1 GBP = 91.20 INR                       

BREAKING NEWS

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക്; മരണ വേദനക്കിടയിലും ബസ് ഒതുക്കി നിര്‍ത്തി രക്ഷപ്പെടുത്തിയത് നിരവധി പേരുടെ ജീവന്‍; നിര്‍ത്തിയ ഉടനെ കുഴഞ്ഞ് വീണ് മരിച്ചത് വിരമിച്ചതിന് ശേഷവും താല്‍ക്കാലിക ഡ്രൈവറായി ജോലി നോക്കിയ നെയ്യാറ്റിന്‍കര സ്വദേശി

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ കെ ഗോപിയാണ് മരിച്ചത്. നിറയെ യാത്രക്കാരുമായി പോയ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോപി ബസ് റോഡരുകിലേക്ക് ഒതുക്കിയിട്ട് യാത്രക്കാരെ സുരക്ഷിതരാക്കി. ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയും ചെയ്തു. മരണ വേദനയ്ക്കിടയിലും ബസ് ഒതുക്കി നിര്‍ത്താന്‍ ഗോപി കാണിച്ച മനോധൈര്യമാണ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്. അദ്ദേഹം വീണ ഉടന്‍ തന്നെ യാത്രക്കാര്‍ ഡിപ്പോയില്‍ വിവരം അറിയിക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസി ഡ്രൈവറായിരിക്കെ കഴിഞ്ഞ മേയില്‍ ആണ് ഗോപി സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവ് കാരണം താല്‍കാലിക ജോലിക്ക് വന്നതായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ നിന്ന് കുളത്തൂര്‍ ഹൈസ്‌കൂള്‍ സര്‍വീസ് കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം നടന്നത്. പഴയ കടയ്ക്ക് സമീപം തിരുപുറം ക്ഷേത്രത്തിനടുത്ത് വെച്ച് നെഞ്ച് വേദനയുണ്ടായി. ഇത് അവഗണിച്ച് ബസ് ഒതുക്കി നിര്‍ത്തിയ ശേഷം ഗോപി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ക്ഷേത്ര പൂജാരിയുടെ കാറില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category