1 GBP = 90.00 INR                       

BREAKING NEWS

അവസാന ഓവറില്‍ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ വേണ്ടിയിരുന്നത് എട്ടു റണ്‍സാണ്; രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും നഷ്ടമായത് ശേഷിച്ച മൂന്നു വിക്കറ്റ്; അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത് വെറും 19 റണ്‍സിനിടെ; സഞ്ജുവും സച്ചിന്‍ ബേബിയും തകര്‍ത്തടിച്ചിട്ടും നിരാശ; ഝാര്‍ഖണ്ഡിനെതിരെ കേരളം തോറ്റത് അഞ്ച് റണ്‍സിന്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് പ്രതീക്ഷ മങ്ങുന്നു

Britishmalayali
kz´wteJI³

ബംഗളൂരു: കേരളത്തിന് വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും തോല്‍വി. ഇഷാന്‍ കിഷന്‍ നയിക്കുന്ന ജാര്‍ഖണ്ഡാണ് കേരളത്തെ തകര്‍ത്തത്. അഞ്ചു റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജാര്‍ഖണ്ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് നേടിയത്. 259 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36 ഓവറില്‍ 253 റണ്‍സിന് പുറത്തായി.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. സൗരാഷ്ട്ര, കര്‍ണാടക എന്നിവരാണ് കേരളത്തെ തോല്‍പ്പിച്ച മറ്റു ടീമുകള്‍. ഇതുവരെ കേരളത്തിന് തോല്‍പ്പിക്കാനായത് ഹൈദരാബാദിനെ മാത്രം. ഇതോടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ സാധ്യതയും മങ്ങി. ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത കേരളത്തിന്റെ തുടക്കം ഉജ്വലമായിരുന്നു. ഓപ്പണര്‍മാരായ വിഷ്ണു വിനോദും ജലജ് സക്സേനയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (66) തീര്‍ത്തു. രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദ് സഞ്ജു സാംസണ്‍ സഖ്യവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (63) തീര്‍ത്തതോടെ കേരളം അനായാസം വിജയത്തിലെത്തുമെന്ന തോന്നലുയര്‍ന്നു.

20 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലായിരുന്നു കേരളം. സ്‌കോര്‍ 170ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയും മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റില്‍ മറ്റൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് സച്ചിന്‍ ബേബി പി. രാഹുല്‍ സഖ്യം രക്ഷകരായി. ഇരുവരും ചേര്‍ന്ന് 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 234ല്‍ നില്‍ക്കെ അഞ്ചാം വിക്കറ്റായി സച്ചിന്‍ ബേബി പുറത്തായതാണ് മല്‍സരത്തില്‍ വഴിത്തിരിവായത്. അവസാന അഞ്ചു വിക്കറ്റുകള്‍ വെറും 19 റണ്‍സിനിടെയാണ് കേരളത്തിന് നഷ്ടമായത്. അനുകൂല്‍ റോയി എറിഞ്ഞ അവസാന ഓവറില്‍ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ കേരളത്തിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് എട്ടു റണ്‍സാണ്. എന്നാല്‍, രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്നു വിക്കറ്റും കേരളത്തിന് നഷ്ടമായി.

കേരളത്തിനായി ഓപ്പണര്‍ വിഷ്ണു വിനോദ് (44 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 56), മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (49 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 60) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. തകര്‍ത്തടിച്ച് മുന്നേറിയ സഞ്ജു സാംസണ്‍ അര്‍ധസെഞ്ചുറിക്ക് രണ്ടു റണ്‍സ് അകലെ പുറത്തായി. 40 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 48 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇവര്‍ക്കു പുറമെ കേരള നിരയില്‍ രണ്ടക്കം കടന്നത് ഓപ്പണര്‍ ജലജ് സക്സേന (18 പന്തില്‍ 25), പത്താമനായി പുറത്തായ പി.രാഹുല്‍ (42 പന്തില്‍ 36) എന്നിവര്‍ മാത്രം.

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (മൂന്നു പന്തില്‍ ഒരു റണ്‍) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (ആറു പന്തില്‍ മൂന്ന്), ബേസില്‍ തമ്പി (11 പന്തില്‍ അഞ്ച്), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയര്‍ (പൂജ്യം) എന്നിവരിലാര്‍ക്കും തിളങ്ങാനായില്ല. നേരത്തെ, കുമാര്‍ ദിയോബ്രാട്ടിന്റെ അര്‍ധസെഞ്ചുറിയും (45 പന്തില്‍ 54), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (46 പന്തില്‍ 47), സൗരഭ് തിവാരി (36 പന്തില്‍ 49 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരുടെ ഇന്നിങ്സുകളുമാണ് ഝാര്‍ഖണ്ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കേരളത്തിനായി സന്ദീപ് വാരിയര്‍ ഏഴ് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആസിഫ്, നിധീഷ് എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category