1 GBP = 90.00 INR                       

BREAKING NEWS

കാര്‍ഡിഫ് ആശുപത്രിയില്‍ നിന്നും ഡ്യട്ടി കഴിഞ്ഞ് അര്‍ധരാത്രിയില്‍ വീട്ടിലേക്ക് പോയ നഴ്സിനെ തപ്പി നടന്നത് ഒരു ദിവസം മുഴുവന്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് പുഴയില്‍ നിന്നും; നിയന്ത്രണം വിട്ട് കാര്‍ പുഴയില്‍ വീണെന്ന് പോലീസ്

Britishmalayali
kz´wteJI³

സൗത്ത് വെയില്‍സിലെ കെയിര്‍ഫിലിയിലെ പോണ്ട്ലാന്‍ഫ്രെയ്ത്തിലുള്ള പീഡിയാട്രിക് നഴ്സായ 23 കാരി ലൗറി ജോണ്‍സിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. തന്റെ വീടിനടുത്തുള്ള ദി ഹീത്ത് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു ഇവര്‍. ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രിയില്‍ വീട്ടിലേക്ക് പോയ നഴ്സിനെ തപ്പി നടന്നത് ഒരു ദിവസം മുഴുവനാണ്. ഒടുവില്‍ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണതാണെന്നാണ് പോലീസ് വിശദീകരണം നല്‍കിയിരിക്കുന്നത്.

നഴ്സായി യോഗ്യത നേടിയതിന് ശേഷം 2016 മുതല്‍ ലൗറി ബാക്കിംഗ്ഹാംഷെയര്‍ ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന് വേണ്ടിയായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് കാര്‍ഡിഫ് ആശുപത്രിയിലേക്ക് മാറിയത്. ആശുപത്രിയില്‍ നിന്നും ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ 1.40ന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴാണ് ലൗറിയെ അവസാനമായി കണ്ടിരുന്നത്. തുടര്‍ന്ന് ഇവര്‍ അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട് നഴ്സിനെ കാണാന്‍ ഒരു ദിവസം മുഴുവന്‍ വിവിധയിടങ്ങളില്‍ അരിച്ച് പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. അവസാനം വൈലെയിലെ ബി4251 ന് അടുത്തുള്ള ഒരു നദിയില്‍ കാര്‍ മറിഞ്ഞ് കിടക്കുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പോലീസെത്തകയായിരുന്നു.

ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് ഒരു മണിക്കാണ് കാര്‍ പുഴയില്‍ കണ്ടെത്തിയതെന്നാണ് ഗ്വെന്റ് പോലീസ് വെളിപ്പെടുത്തുന്നത്. വാഹനത്തിന് ഉള്ളിലാണ് പോലീസ് നഴ്സിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കാണാതാ നഴ്സിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മരണത്തില്‍ നിലവില്‍ സംശയങ്ങളൊന്നുമില്ലെന്നും പോലീസ് അറിയിക്കുന്നു. ഈ ദുരന്തവേളയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ നഴ്സിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരുന്നുവെന്നും പോലീസ് വക്താവ് വെളിപ്പെടുത്തുന്നു. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും പിന്തുണയുമേകിയവര്‍ക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ട് നഴ്സിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ഏവര്‍ക്കും പ്രിയങ്കരിയായ ലൗറിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. വളരെയധികം ആത്മാര്‍ത്ഥതയോടെയും രോഗികളോട് സ്നേഹം പ്രകടിപ്പിച്ചും സേവനം ചെയ്തിരുന്ന നഴ്സാണ് അകാലത്തില്‍ വിടപറഞ്ഞിരിക്കുന്നതെന്നാണ് നിരവധി പേര്‍ അനുസ്മരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയക്ക് പുറമെ നിരവധി പേര്‍ നേരിട്ട് ഇവരുടെ വീട്ടിലെത്തിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category