച്ചാര്‍ഡ് ലോയ്ഡിന് ബുധനാഴ്ചത്തെ നിര്‍ണായക വിധിയിലൂടെ മുതിര്‍ന്ന ജഡ്ജുമാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്.

ഇത് സംബന്ധിച്ച് നേരത്തെ ഗൂഗിളിന് അനുകൂലമായുണ്ടായ വിധിയെ മറി കടന്നാണ് അപ്പീല്‍ കോടതി വിധിയുണ്ടായിരിക്കുന്നത്. ആരും നിയമത്തിന് അതീതരല്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഗൂഗിളിനും മറ്റ് ടെക് ഭീമന്‍മാര്‍ക്കും ഇന്നലത്തെ നിര്‍ണായകമായ വിധിയോടെയുണ്ടായിരിക്കുന്നതെന്നാണ് റിച്ചാര്‍ഡ് ലോയ്ഡ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഗൂഗിള്‍ ബ്രിട്ടനിലെ ഐഫോണ്‍ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗിച്ചിരിക്കുന്നുവെന്നും അതിനെ തുടര്‍ന്ന് ഒരു പറ്റം ഐഫോണ്‍ ഉപയോക്താക്കള്‍ ഒരുമിച്ച് നീതി തേടിയതിന്റെ വിജയമാണിതെന്നും ലോയ്ഡ് പറയുന്നു.

ഡാറ്റ പ്രൊട്ടക്ഷന്‍ റൈറ്റുകള്‍ തുടര്‍ച്ചയായി ലംഘിച്ച് ഗൂഗിള്‍ വന്‍ ലാഭം നിയമവിരുദ്ധമായി കൊയ്യുകയായിരുന്നുവെന്നും ലോയ്ഡ് ആരോപിക്കുന്നു.ഇതിനെതിരായി എല്ലാ വഴികളിലൂടെയും ഗൂഗിളിന് എതിരായി പോരാടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. മുന്‍ വിച്ച്...? ഡയറക്ടര്‍ കൂടിയായ ലോയ്ഡിന്റെ നേതൃത്വത്തിലുള്ള ഗൂഗിള്‍ യു ഓവ് അസ് എന്ന കാംപയിന്‍ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. തങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ബില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരമെങ്കിലും ലഭിക്കുമെന്നാണ് ഈ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഗുണം യുകെയിലെ 4.4 മില്യണ്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിലൂടെ 3.2 ബില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് അഭിപ്രായപ്പെടുന്നത്. ആളുകളുടെ അനുവാദമില്ലാതെ അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഗൂഗിള്‍ ദുരുപയോഗപ്പെടുത്തിയെന്നാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജായ ജിയോഫ്രെ വോസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2011 ഓഗസ്റ്റിനും 2012 ഫെബ്രുവരിക്കും ഇടയില്‍ യുകെയില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ ഹാന്‍ഡ് സെറ്റുകളുടെ പ്രൈവസി സെറ്റിംഗ്സുകളെ ദുരുപയോഗപ്പെടുത്തി വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

യുഎസ് ശൈലിയിലുള്ള ക്ലാസ് ആക്ഷന്‍ രൂപത്തില്‍ യുകെയില്‍ നടക്കുന്ന ആദ്യത്തെ കളക്ടീവ് ആക്ഷനാണ് ഇപ്പോള്‍ ഗൂഗിളിനെതിരെ നടന്ന് കൊണ്ടിരിക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തുന്നത്. ഒരേ പരാതിയുള്ള വളരെ വലിയ ഒരു ഗ്രൂപ്പിനെ ഒരു വ്യക്തി പ്രതിനിധാനം ചെയ്ത് കോടതിയിലെത്തുന്നതിനെയാണ് കളക്ടീവ്ആക്ഷന്‍ എന്ന് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category