1 GBP = 90.00 INR                       

BREAKING NEWS

ആറു മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ നേരത്തേ മരിച്ചേക്കാം; ഉറങ്ങിയില്ലെങ്കില്‍ ഹൃദ്രോഗമുള്ളവര്‍ കാന്‍സര്‍ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതല്‍; വിട്ട് മാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ കൃത്യമായി ഉറങ്ങാതിരുന്നാല്‍ ആരോഗ്യം വഷളാകുമെന്നും കണ്ടെത്തല്‍

Britishmalayali
kz´wteJI³

പെന്‍സില്‍വാനിയ: ദിവസവും ആറുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ കാരണം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കും. വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടായാലും ഉറക്കക്കുറവ് മരണ സാധ്യതയ്ക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവര്‍ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പുതിയ പഠനം അനുസരിച്ച് ഹൃദ്രോഗമുള്ള മുതിര്‍ന്നവര്‍ വേണ്ടത്ര ഉറക്കം ലഭിക്കാത്തതോടെ ക്യാന്‍സര്‍ ബാധിച്ച് മരിക്കാനിടയാകുന്നു. നിലവില്‍ അമേരിക്കന്‍ ജനസംഖ്യയുടെ 45 ശതമാനം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ടൈപ്പ് 2 പ്രമേഹവും 14 ശതമാനം പേര്‍ക്ക് ഹൃദ്രോഗവുമുണ്ട്. വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് കൃത്യമായി ഉറങ്ങണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യണമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷണ സംഘം പറയുന്നു.

മുതിര്‍ന്നവര്‍ക്ക് എല്ലാ ദിവസവും രാത്രിയില്‍ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണമെന്ന് നാഷണല്‍ സ്ലീപ്പ് ഫൗണ്ടെഷന്‍ പറയുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്ന് 2015 ല്‍ നടത്തിയ ഒരു പഠനത്തില്‍ അമേരിക്കയില്‍ മുതിര്‍ന്നവരില്‍ 50 ശതമാനവും ശുപാര്‍ശ ചെയ്യുന്ന സമയത്തേക്കാള്‍ കുറച്ച് മാത്രമാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തി. ഉറക്കത്തിന്റെ അപര്യാപ്തത അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത ഉയര്‍ത്തുന്നു.

എന്നാല്‍ മെഡിക്കല്‍ അല്ലെങ്കില്‍ ബിഹേവിയറല്‍ തെറാപ്പികളിലൂടെ ഉറക്കം മെച്ചപ്പെടുത്തുന്നതും വര്‍ദ്ധിപ്പിക്കുന്നതും നേരത്തെയുള്ള മരണ സാധ്യത കുറയ്ക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് വിദഗ്ദര്‍ പറഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിനായി, 20 നും 74 നും ഇടയില്‍ പ്രായമുള്ള 1,600 ല്‍ അധികം ആള്‍ക്കാരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

വിവരങ്ങള്‍ ശേഖരിക്കുന്നവരെ ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പില്‍ രണ്ടാം ഘട്ട രക്തസമ്മര്‍ദം ഉള്ളവരോ പ്രമേഹം ഉള്ളവരോ മറ്റൊരു ഗ്രൂപ്പില്‍ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതം വന്നിട്ടുള്ളവരെയുമാണ് ഉള്‍പ്പെടുത്തിയത്. ഇതിലൂടെ രക്താതിമര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹമുള്ള മുതിര്‍ന്നവര്‍ രാത്രി ആറുമണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹൃദ്രോഗമോ ഹൃദയാഘാതം നേരത്തേ വന്നിട്ടുള്ളതോ ആയവര്‍ക്ക് ആറുമണിക്കൂറില്‍ താഴെ ഉറങ്ങുന്നത് അര്‍ബുദം മൂലം മരിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണ്. ഉറക്ക പ്രശ്നങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും പഠനം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category